ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമുക്കു അവന്റെ മരണത്താൽ ദൈവത്തോടു
നിരപ്പു വന്നു. രോമ. ൫, ൧൦. ൪൫

ഞാൻ ആ വാക്കു പറകയില്ല. വായ്പടയും വെറും സംസാരവും
ഞാൻ അധികം ശീലിച്ചില്ല എന്നു കൎസ്തൻ പറഞ്ഞു.

പിന്നെ അവർ വേറെ ഒന്നും സംസാരിക്കാതെ നടന്നു ധന
വാന്റെ തറവാട്ടിൽ എത്തി. അവിടെ പഞ്ചസാരയെ ഉണ്ടാക്കു
ന്ന ഒരു വലിയ പ്രവൃത്തി നടക്കുന്നു എന്നു കൎസ്തൻ കണ്ടശേ
ഷം തനിക്കു വിറകു കീറുന്ന പണി കിട്ടി. വിറകു വളരെ ഉണ്ടു,
അനേകം നാൾ കീറിയാലും തീരുകയില്ല എന്നു കണ്ടു സന്തോഷ
ഷത്തോടെ യത്നിച്ചു തുടങ്ങി. അവൻ ഒരു സംവത്സരവും ചില മാ
സവും വിറകും കീറിയ ശേഷം യജമാനൻ ഒരു ദിവസം: കൎസ്ത
നേ, നീ കുറയ ദൂരം പാൎക്കുന്നതുകൊണ്ടു നിനക്കു നാൾതോറും ര
ണ്ടു വലിയ നടത്തം ഉണ്ടല്ലൊ. അതാ എന്റെ തോട്ടത്തിൽ ഒഴി
വുള്ളൊരു നല്ല പുര ഉണ്ടു, മനസ്സുണ്ടു എങ്കിൽ കുഡുംബാദികളെ
കൊണ്ടു വന്നു അതിൽ പാൎകാം വീട്ടുകൂലി ഇല്ല എന്നു പറഞ്ഞു.
പിന്നെ കൎസ്തൻ ഒരു കൊല്ലവും ചില മാസവും ആ പുരയിൽ
പാൎത്തശേഷം, യജമാനൻ അവനോടു കൎസ്തനേ, എന്റെ കാൎയ്യ
ക്കാരൻ തനിക്കല്ലാത്തതിനെ കൈക്കൽ ആക്കിയതുകൊണ്ടു നമ്മെ
പിരിഞ്ഞു പോകേണ്ടി വന്നു. അവന്റെ പണി എടുപ്പാൻ നിന
ക്കു മനസ്സുണ്ടു എങ്കിൽ ഞാൻ അതിനെ നിനക്കു തരാം എന്നു പ
റഞ്ഞു. കൎസ്തൻ ഒന്നു രണ്ടു കാലം കാൎയ്യക്കാരനായ ശേഷം ആ ധ
നവാൻ തന്റെ തോട്ടത്തിന്റെ ഒത്തനടുവിൽ കൂടി ഒരു വലിയ
കിടങ്ങിനെ കെട്ടിച്ചതു നിമിത്തം കാൎയ്യക്കാരൻ യജമാനന്റെ വീ
ട്ടിൽ പോകുംതോറും വളരെ ചുറ്റി നടക്കേണ്ടി വന്നു എന്നിട്ടും അ
വനൊ മറ്റാരൊ ഇതിനെ ചെയ്തതു എന്തിന്നു എന്നു ചോദിച്ചി
ല്ല. കുറയകാലം കഴിഞ്ഞാറെ ധനവാൻ ദീനം പിടിച്ചു മരിച്ചു.
പിന്നെ അവന്റെ മരണപത്രികയെ തുറന്നു വായിച്ചപ്പോൾ
മറ്റും അനേകം ന്യായങ്ങളുടെ ഇടയിൽ ഈ ന്യായത്തെയും ക
ണ്ടു: അത്രയുമല്ല കിടങ്ങിന്റെ അപ്പുറത്തുള്ള തോട്ടത്തിന്റെ പ
കുതിയും അതിൽ ഉൾ്പെട്ട വസ്തുക്കളും കൎസ്തൻ പാൎക്കുന്ന പുരയോ
ടു കൂടെ കൎസ്തന്റെ ജന്മമാകുന്നു. എന്റെ അവകാശിയായ അനു
ജൻ അവനെ കാൎയ്യക്കാരന്റെ പ്രവൃത്തിയിൽ നിൎത്തുന്നു എങ്കിൽ
കിടങ്ങിൽ ഒരു വാതിലിനെ മുറിച്ചു കൊടുക്കട്ടെ അവനെ ആ പ
ണിയിൽനിന്നു നീക്കുന്നു എങ്കിൽ അവനു ഉറുപ്പിക ൩൦൦൦ കൈ
യിൽ എണ്ണിക്കൊടുക്കേണം. പിന്നെ ഞാൻ കൎസ്തനെ പണിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/49&oldid=186091" എന്ന താളിൽനിന്ന് ശേഖരിച്ചത്