ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാം ഇനി പാപത്തെ സേവിക്കാത്തവണ്ണം പാപശരീരത്തിന്നു
നീക്കം വരേണം. രോമ. ൬, ൬. ൪൯

സ്സുമില്ല. വാങ്ങുക എടുക്ക എന്നു പറഞ്ഞാൽ മതി. അതെ അതെ
വാങ്ങും വേണ്ടതു തന്നെ എന്നു പറഞ്ഞു വാങ്ങിക്കൊണ്ടിരിക്കും.
ഇങ്ങിനെ എന്റെ കടം മാസം തോറും വൎദ്ധിച്ചു ൨൪ വയസ്സായ
പ്പോൾ ഞാൻ ൫൦൦ ഉറുപ്പിക കടമ്പെട്ടവൻ തന്നെ, അന്നു ചാൎച്ച
ക്കാരും ചേൎച്ചക്കാരും വളരെ ഉണ്ടു. അവരും മിക്കപേർ കടക്കാരത്രെ.
കടം നരകത്തിന്റെ നവദ്വാരം എന്നെ പറവാനുള്ളു. എന്നോളം
അവർ നിഗളിച്ചു നടന്നില്ല; നൂറും അറുപതും ഉറുപ്പിക മാത്രം കട
മ്പെട്ടവർ. കടം വാങ്ങി മൃഷ്ടാന്നഭോജനം കഴിക്കാതെയും പ്രപ
ഞ്ചാനുരൂപികളായി നടക്കാതെയുമുള്ളവരെ! ലോഭികൾ എന്നു ജന
ങ്ങൾ പറഞ്ഞു പരിഹസിക്കും. ഇങ്ങിനെ ഞാൻ കുറയക്കാലം ഓ
ൎമ്മ വിട്ടു നടന്നു സന്തോഷിച്ചു. എവിടെ പോയാലും കാണുന്നവർ
എല്ലാവരും എന്നെ മാനിച്ചു, നല്ല മൎയ്യാദക്കാരൻ എന്നു പറഞ്ഞ
തിനാൽ എന്നെ പോലെയുള്ള മഹാൻ ആരുപോൽ എന്നു ഞാൻ
വിചാരിച്ചു ഗൎവ്വിച്ചു പോന്നു.

ഇങ്ങിനെ ഒരു കൊല്ലം കഴിഞ്ഞശേഷം എനിക്കും ഭാൎയ്യക്കും
പുതു വസ്ത്രം വേണ്ടി വന്നു. അതു എങ്ങിനെ വാങ്ങേണം എന്നു
വിചാരിച്ചപ്പോൾ പുതിയ കടം വാങ്ങിയാൽ പഴയ കടം മേലെ
വീഴും എന്ന വാക്കുപോലെ കഷ്ടശ്രമപീഡാദികൾ ശത്രുസൈ
ന്യമായി എന്നെ പിടിച്ചു വലെച്ചു ഞെരുക്കിത്തുടങ്ങി. ഞാൻ കാ
റ്റിനെ വിതെച്ചു കൊടുങ്കാറ്റിനെ കൊയ്യേണ്ടി വന്നു. ഞാൻ ക
ടക്കാരനും കടത്തിന്റെ ദാസനും മഹാപീഡിതനുമായി തീൎന്നു.

൨. ഞാൻ നാലഞ്ചപേൎക്കു കടമ്പെട്ടിരുന്നു. അവരിൽ വൎത്ത
കനായ ഭൂപാലനും പീടികക്കാരൻ രാമനും പരുത്ത കച്ചവടം
ചെയ്യുന്ന രുദ്രപ്പനും പ്രധാനം.

ഈ മൂവരും ഒരു ദിവസം ഒരുമിച്ചു എന്റെ വീട്ടിൽ വന്നു:
നീ ഞങ്ങളോടു കരാർ എഴുതിച്ചിട്ടു ഒരു കൊല്ലമായി, അതുകൊണ്ടു
വരുന്ന മാസം തുടങ്ങി നീ പലിശ കൊടുത്തു വരേണം എന്നു പ
റഞ്ഞതു കേട്ടു ഞാൻ വളരെ പേടിച്ചു പോയി. എന്റെയും ഭാൎയ്യ
യുടെയും ഉടുപ്പു എല്ലാം കീറിത്തുടങ്ങുകയാൽ വേറെ ഒരാളോടു കടം
വാങ്ങി പുതിയതു മേടിച്ചു.

പിന്നെ ഞാൻ അവധിപ്രകാരം പലിശ കൊടുപ്പാൻ തുടങ്ങി.
അന്നു എന്റെ ശമ്പളം ഇരുപതു ഉറുപ്പിക. മാസന്തരത്തിൽ അ
ഞ്ചു ഉറുപ്പിക പലിശെക്കു പോയിട്ടു ചെലവിന്നു പതിനഞ്ചു ഉറു

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/53&oldid=186095" എന്ന താളിൽനിന്ന് ശേഖരിച്ചത്