ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ അവ്വണ്ണം നിങ്ങളും പാപത്തിന്നു മരിച്ചവർ എന്നു എണ്ണുവിൻ.
രോമ. ൬, ൧൧.

ക്കാരൻ വന്നു ഉപദ്രവിക്കുമ്പോൾ മറ്റൊരുത്തനെ ചെന്നു കണ്ടു
അല്പം കടം വാങ്ങി ഇവനു കൊടുക്കും. കടം ദൂരത്തുനിന്നു നോക്കി
കാണുന്ന മല പോലെ ഒരു ചെറിയ കുന്നു എന്നു തോന്നി പോകു
ന്നു സമീപത്തു ചെന്നു നോക്കിയാൽ ഇതാ അതു ഹിമാലയ പൎവ്വ
തത്തേക്കാളും ഉയൎന്നതായി കാണും. കടം മാനക്കുറവും പ്രാണനാ
ശവും വരുത്തുന്ന ഒരു ശത്രു തന്നെ. ധനവാന്മാരായ സ്നേഹിത
ന്മാർ ഉണ്ടു എങ്കിൽ കൊള്ളാം എങ്കിലും അവരോടു കടം വാങ്ങിയാൽ
അവർ നമുക്കു ശത്രുക്കൾ ആകും. കടം തന്നവർ നമ്മെ ശകാരി
ച്ചു അവമാനിക്കുന്നു എങ്കിൽ, നമുക്കു ഒരു നിൎവ്വാഹവുമില്ല; അവർ
നമ്മെ എത്ര ഞെരുക്കിയാലും ഒർ അക്ഷരം പോലും മിണ്ടുവാൻ
കഴികയുമില്ല, നമുക്കു അന്യായം ചെയ്താലും സങ്കടം ബോധിപ്പി
പ്പാനും പാടില്ല. എന്റെ കടക്കാരിൽ മഹാ മൂൎക്ക്വനായ ഒരുവൻ
എന്നെ എപ്പോഴും ശകലിച്ചു പരിഹസിക്കും. ഒരു ദിവസം അവൻ
എന്നെ എത്രയൊ നിന്ദിച്ചപ്പോൾ സുബോധം വിട്ടു കോപിച്ചു
രണ്ടു മൂന്നു കഠിന വാക്കു പറഞ്ഞു.

അക്കാലത്തിൽ ഞാൻ ദൈവോപദേശം കേട്ടു നീതിന്യായവും
സത്യവുമായ വഴിയെ പിന്തുടൎന്നു പരമാൎത്ഥിയായി നടപ്പാൻ ശ്ര
മിച്ചു. എങ്കിലും ആ ഉപദേശം മുള്ളുകളിൽ വീണ വിത്തു പോലെ
ആയി; മുള്ളുകൾ പൊങ്ങി വന്നു അതിനെ ഞെരുക്കി കളകയാൽ
ഫലം ഒന്നും ഉണ്ടായില്ല. ഇനി ഞാൻ എന്തു വേണ്ടു? എവിടെ
പോകേണ്ടു? എന്നു ദുഃഖിച്ചു കൊണ്ടിരുന്നു. പിന്നെ ഞാൻ ഒരു
ദിവസം സത്യാനന്ദൻ എന്ന സ്നേഹിതനോടു എന്റെ അരിഷ്ട
തയെ കുറിച്ചു സംസാരിച്ചപ്പോൾ അവൻ വളരെ ശാന്തതയോടും
സ്നേഹത്തോടും എന്നെ ആശ്വസിപ്പിച്ചു: ജ്യേഷ്ഠാ ഭയപ്പെടൊല്ല,
കടം വീട്ടി സ്വാതന്ത്ര്യം പ്രാപിപ്പാൻ പ്രയാസമെങ്കിലും അതു അ
സാദ്ധ്യമുള്ള കാൎയ്യമല്ല; നിന്നേക്കാളും വലിയ കടക്കാരായവർ എ
ല്ലാം വീട്ടി, ഭാഗ്യവാന്മാരായി തീൎന്നു. “ അപായങ്ങൾ വന്നാൽ ഉപാ
യങ്ങൾ വേണം” എന്നാൽ ഇതിനെ വേണ്ടുന്ന ഉപായങ്ങൾ
നിന്റെ ഇഷ്ടവും സ്ഥിരതയും ദൈവത്തിന്റെ അനുഗ്രഹവും
എന്നിവയത്രെ എന്നു ചൊല്ലി എനിക്കു വലങ്കൈ തന്നു എന്നെ
ആശ്വസിപ്പിച്ചു.

അന്നു തുടങ്ങി ഞാൻ ധൈൎയ്യം പൂണ്ടു ദൈവം എനിക്കു സഹാ
യിച്ചാൽ ഞാൻ കടക്കാരുടെ കെട്ടിൽനിന്നു അഴിക്കപ്പെട്ടു വിടുതൽ
പ്രാപിക്കേണം എന്നു നിശ്ചയിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/56&oldid=186098" എന്ന താളിൽനിന്ന് ശേഖരിച്ചത്