ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാവരോടൂം എപ്പോഴും നന്മയെ പിന്തുടൎന്നു കൊൾവിൻ.
൧.തെസ്സ. ൫, ൧൫. ൬൫

പിന്നെ നാം ശരണാൎത്ഥികളായെ ചെന്നൊമൊരു കൃപണന്റെ ഗൃഹത്തിൽ।
അകൃപണൻ നിജകാൎപ്പണ്യത്താലാൎക്കുമൊരുപകൃതിചെയ്വൊനല്ല ॥
ഏറ്റം വലിയൊരുകാറ്റും മഴകളുമേറ്റു വലഞ്ഞൊരു നമ്മെ തന്നുടെ ।
വീട്ടിൽ കൈക്കൊണ്ടല്പമൊരുപകൃതികാട്ടിയ മൂലം കാഞ്ചനകുംഭം ॥
ഇമ്പമകത്തുവരുത്തുവതിന്നു മിതന‌്വചനാകുമവന്നുകൊടുത്തെൻ ।
അമ്പൊടുവല്ലജനത്തിനുമിനിയനുകമ്പയൊടല്പമൊരുപകൃതി ചെയ്താൽ ॥
അമ്പതിരട്ടി പ്രത്യുപകാരപരം പരദേവകടാക്ഷത്താലെ ।
സംപ്രാപികാമെന്നവിചാരം സംപ്രതി വരുവാനവനെളുതാകും ॥

കേൾക്കിനിയും കുതുകത്തൊടു നമ്മെ സൽകൃതിചെയ്തൊരു ഭക്തൻ ധനവാൻ ।
വിഷയവിരക്ത്യാ ദേവപ്രിയനായ് വിശദമനസ്സൊടുമധികം കാലം ॥
ഭക്തിപ്രേമശ്രദ്ധാദികളാൽ മുക്തിപ്രദനൊടു കൂടെ നടന്നു ।
ഇപ്പൊഴുതവനുടെ വാൎദ്ധക്യത്തിലോരൎഭഗളനുളവായ്വന്നതു മൂലം ॥
പാരത്രികകാൎയ്യങ്ങളിലവനതിദൂരസ്ഥിതനായ് ചമവാറായി ।
തന്മാനസമെറക്കുറയശ്ശിശുതന്മേലായെന്നെ പറയേണ്ടു ॥
എന്നതു കാരണമായ് മകനെ ഞാൻ കൊന്നു പിതാവിനു രക്ഷവരുത്തി ।
ബാലകനിപ്പോൾ ദേവസമീപെ ലീലയൊടും ചെന്നെത്തി മുനീന്ദ്ര ॥
വല്ലാതുള്ളൊരു രോഗം പിടിപെട്ടല്ലൊ പൈതൽ മരിച്ചെന്നതു നീ ।
യല്ലതുള്ളിതരന്മാരാമവരെല്ലാവരുമൊരുപോലെ നിനപ്പു ॥
നമ്മെ വഴിയിൽ നടത്തേണ്ടതിനായ് ചെമ്മെ വന്നൊരു ദാസനെയിപ്പൊൾ ।
കൊന്നീലെന്നതു വന്നീലെന്നാലിന്നിശയിങ്കൽ തന്നെയവൻ പോയ് ॥
ചെന്നുനിജസ്വാമിക്കുള്ളൊരുധനമൊന്നൊഴിയാതെ കവൎന്നിട്ടവനെ ।
ഉന്നതദാരിദ്ര്യാകുലനാക്കുമതിന്നൊരു സന്ദേഹം നഹിതെല്ലും ॥
എന്നതു വന്നിടചേരായ്വാനായ് കൊന്നിതു ഞാനവനെ നദിയിങ്കൽ ।

എന്നാലിനി നീ പോകശുഭം വരികെന്നു കഥിച്ചു വിഹായസ്സൂടെ ।
മാന്ദേതരമാം വേഗതയോടും വിണ്ണവനുല്പതനം ചെയ്തപ്പോൾ ॥
എലിയാവിൻ സ്വൎഗ്ഗമനത്തെപ്പണ്ടെലിശാനിന്നു സമീക്ഷിച്ചതു പോൽ ।
സമധികവിസ്മയമുപരീക്ഷണനായ് സ്തിമിതതയോടും നിന്നു മുനീന്ദ്രൻ ॥
വിണ്ണവനാകിയ ദൂതൻ തന്നുടെ കണ്ണിണയിന്നു മറഞ്ഞ ദശായാം ।
ഉന്നതഭക്തിസമന‌്വിതനായത്യുന്നതദേവനെയാമന്ത്രിച്ചു ॥
വിണ്ണിൽ നടപ്പതുപോൽ തവഹിതമീമന്നിലുമിങ്ങു നടക്കെന്നേവം ।
സന്നതനായ്വീണൎത്ഥനചെയ്താനന്ദസമേതം മുനിയഥ തന്നുടെ ॥
പൎണ്ണഗൃഹത്തിൽ ചെന്നഖിലേശൻ തന്നെ ഭജിച്ച വസിച്ചിതു ഭക്ത്യാ ।

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/69&oldid=186111" എന്ന താളിൽനിന്ന് ശേഖരിച്ചത്