ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ നന്മ ചെയ്യുന്നതിൽ നാം മന്ദിച്ചു പോകൊല്ലാ
ഗല. ൬, ൯.

ഗ്രഹണങ്ങൾ.

ഈ കൊല്ലത്തിൽ രണ്ട് സൂൎയ്യഗ്രഹണങ്ങൾ സംഭവിക്കുന്ന
തിൽ മലയാളത്തിൽ ഒന്ന പ്രത്യക്ഷമാകും.

൧. ഏപ്രിൽ ൬ാം ൹ (മീനം ൨൫ാം ൹) ചൊവ്വാഴ്ച പകൽ സൂ
ൎയ്യഗ്രഹണസംഭവം.

സ്പൎശകാലം മണി ൧൦ മിനുട്ട ൩൬
മദ്ധ്യകാലം " ൧൧ " ൪൪
മോചനകാലം " " ൧൮
ആദ്യന്തം " " ൪൨

ഈ ഗ്രഹണം മലയാളത്തിൽ എല്ലാടവും ആദ്യന്തം പ്രത്യക്ഷ
മാകും സൂൎയ്യബിംബത്തിന്റെ നിരൃതികോണിൽനിന്ന സ്പൎശനം
അഗ്നികോണിൽ മോചനം ഗ്രഹണമദ്ധ്യകാലം സൂൎയ്യബിംബം
അരെഅരക്കാൽ മണ്ഡലം ഗ്രസിച്ചിരിക്കും ആദ്യന്തം രേവതി ന
ക്ഷത്രത്തിൽ ഗ്രഹണാരംഭം പുണ്യസമയം.

൨. സെപ്തെംബർ ൨൯ാം ൹ (കന്നി ൧൪ാം ൹ ബുധനാഴ്ച
വൈകുന്നേരം സംഭവിക്കുന്ന സൂൎയ്യഗ്രഹണം അസ്തമാനത്തിന്ന
സ്പൎശമാകയാൽ ഈ ഗ്രഹണം മലയാളത്തിൽ പ്രത്യക്ഷമാകയില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/34&oldid=186161" എന്ന താളിൽനിന്ന് ശേഖരിച്ചത്