ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ സ്നേഹത്താൽ ഭയമില്ല. ൧ യേഹ. ൪, ൧൮.

ക്കും, നിങ്ങളുടെ കുട്ടിക്കും സൌഖ്യത്തോടെ പാൎക്കാം, എന്റെ ആ
ഹാരം ദൈവാനുഗ്രഹത്താൽ മൂന്നു പേരായ നമുക്കു മതിയാകും എ
ന്നു പറഞ്ഞു അവളെയും കുട്ടിയെയും കൂട്ടിക്കൊണ്ടു തന്റെ പുര
യിൽ ആക്കിപ്പാൎപ്പിച്ചു. എന്നാറെയും ആ പെണ്ണിനു സൌഖ്യം
വരാതെ, ദീനം വൎദ്ധിച്ചു വൎദ്ധിച്ചു കൊണ്ടതിനാൽ, ആറു മാസ
ത്തിന്നകം മരിക്കയും ചെയ്തു. അന്നു തുടങ്ങി വിധവ അനാഥയാ
യ ആ കുട്ടിയെ സ്വന്തമകളെ പോലെ വിചാരിച്ചു, എല്ലാ നല്ല
പ്രവൃത്തികളെയും ദൈവഭയത്തെയും ശീലിപ്പിച്ചു, ഉത്തമ വഴി
യിൽ നടത്തിപോന്നു. ഇവൾ എന്റെ പെറ്റ അമ്മ അല്ല എ
ന്നു കുട്ടി അറിയാതെ, സൌഖ്യത്തോടെ ജീവിച്ചു വളൎന്നു.

പിന്നെ ആ കുട്ടിക്കു എകദേശം പതിനെട്ടു വയസ്സായപ്പോൾ
അമ്മ ദീനം പിടിച്ചു വലഞ്ഞതിനാൽ ദാരിദ്ര്യവും കഷ്ടവും നന്ന
വൎദ്ധിച്ചു വന്നു. ആ കഷ്ട കാലത്തിൽ കുട്ടി ദീനക്കാരത്തിയായ അ
മ്മയെ നല്ലവണ്ണം നോക്കിയതല്ലാതെ, ചെലവിന്നു വേണ്ടുന്ന
പണം കിട്ടേണ്ടതിന്നു രാപ്പകൽ അദ്ധ്വാനിച്ചു പണി എടുത്തു.
അതിനാൽ അമ്മെക്കു വളരെ വ്യസനം ഉണ്ടായി. ഒരു ദിവസം:
അല്ലയോ പ്രിയ കുട്ടിയേ! ഞാൻ ദീനത്തിൽ വലഞ്ഞതിനാൽ നീ
ഇത്ര അദ്ധ്വാനിക്കേണ്ടി വന്നതു നിമിത്തം എനിക്കു വളരെ സ
ങ്കടം ഉണ്ടു, എങ്കിലും ഞാൻ ഇനി അല്പനേരം മാത്രം നിന്നോടു കൂ
ടെ ഇരിക്കുന്നുള്ളൂ. ദൈവം എന്നെ വേഗത്തിൽ തന്റെ അടുക്കൽ
ചേൎത്തുകൊള്ളും. പിന്നെ ഞാൻ പോയശേഷം നിനക്കു ഒരൊറ്റ
ശരീരം മാത്രമെ രക്ഷിപ്പാൻ ആവശ്യമാകകൊണ്ടു, കുറയ ആശ്വാ
സം ഉണ്ടാകുമല്ലൊ എന്നു വളരെ ആദരഭാവത്തോടെ പറഞ്ഞ
പ്പോൾ, കുട്ടി പൊട്ടിക്കരഞ്ഞു: അയ്യോ പ്രിയ അമ്മേ, അങ്ങിനെ
പറയരുതേ ഞാൻ എത്ര അദ്ധ്വാനിക്കേണ്ടി വന്നാലും വേണ്ടതി
ല്ല, നിങ്ങൾ ജീവിച്ചാൽ മതി എന്നു കണ്ണീർ ഓലോല പറയുന്ന
സമയത്തു, അവർ പടിവാതില്ക്കൽനിന്നു ഒരു ശബ്ദം കേൾക്ക
യാൽ കുട്ടി ചെന്നു നോക്കി. നരപിടിച്ചൊരു അന്യരാജ്യക്കാരനെ
കണ്ടു തൊഴുതു, അഭിഷ്ടം ചോദിച്ചപ്പൊൾ: നിന്റെ അമ്മയെ
കാണ്മാൻ കഴിയുമോ എന്നു ചോദിച്ചു. അതിന്നു ആ കുട്ടി: അ
മ്മെക്കു കുറയ ദീനം ഉണ്ടാകകൊണ്ടു അവളെ കാണ്മാൻ പ്രയാ
സം എന്ന ഉത്തരം പറഞ്ഞാറെ, അന്യരാജ്യക്കാരൻ: എത്രയും തി
രക്കുള്ളൊരു കാൎയ്യം ഉണ്ടാകകൊണ്ടു, അമ്മയെ ഇപ്പൊൾ തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/36&oldid=186163" എന്ന താളിൽനിന്ന് ശേഖരിച്ചത്