ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ കൎത്താവേ, ഞാൻ വിശ്വസിക്കുന്നു എന്റെ അവിശ്വാസത്തിന്നു
സഹായിക്കേണമേ. മാൎക്ക. ൯, ൨൪.

ന്റെ വീടും മറ്റും വിറ്റു പണം എല്ലാം സ്വരൂപിച്ചും കൊണ്ടു
എന്റെ സഹോദരിയെ അന്വേഷിപ്പാൻ ഇവിടെ വന്നു. അവ
ൾ ഏകദേശം പതിനാറു സംവത്സരത്തിന്നു മുമ്പെ മരിക്കയും, മ
രണത്തോളം നിങ്ങൾ അവളെയും ഇന്നെയോളം അവളുടെ കുട്ടി
യെയും രക്ഷിക്കയും ചെയ്തു എന്നു ഞാൻ ഇവിടെ വന്ന ശേഷം
മാത്രം അറിഞ്ഞു എന്നു അവൻ പറഞ്ഞു. എന്നതിന്റെ ശേഷം
അവൻ മരുമകളെയും വിളിച്ചു വസ്തുത എല്ലാം അറിയിച്ചു: നീ
എന്റെ കൂട പോരുന്നു എങ്കിൽ എന്റെ എല്ലാ ധനവും നിന്റെ
അവകാശം തന്നെ, എന്നതു കേട്ട ആ കുട്ടി: കാരണവരോടു കൂട
പോരേണ്ടതിന്നു എനിക്കു സന്തോഷം തന്നെ, എങ്കിലും എന്റെ
അമ്മ ജീവിക്കുവോളം ഞാൻ അവളെ വിടുക ഇല്ല നിശ്ചയം എ
ന്നു കരഞ്ഞും കൊണ്ടു പറഞ്ഞപ്പോൾ, അവൻ വളരെ പ്രസാദി
ച്ചു: ഹാ പ്രിയ കുട്ടിയേ, അമ്മയെ നീ വിടേണ്ടാ ഞാൻ നിങ്ങ
ളെ ഇരുവരെയും രക്ഷിക്കും എന്നു ചൊല്ലി അവിടെ തന്നെ പാ
ൎപ്പാൻ നിശ്ചയിച്ചു. ആ ദിവസം തുടങ്ങി അമ്മയുടെ ദീനം സൌ
ഖ്യമായി പോയി, ആ മൂവരും വളരെ കാലമായി ഒരുമിച്ചു പാൎത്തു
ദൈവത്തെ സ്തുതിച്ചും കൊണ്ടു ജീവിച്ചിരുന്നു.

ഒരു പട.

തെക്കൻ സമുദ്രത്തിലെ രയപേയ എന്ന തുരുത്തിയിൽ
൧൮൪൬ ാമതിൽ അതിശയമായ ഒരു പട സംഭവിച്ചു. അക്കാല
ത്തിന്നു മുമ്പെ തഹിതി എന്ന ദ്വീപിൽ പാൎക്കുന്ന ജനങ്ങൾ ദൈ
വവചനം കേട്ട ക്രിസ്തുമതത്തെ കെക്കൊള്ളുന്ന സമയത്തു
രയപേയ എന്ന തുരുത്തിയിലെ രാജാവായ തമ്മത്തൊവ അവി
ടെ പാൎക്കയാൽ താനും ക്രിസ്തുവിൽ വിശ്വസിച്ചു.

പിന്നെ ആ രാജാവു തന്റെ രാജ്യത്തിലേക്കു മടങ്ങി ചെന്നു,
പ്രജകളെ എല്ലാവരെയും കൂട്ടി, താൻ തഹിതിയിൽനിന്നു കണ്ടും
കേട്ടുമുള്ളതൊക്കയും അവരോടു അറിയിക്കയും, അവരുടെ മനസ്സു
എന്തു എന്നു ചോദിക്കയും ചെയ്തപ്പോൾ, ഒരു കൂട്ടം ആളുകൾ രാ
ജാവിനോടു ചേൎന്നു ക്രിസ്തുമതത്തെ കൈക്കൊണ്ടു; ശേഷമുള്ള
വർ നീരസഭാവം കാട്ടി: ഞങ്ങൾ ഇന്നെയോളം സേവിച്ചിരുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/38&oldid=186166" എന്ന താളിൽനിന്ന് ശേഖരിച്ചത്