ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാം ദൈവമക്കൾ എന്നു ആത്മാവു താനും നമ്മുടെ ആത്മാവോടു കൂടെ ൩൫
സാക്ഷ്യം പറയുന്നു. രോമ. ൮, ൨൬.

ദേവരെ ഇനിയും സേവിക്കും എന്നു പറഞ്ഞു. എന്നാറെ രാജാ
വു: അങ്ങിനെ ആകട്ടെ, ഈ കാൎയ്യത്തിൽ ഒരു നിൎബ്ബന്ധവും ഇ
ല്ല, അവനവനു നന്നായി തോന്നുന്ന വഴിയിൽ നടക്കട്ടെ എന്നു
കല്പിച്ചു, അവരെ സമാധാനത്തോടെ പറഞ്ഞയച്ചു.

കുറയ കാലം കഴിഞ്ഞ ശേഷം ആ രാജാവിന്നു കഠിനമുള്ള ദീ
നം പിടിച്ചു. അതു നിമിത്തം ക്രിസ്ത്യാനികൾ വളരെ വ്യസനിച്ചു,
രാജാവിന്നു വേണ്ടി പ്രാൎത്ഥിക്കയും, വൈദ്യന്മാർ ഓരോന്നു ചികി
ത്സിക്കയും ചെയ്തതിനാൽ ഒരു ഫലവും കണ്ടില്ല. രാജാവു അന്ത
രിക്കും എന്നു എല്ലാവൎക്കും ഒരു ബോധം വന്നു. അങ്ങിനെ ഇരി
ക്കുമ്പോൾ ഒരു പ്രമാണി വിശ്വാസികളെ എല്ലാവരെയും കൂട്ടി
വിളിച്ചു തോഴരേ, ദൈവത്തിന്റെ ശാപം നമ്മിൽ തട്ടി എന്നു
എനിക്കു തോന്നുന്നു. ജീവനുള്ള ദൈവത്തെ ആരാധിച്ചു കൊൾ
വാൻ തുടങ്ങി എങ്കിലും, മുമ്പെ സേവിച്ചിരുന്ന ദേവനായ ഒ
റൊവിന്റെ വിഗ്രഹം ഇന്നെയോളം അവന്റെ അമ്പലത്തിൽ
തന്നെ ഇരിക്കുന്നു. ഈ കാൎയ്യം നിമിത്തം കത്താവു നമ്മെ ശി
ക്ഷിപ്പാൻ വേണ്ടി രാജാവിനെ നമ്മുടെ ഇടയിൽനിന്നു എടുപ്പാ
ൻ പോകുന്നു എന്നു പറഞ്ഞപ്പോൾ, എല്ലാവരും സമ്മതിച്ചു ആ
ലോചന കഴിച്ചു, ഒക്കത്തക്ക അമ്പലത്തിലേക്കു ചെന്നു അതിന്നു
തീ കൊടുത്തു ദേവനോടു കൂട ചുട്ടു കളഞ്ഞു.

ഇതിൻ നിമിത്തം ബിംബാരാധനക്കാർ കോപമത്തരായി, ദേ
വനോടു കൂടെ അമ്പലത്തെയും ചുട്ടവരെ മുടിച്ചു കളയേണം എ
ന്നു നിശ്ചയിച്ചു. അതുകൊണ്ടു ആയുധം പിടിപ്പാൻ പ്രാപ്തി
യുള്ള വീരന്മാർ കൂടിയതല്ലാതെ, അവർ തഹാ എന്ന തുരുത്തിയി
ൽ വാണിരുന്ന രാജാവായ ഫെനുവഫേഹൊവിനെയും സൈന്യ
ത്തോടെ സഹായത്തിന്നു വിളിപ്പിച്ചു. പടെക്കു കോപ്പു ഒരുക്കി
വെച്ചപ്പോൾ അവർ ഒരു വലിയ പന്തലിനെ കെട്ടി, ചുറ്റും
ബഹു വിറക കൂട്ടങ്ങൾ ഇട്ടു, പോരിൽനിന്നു പിടി കിട്ടുന്ന ക്രിസ്ത്യാ
നികളെ ഒക്കയും അതിൽ ആക്കി ചുടുവാൻ നിശ്ചയിച്ചു.

ക്രിസ്ത്യാനികൾ ഇതിനെ കേട്ടപ്പോൾ അവർ ഭയപ്പെട്ടു, കാ
ൎയ്യത്തെ ഒത്തു തീൎപ്പാൻ വേണ്ടി സ്ഥാനാപതികളെ ബിംബാരാധി
കളുടെ അടുക്കൽ അയച്ചു. ആയവരെ അവർ നിന്ദിച്ചു: ദേവനെ
ചുടുന്നവർ തീയുടെ രുചി അനുഭവിക്കുന്നതല്ലാതെ ഈ കാൎയ്യം
തീരുകയില്ല നിശ്ചയം എന്നു ചൊല്ലി, അവരെ വെറുതെ മടക്കി
അയച്ചു. എന്നാറെ ഇനി ദൈവം മാത്രമെ തുണ എന്നു ക്രിസ്ത്യാ


5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/39&oldid=186167" എന്ന താളിൽനിന്ന് ശേഖരിച്ചത്