ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാം കാണാത്തതിനെ ആശിക്കിലൊ ക്ഷാന്തിയോടെ ൩൯
കാത്തിരിക്കുന്നു. രോമ. ൮, ൨൫

യാൽ എല്ലാവരും ജീവനുള്ള ദൈവത്തെ തന്നെ സേവിപ്പാൻ നി
ശ്ചയിച്ചു. രാവിലെ തമ്മത്തൊവ രാജാവു ശത്രുക്കളുടെ ശരീരങ്ങ
ളെ ജയിച്ചതു പോലെ അവൻ വൈകുന്നേരത്തു അവരുടെ ഹൃദ
യങ്ങളെ തന്റെ സ്നേഹത്താൽ ജയിക്കയും ചെയ്തു. കോപം ക്രോ
ധം കൈപ്പു എന്നും മറ്റും എല്ലാ ദുൎഗ്ഗുണങ്ങളും നീങ്ങി, സകല
വും സ്നേഹവും ദയയും കൃപയുമായി തീൎന്നു. പിന്നെ ഈ പട
യിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ചു ദൈവത്തിന്റെ വഴി
യിൽ നടപ്പാനായി പുറപ്പെടുകയും ചെയ്തു.

ഈച്ചയും വണ്ണാനും. (ചിലന്തി.)

ഈ വല്ലാത്ത പ്രാണികളായ ഈച്ചകളും വണ്ണാന്മാരും എന്തി
ന്നു. അവറ്റെ കൊണ്ടു ഒരു മനുഷ്യനും യാതൊരു ഉപകാരവുമി
ല്ല, അലമ്പലേയുള്ളു. ഇത്ര നിസ്സാരമുള്ള ജീവികളെ ദൈവം പ
ടച്ചതെന്തു എന്നു ഒരു രാജകുമാരൻ പലപ്പോഴും പറഞ്ഞു. പിന്നെ
ഒരു സമയത്തു ആ രാജപുത്രൻ പട്ടാളങ്ങളോടു കൂട ശത്രവിന്റെ
നേരെ ചെന്നു പടവെട്ടിയതിൽ അവന്റെ പക്ഷം തോറ്റു, താ
നും ജീവരക്ഷെക്കായി ഓടേണ്ടി വന്നു. അപ്പോൾ അവൻ ഒരു
വങ്കാട്ടിനെ കണ്ടു അതിൽ ഒളിച്ചിരിക്കാമല്ലൊ എന്നു നിശ്ചയിച്ചു,
അതിന്റെ ഉള്ളിൽ കടന്നു ദൂരം വഴി നടന്ന ശേഷം തളൎന്നു, ഒരു
മരത്തിന്റെ ചുവട്ടിൽ കിടന്നു ഉറങ്ങി. കറയ നേരം കഴിഞ്ഞാറെ
ശത്രു പക്ഷക്കാരനായ ഒരു പടയാളി ആ ദിക്കിൽ എത്തി, ഉറങ്ങു
ന്ന തമ്പുരാനെ കണ്ടു. അവനെ കുത്തി കൊല്ലുവാൻ അടുത്തു
ചെന്നപ്പോൾ, ഒർ ഈച്ച അവന്റെ മുഖത്തു കടിച്ചതിനാൽ
അവൻ ഉണൎന്നു, വൈരിയെ കണ്ടു മണ്ടി പോകയും ചെയ്തു.
പിന്നെ അവൻ അസ്തമിക്കുവോളം നടന്നു, ഒർ ഇടത്ത ഒരു ഗു
ഹയെ കണ്ടു, അതിന്റെ അകത്തു ചെന്നു രാത്രി മുഴുവനും സു
ഖേന ഉറങ്ങി. കാലത്തു അവൻ ഉണൎന്നപ്പോൾ വണ്ണാൻ ഗുഹാ
മുഖത്തു ഒരു വല കെട്ടി വെച്ചതു കണ്ടു. കുറയ നേരം പാൎത്ത
ശേഷം ശത്രുക്കളായ രണ്ടു പടയാളികൾ ആ സ്ഥലത്തു എത്തി ഗു
ഹയെ കണ്ടു: ഇതാ രാജപുത്രൻ ഇതിൽ ഒളിച്ചിരിക്കുന്നു എന്നു
ഒരുവൻ മറ്റേവനോടു പറഞ്ഞപ്പൊൾ, അവൻ: ഇല്ലെടോ കട

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/43&oldid=186171" എന്ന താളിൽനിന്ന് ശേഖരിച്ചത്