ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദേഹത്തെ കൊല്ലുന്നവർ എങ്കിലും ദേഹിയെ കൊല്ലുവാൻ കഴിയാതെയു ൪൧
ള്ളവരെ ഭയപ്പെടേണ്ടാ. മത്ത. ൧൦, ൨൮.

നിമിഷത്തിൽ നിങ്ങൾ വീണു, രാജാവു നിൎത്തിയ പ്രതിമയെ വ
ന്ദിച്ചുകൊള്ളേണം. വീണു വന്ദിക്കാത്തവൻ ആ നാഴികയിൽ ത
ന്നെ എരിയുന്ന ചൂളയിൽ തള്ളപ്പെടും. അതുകൊണ്ടു വാദ്യങ്ങൾ
മുഴങ്ങിയപ്പോൾ എല്ലാ ജനങ്ങളും ജാതിക്കാരും ഭാഷക്കാരും കവി
ണ്ണു വീണു രാജാവിന്റെ പ്രതിമയെ വന്ദിക്കയും ചെയ്തു. ഇസ്ര
യേൽ ജാതിക്കാരായ ശദ്രൿ മേശൿ അബെദ്നെഗോ എന്നീ മൂന്നു
രാജ്യാധിപതിമാർ മാത്രം കമ്പിടാതെ നിവിൎന്നു നിന്നു. അപ്പോൾ
ചില മന്ത്രികൾ രാജാവിൻ തിരുമുമ്പിൽ ചെന്നു തൊഴുതു: മഹാ
രാജാവേ, എന്നേക്കും ജീവിക്ക. കാഹളം നാഗം വീണ കുഴൽ തം
ബുരു കിന്നരം എന്നീ വാദ്യങ്ങൾ ധ്വനിക്കുന്ന നിമിഷത്തിൽ
എല്ലാവരും വീണു, നിന്തിരുവടി നിൎത്തി വെച്ച പ്രതിമയെ വ
ന്ദിക്കേണം. വന്ദിക്കാത്തവൻ ഏവന്നും തൽക്ഷണം എരിയുന്ന
ചൂളയിൽ ഇടപ്പെടും എന്ന ഒരു തീൎപ്പിനെ ഉണ്ടാക്കിയില്ലയോ.
എന്നാൽ ബാബേൽ രാജ്യത്തിന്റെ കാൎയ്യാദികളെ നടത്തിപ്പാൻ
നിന്തിരുവടി കല്പിച്ചാക്കിയ ശദ്രൿ മേശൿ അബെദ്നെഗോ എ
ന്നീ മൂന്നു ഇസ്രയേൽ മതക്കാർ മഹാരാജാവിന്റെ തിരുകല്പന
ബഹുമാനിക്കാതെ നില്ക്കുന്നു. എന്നതു കേട്ടു രാജാവു അതിക്രുദ്ധ
നായി, ആ മൂന്നു രജ്യാധിപതിമാരെ കൊണ്ടുവരേണ്ടതിന്നു ക
ല്പിച്ചു. അവർ രാജസന്നിധിയിൽ എത്തിയാറെ അവൻ അവരെ
നോക്കി: അല്ലയൊ മഹാന്മാരേ, നിങ്ങൾ നമ്മുടെ ദേവന്മാരെ
സേവിക്കയില്ല, നാം നിൎത്തി വെച്ച പ്രതിമയെ വന്ദിക്കുന്നതുമി
ല്ല എന്നു ഞാൻ കേട്ടതു സത്യം തന്നെയോ. എന്നാൽ വാദ്യങ്ങൾ
ധ്വനിക്കുമ്പോഴെക്കു ഞാൻ നിൎത്തി വെച്ച പ്രതിമയെ വന്ദിക്കേ
ണ്ടതിനു നിങ്ങൾ ഒരുങ്ങിയിരുന്നാൽ കൊള്ളാം, അല്ലായ്കിൽ ഒരു
ക്ഷണംകൊണ്ടു നിങ്ങൾ അഗ്നിച്ചൂളയിൽ ഇടപ്പെടും നിശ്ചയം.
പിന്നെ നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കുന്ന ദൈവം
ആരുപോൽ എന്നു കല്പിച്ചു. അപ്പൊൾ ആ മൂന്നു രാജ്യാധിപതി
മാർ വണക്കത്തോടെ തൊഴുതു: മഹാരാജാവേ വാഴുക, നിന്തിരുവ
ടി കല്പിച്ച കാൎയ്യത്തിന്നു ഉത്തരം പറവാൻ അടിയാന്മാൎക്കു കഴിക
യില്ല. എന്നാൽ നിന്തിരുവടി കല്പിച്ചതു നടക്കെണം എങ്കിൽ,
ഞങ്ങൾ സേവിച്ചു വരുന്ന ദൈവം ഞങ്ങളെ എരിയുന്ന അഗ്നി
ച്ചൂളയിൽനിന്നു വിടുവിപ്പാൻ പ്രാപ്തൻ ആകുന്നു. അതെ അവൻ
ഞങ്ങളെ നിന്തിരുവടിയുടെ കൈയിൽനിന്നു രക്ഷിക്കും. അല്ലാ
യ്കിലും മഹാരാജാവേ, നിന്തിരുവടിയുടെ ദേവരെ ഞങ്ങൾ സേ


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/45&oldid=186173" എന്ന താളിൽനിന്ന് ശേഖരിച്ചത്