ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂൎയ്യനെ പോലെ ൪൩
ഉജ്ജ്വലിക്കും. മത്ത ൧൩, ൪൩.

നുറുക്കപ്പെടുകയും അവരുടെ ഭവനങ്ങൾ കുപ്പക്കുന്നുകളാക്കപ്പെടുക
യും ചെയ്യും എന്നു നാം ഒരു തീൎപ്പിനെ ഉണ്ടാക്കിയിരിക്കുന്നു. ഈ
വിധത്തിൽ രക്ഷിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവുമില്ല എന്നു
ശദ്രൿ, മെശൿ, അബെദ്നെഗൊ എന്നവരെ ബാബെൽ
രാജ്യത്തിൽ ഏറ്റവും വലുതാക്കി വാഴിക്കയും ചെയ്തു.

രാജപുത്രന്മാർ.

അഹ്മദനഗരം എന്ന പട്ടണത്തിൽ വാണിരുന്ന രാജാവായ
ശ്രീകണ്ഠനു രണ്ടു പുത്രന്മാർ ജനിച്ചതിൽ മൂത്തവൻ വിഢ്ഡിയും,
ഇളയവൻ ബുദ്ധിമാനും ആയിരുന്നു. ഇരുവരെയും വിദ്യകളെ
ശീലിപ്പിപ്പാൻ വേണ്ടി രാജാവു അവരെ വിദ്യാശാലയിൽ അയച്ചു.
മൂത്തവൻ ബഹു കാലം പഠിച്ചതെല്ലാം നിഷ്ഫലമായി, അവൻ
ബുദ്ധിഹീനനത്രെ. ഇളയൻ ചില ദിവസം മാത്രം അഭ്യാസം
കഴിച്ചാറെ, അവൻ മഹാ വിദ്വാനും സൎവ്വശാസ്ത്രജ്ഞനും തന്നെ എ
ന്നു ലോകസമ്മതം.

ഒരു ദിവസം രാജാവു ഇരുവരെയും പരീക്ഷിച്ചു, ഇളയവ
ന്റെ ബുദ്ധിമഹത്വം നിമിത്തം സന്തുഷ്ടനായി അവനോടു: അല്ല
യൊ എൻ മകനേ, വിദ്യാഭ്യാസം സംപൂൎണ്ണമായല്ലൊ. എന്നാൽ
നീ ഗുരുദക്ഷിണ ചെയ്തിട്ടു നാം ഇനിയും വാഴും നാൾ യാത്രയാ
യി, ഓരൊ അന്യരാജ്യങ്ങളിലേക്കു ചെന്നു, അവിടെത്ത ജനങ്ങ
ളെയും അവരുടെ മൎയ്യാദകളെയും ആചാരങ്ങളെയും കണ്ടറിഞ്ഞു
വരേണം എന്നു കല്പിച്ചു. എന്നതു കേട്ടു മകൻ സന്തോഷിച്ചു:
ജനകന്റെ കല്പന പ്രകാരം നിന്തിരുവടിയുടെ മകൻ അനുസരി
ച്ചു നടക്കുന്നുള്ളു എന്നു ചൊല്ലി തൊഴുതു; രാജാവു ഒരു വലിയ ക
പ്പൽ പണിതു, വേണ്ടുന്ന കോപ്പുകളെയും സാമാനങ്ങളെയും ക
യറ്റി വെക്കുവോളം യാത്രക്കു ഒരുങ്ങിയിരുന്നു.

ഈ വൎത്തമാനം രാജ്ഞി അറിഞ്ഞു രാജസന്നിധിയിൽ ചെ
ന്നു തൊഴുതു: അല്ലയൊ എൻ പ്രാണനാഥാ, ദൈവം എനിക്കു
നല്കിയ രണ്ടു പുത്രന്മാരിൽ ഇങ്ങിനെയുള്ള വ്യത്യാസം കാണിക്കു
ന്നതു എന്തിന്നു. ഈ ഒരു ശരീരത്തിന്റെ രണ്ടു കണ്ണുള്ളതിൽ ഒന്നി
നെ പശുവിൻ നെയികൊണ്ടും മറ്റേതിനെ ചുണ്ണാമ്പുകൊണ്ടും
നിറെച്ചാൽ കാൎയ്യമോ. നാം രണ്ടു മക്കളോടു ഒരു പോലെ ആചരി


6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/47&oldid=186175" എന്ന താളിൽനിന്ന് ശേഖരിച്ചത്