ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ ദൈവസ്നേഹത്തിൽ നിങ്ങളെ തന്നെ കാത്തു
കൊൾവിൻ. യൂദ. ൨൧.

ഇളയവൻ അന്യരാജ്യത്തിൽനിന്നു ശേഖരിച്ച വിശേഷ വ
സ്തുക്കളെയും അനവധി ധനങ്ങളെയും കെട്ടാക്കി കപ്പലുകളിൽ ക
യറ്റി കൊണ്ടു സ്വരാജ്യത്തിന്റെ തുറമുഖത്തു എത്തി, നങ്കൂരം
ഇട്ട ഉടനെ ഇളയരാജാവു വന്നു എന്ന വൎത്തമാനം രാജധാനി
യിൽ എങ്ങും ശ്രുതിപ്പെട്ടു കോവിലകത്തും അറിവായി വന്നു. അ
പ്പോൾ രാജാവു സന്തോഷിച്ചു, നഗരത്തെ തോരണങ്ങളും കൂടാ
രങ്ങളും കൃത്രിമ വാടകളും വാടികളും കൊണ്ടു അലങ്കരിച്ചു. മന്ത്രി
കൾ സേനാപതിമാർ ന്യായാധിപന്മാർ എന്നും മറ്റുമുള്ള മഹത്തു
കളും വ്യാപാരികളും കൊടിക്കൂറകളും കുടകളും ചാമരങ്ങളും കിണ്ണങ്ങ
ളും കണ്ണാടികളും മറ്റും പ്രസന്നതയുള്ള കോപ്പുകളെ എടുത്തു, ക
പ്പലിലേക്കു ചെന്നു രാജപുത്രനെ കൂട്ടി ആനപ്പുറത്തു കയറ്റി,
ബഹു ഘോഷത്തോടെ കോവിലകത്തേക്കു കൊണ്ടു പോയി. എ
ന്നാറെ കുമാരൻ പിതാവിനെ തൊഴുതു അനുഗ്രഹം വാങ്ങി ഇരു
ന്നു, യാത്രാവൎത്തമാനങ്ങളെ വിവരിച്ചു തുടങ്ങി.

കുറയ കാലം കഴിഞ്ഞാറെ മൂത്ത മകനും എത്തി, ഭിക്ഷക്കാര
നെ പോലെ തോട്ടത്തിന്റെ ചെറു വാതിലിൽ കൂടി അകത്തു ചെ
ന്നു, അമ്മയെ തൊഴുതുനിന്നു. അമ്മ അവനെ നോക്കി: ഇതു എ
ന്തു എന്നു ചോദിച്ചു വളരെ വ്യസനിച്ചപ്പോൾ, അവൻ പറഞ്ഞു:
അമ്മേ ദുഃഖിക്കല്ല, ബഹു വിദ്യാഭ്യാസത്താൽ ഞാൻ മഹാകൃശ
നായി തീൎന്നു. എന്നാറെ രാജ്ഞി രാജസന്നിധിയിൽ ചെന്നു: മൂ
ത്ത മകനും മടങ്ങിവന്നു, ബഹുവിദ്യാവാനായി തീരുകയും ചെയ്തു എ
ന്നു ഉണൎത്തിച്ചപ്പോൾ, രാജാവു സന്തോഷിച്ചു. പിന്റെ അവൻ
ഊൺ കഴിച്ചു പിതാവിനെ കണ്ടു തൊഴുതു നാളെത്തതിൽ പരീ
ക്ഷ കൊടുക്കെണം എന്നു കേൾക്കയും ചെയ്തു. രാത്രിയിൽ ഉറങ്ങു
വാൻ കിടന്നപ്പോൾ അവൻ തന്നിൽ തന്നെ ആലോചിച്ചു: അ
മ്മയപ്പന്മാർ എന്റെ സാമൎത്ഥ്യത്തെ കണ്ടു സന്തോഷിക്കുന്ന
തിന്നു ആവശ്യം തന്നെ എന്നു പറഞ്ഞു, രാത്രി മൂന്നു മണി നേര
ത്തു എഴുനീറ്റു, എല്ലാ മുറികളെയും അടിച്ചു വാരി, പശു ആല
യിൽനിന്നു ചാണകം എടുത്തു കൊണ്ടു പോയി, വെള്ളം കാച്ചി
പാത്രങ്ങളെ കഴുകി, അരി കുത്തി എന്നും മറ്റുമുള്ള വേലകളെ ഒരു
മനുഷ്യനും എഴുനീൽക്കും മുമ്പെ ചെയ്തു തീൎത്തു. വെളുക്കുമ്പോൾ പ
ണിക്കാർ എത്തി, ഉണ്ടായതു എല്ലാം കണ്ടു ആശ്ചൎയ്യപ്പെട്ടു, കാൎയ്യ
ത്തെ രാജ്ഞിയോടു അറിയിച്ചു. പിന്നെ അവൾ മകനെ വിളിച്ചു:
ഇതോ നിന്റെ വിദ്യ എന്നു കോപത്തോടെ പറഞ്ഞു. എന്നതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/50&oldid=186178" എന്ന താളിൽനിന്ന് ശേഖരിച്ചത്