ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ പ്രിയമക്കൾ എന്ന പോലെ ദൈവത്തെ അനുകരിക്കുന്നവരാകുവിൻ.
ക്രിസ്തുവും നമ്മെ സ്നേഹിച്ചു, സൌരഭ്യവാസനയായി

വൎത്തമാനസംഗ്രഹം.

(൧൮൮൪ ജൂലായി വരേ.)

ഇസ്രയേലിന്റെ പരിശുദ്ധനായി നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ ഇപ്ര
കാരം പറയുന്നു. പ്രയോജനമായിരിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും, നീ പോകേ
ണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ
ആകുന്നു.

ഹാ! നീ എന്റെ കല്പനകളെ ചെവിക്കൊണ്ടാൽ കൊള്ളായിരുന്നു. എന്നാൽ നി
ന്റെ സമാധാനം നദിപോലും നിന്റെ നീതി സമുദ്രത്തിലെ തിരകൾ പോലെ
യും ഇരിക്കുമായിരുന്നു. (ഏശാ. ൪൮, ൧൭—൧൮.)

സൎവ്വഭാഗ്യമുള്ള ദൈവത്തിന്റെ മക്കളായ മനുഷ്യരുടെ ഇടയിൽ അത്ര നിൎഭാഗ്യവും
പരാധീനവും കാണ്മാൻ സംഗതി എന്തു? ദൈവത്തിന്റെ ഇഷ്ടം പോലെയും വിധിച്ച
പ്രകാരവും എല്ലാം നടന്നു വരുന്നു എന്നു പറഞ്ഞാൽ എന്താശ്വാസം? “ചത്തുകിടക്കി
ലേ ഒത്തു കിടക്കും!” എന്നു വെച്ചാൽ ദോഷവും നിൎഭാഗ്യവും എല്ലാം സഹിച്ചും കൊണ്ടു
കിടന്നു മരിക്കുന്നതത്രേ നമുക്കു ശേഷിക്കുന്നു. എന്നാൽ നിൎഭാഗ്യരായി ജീവിക്കയും നി
രാശരായി മരിക്കയും ചെയ്യുന്നതിനാൽ ദൈവത്തിന്റെ ഇഷ്ടം നമ്മിൽ നിവൃത്തിയായി
വന്നുവോ? അവൻ താൻ ഭാഗ്യശാലിയായി മാറാത്ത സുഖത്തിൻ അനുഭവത്തിൽ ഇരിക്കും
പ്രകാരം അവന്റെ മക്കളായ നാമും ഭാഗ്യമുള്ളവരായി ജീവനം കഴിക്കേണ്ടതാകുന്നു.
“ നിന്റെ സമാധാനം നദി പോലെയും നിന്റെ നീതി സമുദ്രത്തിൻ തിരകൾ പോലെ
യും ഇരിക്കും” എന്നു കല്പിച്ചു അനുഗ്രഹിക്കുന്നവൻ ഭാഗ്യത്തിലേക്കു നടത്തുന്ന വഴിയെ
യും ഇതിനാൽ നമ്മുടെ മുമ്പാകെ തുറന്നു വെക്കുന്നു. “നീ എന്റെ കല്പനകളെ ചെ
വിക്കൊണ്ടാൽ കൊള്ളായിരുന്നു” എന്നത്രെ! ആകയാൽ ൡരങ്ങി കഷ്ടപ്പെട്ടു ഈ ജീവ
നം കഴിപ്പാൻ സംഗതി ഇല്ല! തലകളെ ഉയൎത്തി, സന്തോഷം പൂണ്ടു ദൈവത്തിന്റെ
വഴികളിൽ നടന്നും കൊണ്ടു ഇഹത്തിലും പരത്തിലും ദൈവമക്കൾ്ക്കുള്ള ഭാഗ്യം അനുഭ
വിക്കാം; ദേശത്തിലും “ സമാധാനം നദിപോലെയും നീതി സമുദ്രത്തിൻ തിരകൾ പോ
ലെയും ഇരിക്കും!”

ഈ ഭാഗ്യമുള്ള സ്ഥിതിയിൽ നാമും എത്തേണ്ടതിന്നു ദൈവവചനം ഈ ദേശത്തി
ലും അറിയിക്കപ്പെടുന്നു. അതു സകലനന്മയുടെയും ഭാഗ്യത്തിന്റെയും അടിസ്ഥാനം
ആകുന്നു എന്നതു അനുഭവത്താൽ അറിയുന്ന സത്യക്രിസ്ത്യാനികൾ ഗൎമ്മാനരാജ്യത്തിൽ
വെച്ചു കഴിഞ്ഞകൊല്ലത്തിൽ ബാസൽ മിശ്യൻ സഭയായി ൧,൯൩,൩൩൬ ഉറുപ്പിക ഹി
ന്തുരാജ്യത്തിൽ മിശ്യൻവേല നടത്തേണ്ടതിന്നു ശേഖരിച്ചു കൊടുത്തിരിക്കുന്നു. ഈ പ
ണത്തിന്നായി കൎണ്ണാടകം, കുടകു, മഹറാഷ്ട്രം, മലയാളം, നീലഗിരി എന്നീ ദേശങ്ങളിൽ
൬൩ വിലാത്തിക്കാരും, ൭ നാട്ടുപാതിരിമാരും, ൪൫ ഉപദേശിമാരും സുവിശേഷവേല ന
ടത്തി എങ്ങും ദൈവവചനം അറിയിക്കയും ൮൯ ക്രിസ്തീയഗുരുക്കളും ൨൭ ഗുരുസ്ത്രീകളും
൮൭ എഴുത്തുപള്ളികളിൽ ൪,൩൩൦ കുട്ടികളെ പഠിപ്പിക്കയും ചെയ്തിരുന്നു. ഈ വലിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/38&oldid=191493" എന്ന താളിൽനിന്ന് ശേഖരിച്ചത്