ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിനു കാഴ്ചയും ബലിയുമായി
ഏല്പിച്ച പ്രകാരം സ്നേഹത്തിൽ നടക്കയും ചെയ്വിൻ. എഫെ. ൫, ൧. ൨. ൩൫

ചെലവു കഴിപ്പാൻ സംഗതി എന്തു? എന്നു ചോദിച്ചറിവാൻ ഹിന്തുക്കൾ്ക്കു അധികം
താല്പൎയ്യം ഇല്ല, പല ആളുകൾക്കും ദേശത്തിൽ എങ്ങും നടന്നുവരുന്ന ഈ വലിയ പ്രവൃ
ത്തികൊണ്ടു അറിവു പോലും ഇല്ല. എന്നാൽ ഈ അന്യന്മാർ ഹിന്തുക്കളുടെ നന്മെക്കാ
യി അത്ര ചെലവു സഹിക്കുന്നതു ഹിന്തുക്കളും ദൈവകല്പനകളെ ചെവിക്കൊള്ളേണം,
എന്ന താല്പൎയ്യത്തിന്മേൽ അത്രേ ഇരിക്കുന്നു. ആകയാൽ ഈ വിശ്വസ്തർ പണം ചെല
വാക്കുന്നതു കൂടാതേ ഹിന്തുക്കളുടെ നിത്യഭാഗ്യത്തിന്നായി ദൈവത്തോടു പ്രാൎത്ഥിക്കയും
ചെയ്യുന്നു. ദൈവം ഈ പ്രാൎത്ഥനകൾ കേട്ടു തന്റെ വചനത്തെ അനുഗ്രഹിച്ചു പലൎക്കും
രക്ഷ പ്രാപിപ്പാൻ സംഗതിവരുത്തിയിരിക്കുന്നു. ബാസൽ മിശ്യൻ റപ്പോൎത്തിൽ സുമാറു
കണക്കു നോക്കുമ്പോൾ ക്രിസ്ത്യാനികളുടെ സംഖ്യ ൮,൦൦൦ ത്തോളം വൎദ്ധിച്ചു വന്നു. മല
യാള ജില്ലയിൽ ൩,൦൦൦ ആളുകൾ തന്നേ. ആകയാൽ ഉണൎന്നു വന്നു കണ്ണുകളിൽനിന്നു
മയക്കം തുടെച്ചു. “സ്വൎഗ്ഗരാജ്യം സമീപമായി വന്നു” എന്നു കേവലം അറിവൂതാക.

നമ്മുടെ മലയാളരാജ്യത്തിൽ നാല്പതു വൎഷത്തോളം സുവിശേഷവേല നടത്തുകയും
ഹിന്തുക്കളുടെ നിത്യ ഉപകാരത്തിന്നായി വളരേ സ്നേഹത്തോടേ അദ്ധ്വാനിക്കയും പല
ൎക്കും ഹൃദയപ്രിയനായിരിക്കയും ചെയ്ത ജോൺ മിഖായേൽ പ്രിത്സ സായ്പ് കഴിഞ്ഞ ദി
സെമ്പർ മാസത്തിൽ സ്ത്രാസ് ബുൎഗ്ഗ് പട്ടണത്തിൽ അന്തരിച്ചു. അവർ രണ്ടു കൊല്ല
ത്തോളം ദീനത്തിന്റെ വേദനകളും പ്രയാസങ്ങളും ധാരാളമായി സഹിച്ചു എങ്കിലും അ
വസാനം വരേ മലയാളക്കാരെ സ്നേഹത്തോടേ ഓൎക്കയും അവരുടെ അനുഗ്രഹത്തി
ന്നായി ദൈവത്തോടു പ്രാൎത്ഥിക്കയും ചെയ്തു. നാം അവനെയും ഓൎത്തു

ആയുഷഃഖണ്ഡമാദായ
രവിരസ്തമയം ഗതഃ
അഹന്യഹനി ബോദ്ധവ്യം
കിമദ്യ സുകൃതം കൃതം. എന്നതു മറക്കയും അരുതു.

മലയാളത്തിൽ എങ്ങും ഈ കഴിഞ്ഞ കൊല്ലത്തിൽ നമുക്കു നല്ല സൌഖ്യവും തൃപ്തിയും
ഉണ്ടായിരുന്നു, എന്നു വെച്ചു നമ്മുടെ അവസ്ഥ നല്ലതു തന്നേ, എന്നതു സ്ഥാപിപ്പാൻ
സംഗതി ഇല്ലല്ലോ. നാം അനുഭവിച്ച നന്മകൾ ദൈവത്തിന്റെ കൃപാദാനങ്ങൾ അ
ത്രേ. അവൻ നമ്മെ സകല ആപത്തുകളിൽനിന്നു രക്ഷിച്ചു വിളയെ സൂക്ഷിച്ചു ദീനങ്ങ
ളെ അകറ്റി നമ്മെ പലപ്രകാരത്തിൽ അനുഗ്രഹിച്ചതിനെ നാം നന്ദിയോടെ സ്വീക
രിച്ചു വാക്കിനാലും നടപ്പിനാലും അവനെ സ്തുതിക്കേണ്ടതാകുന്നു.

ദേശത്തിന്റെ ഉപകാരത്തിന്നായി ജന്മിക്കുടിയാന്മാരുടെ നിലയെ ക്രമപ്പെടുത്തേ
ണ്ടതിന്നു മദ്രാസിൽ കൂടുന്ന ഒരു കമ്മിട്ടി നിശ്ചയിക്കപ്പെട്ടു. അവർ ആലോചിച്ചു നി
ശ്ചയിക്കുന്ന പ്രകാരം ഈ കാൎയ്യത്തെ പിന്നേതിൽ നടത്തുവാൻ വിചാരിക്കുന്നു.

സൎക്കാർ മലയാളപ്രജകളുടെ വിദ്യാഭിവൃദ്ധിക്കായും ഗുണവൎദ്ധിനെക്കായും വളരേ
ഉത്സാഹിക്കുന്നു. വിദ്യകളും നാഗരികത്വവും ഇവറ്റാൽ ഉണ്ടാകുന്ന സുഖവും ഇതുവരേ
പ്രത്യേകം പുരുഷന്മാൎക്കത്രേ അനുഭവമായിരുന്നുള്ളു. സ്ത്രീകൾ്ക്കു

ചേതസാ വാചാ വൃത്യാ കൎമ്മണാ ഭൎത്താവിനെ
സാദരം ശുശ്രൂഷിക്ക നല്ലതു നിങ്ങൾക്കെല്ലാം
അതിലും പതിവ്രതമാരാകും കലസ്ത്രീകൾ്ക്കു
അതിന്നു മീതേയൊരു ധൎമ്മം ഇല്ലറിക നീ
ഗതിയും വരും ഇഹലോകസൌഖ്യവും വരും
പതിശുശ്രൂഷണം കൊണ്ടെന്നു ചൊല്ലുന്നു വേദം.

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/39&oldid=191495" എന്ന താളിൽനിന്ന് ശേഖരിച്ചത്