ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ അവൻ ഒരു രക്തത്തിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഭൂതലത്തിൽ
എങ്ങും കുടിയിരിപ്പാനായിട്ടു ഉണ്ടാക്കി,

എന്ന വാക്കുപ്രകാരം വിദ്യാഭ്യാസംകൊണ്ടു ഒരു ഗുണം വരുന്നില്ല, എന്നുവെച്ചു അറിയാ
യ്മയിൽ അത്രേ വളൎന്നു വരികയും ചെയ്തു. ഇപ്പോഴോ സ്ത്രീകളും പുരുഷന്മാൎക്കു സമസൃ
ഷ്ടികളും സമാവകാശികളും ആകയാൽ അവൎക്കു പഠിപ്പു തന്നേ വേണം, എന്നു വെ
ച്ചു സൎക്കാർ കോഴിക്കോട്ടിൽ നാനാവൎണ്ണ പെണ്കുട്ടികൾക്കായി ഒരു നോൎമ്മെൽ
സ്ക്കൂൾ സ്ഥാപിച്ചിരിക്കുന്നു. ദരിദ്രന്മാൎക്കും ദൂരദേശങ്ങളിൽനിന്നു വരുന്നവൎക്കും ചേരു
വാൻ സംഗതി വരുത്തേണ്ടതിന്നു പഠിച്ചുവരുന്ന സമയം ഒരു മാസപ്പടിയും കൊടുക്കു
ന്നു. ഈ കുട്ടികൾ പഠിച്ചുപരീക്ഷ കൊടുത്ത ശേഷം സ്വന്ത ദേശങ്ങളിൽ പോയി
അവിടെ താന്താങ്ങളായി എഴുത്തു പള്ളികളെ സ്ഥാപിച്ചു നടത്തുകയും വേണം എന്നതു
താല്പൎയ്യം.

ഇനി ദേശത്തിന്റെ ഉപകാരത്തിന്നായി സൎക്കാർ ഓരോ ഗ്രാമങ്ങളിൽ പുതുതായി
തപ്പാലാപ്പീസ്സുകളെയും കമ്പി ആപ്പീസ്സുകളെയും സ്ഥാപിച്ചു. അവ്വണ്ണം മുൻസീപ്പ് കോ
ടതി ചില ദിക്കുകളിൽ പുതുതായി നിശ്ചയിക്കയും അനാവശ്യമുള്ള സ്ഥലങ്ങളിൽനിന്നു നീ
ക്കുകയും ചെയ്തു. വിശേഷിച്ചു നമ്മുടെ കച്ചവടക്കാൎക്കും ഒരു സാദ്ധ്യം വന്നു പോയി എ
ന്നു കേൾക്കുന്നു. വളരേ കാലമായി അവർ ബേപ്പൂരിൽ നിന്നു വടക്കോട്ടു പോകുന്ന
ഒരു തീവണ്ടി കിട്ടേണ്ടതിന്നു ആഗ്രഹിക്കയും അപേക്ഷിക്കയും ചെയ്തിരുന്നു. ആക
യാൽ നവെമ്പ്ര ൧൬-ാം ൲ ഉപരാജാവിന്റെ ആലോചനസഭയിൽ ഒരു മെമ്പറായ
ഹൊപ്ഫ് സായ്പ് അവൎകൾ കോഴിക്കോട്ടിൽ എത്തി കാൎയ്യം അന‌്വേഷിച്ചു വളരേ അനു
കൂലമായി സംസാരിച്ചതു കൊണ്ടു ഇപ്പോൾ വേഗത്തിൽ തീൎപ്പുണ്ടാകുമെന്നാശിക്കുന്നു.

കോട്ടയത്തു ദിവാന്റെ ഉത്സാഹത്തിന്മേൽ ഒരു പുസ്തകവായനാശാല അവിടെ സ്ഥാ
പിക്കപ്പെട്ടു. ഇംഗ്ലിഷ് പുസ്തകങ്ങളും മലയാളഗ്രന്ഥങ്ങളും വൎത്തമാനക്കടലാസ്സുകളും അ
നവധി സ്വരൂപിച്ചു വെച്ചിരിക്കുന്നു. തിരുവനന്തപുരം രാജാവു താൻ അതിന്നായി
൬൦൦ ഉറുപ്പിക സമ്മാനിച്ചു. ജനങ്ങളുടെ ഉപകാരത്തിന്നായി ഗുണശാലകൾ ഈ പ്ര
യത്നം എല്ലാം കഴിക്കുമ്പോൾ ഒരു സാദ്ധ്യം അല്ലേ കാണേണ്ടതു. എന്നാൽ നമ്മുടെ രാ
ജ്യത്തിൽ വിശേഷിച്ചു ഗുണത്തിന്നായി ഒരു മാറ്റം കാണ്മാൻ പ്രയാസം അത്രേ.

ഗുളപൎവ്വതമദ്ധ്യസ്ഥം
നിംബബീജം പ്രതിഷ്ഠിതം
പയോവൎഷസഹസ്രേണ
നിംബഃ കിം മധുരായതേ. എന്നതിന്റെ സത്യം മദ്യപാനസേവയുടെ
വൎദ്ധനകൊണ്ടു തെളിവായി വരുന്നു. മദ്യപാനം ചെയ്യുന്നതു ശ്രേയസ്സുള്ള കാൎയ്യവും പ
ഠിത്വത്തിന്റെ ലക്ഷണവും എന്ന പോലേ വിചാരിക്കപ്പെടുന്നതു സങ്കടമത്രേ. കഴി
ഞ്ഞ കൊല്ലത്തിൽ റാക്കുകുത്തക ലേലം വിളിച്ചപ്പോൾ മുമ്പേത്ത കൊല്ലത്തെക്കാൾ
അരലക്ഷം ഉറുപ്പിക അധികം കിട്ടിയിരിക്കുന്നു. കോഴിക്കോട്ടിലേ കുത്തക ൪൯,൫൦൦
ഉറുപ്പികെക്കു വിറ്റു പോയി.

മദ്രാസ് സംസ്ഥാനത്തിന്റെ അവസ്ഥ മുഴുവൻ നോക്കുമ്പോൾ ജനത്തിന്റെ ഗുണ
ത്തിന്നായി നടന്നുവരുന്ന പ്രയത്നങ്ങൾ നിഷ്ഫലമായി പോയിട്ടില്ല, എന്നു കാണ്മാൻ സം
ഗതി ഉണ്ടു. ഈ സംസ്ഥാനത്തിൽ ൧൮൭൧-ാം കൊല്ലത്തിൽ ൩,൧൩,൦൮,൮൭൨ നിവാ
സികളുണ്ടായിരുന്നു. അവരിൽ വായിപ്പാൻ അറിയുന്നവർ ൧൫൩,൧൫൦ പേർ അത്രേ.
൧൮൮൧-ാം കൊല്ലത്തിലോ നിവാസികളുടെ സംഖ്യ ൩,൦൯,൬൮,൫൦൪ എന്നുള്ളു. എ
ന്നാൽ അവരിൽ വായന ശീലിച്ചവർ ൨൨൬൮൯൯൬ പേർ തന്നേ. ഈ ആദ്യപഠി
പ്പിന്റെ വൎദ്ധന മൂലം സൎക്കാർ സന്തോഷിച്ചു, അതിന്നു കഴിയുന്നേടത്തോളം സഹായം

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/40&oldid=191498" എന്ന താളിൽനിന്ന് ശേഖരിച്ചത്