ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ എന്റെ ആയുസ്സും നിന്റെ മുമ്പാകെ ഒന്നുമില്ലാത്തതു പോലെ ഇരിക്കുന്നു;
നിലനില്ക്കുന്ന മനുഷ്യൻ എല്ലാം മായ ആകുന്നു സത്യം. സങ്കീ. ൩൯, ൫.

പമുള്ള തപ്തിപ്പുഴ കവിഞ്ഞതിനാൽ വെള്ളം ൪൭ അടിയോളം പൊങ്ങിവന്നു ദേശമെ
ല്ലാം മൂടി. കഷ്ടത്തിലായവൎക്കു വേണ്ടി ൫൩൦൦൦ ഉറുപ്പിക ശേഖരിച്ചു കൊടുത്തിരിക്കുന്നു.

ഹൈദരബാദിലേ നിജാമിന്റെ അഭിഷേകത്തിന്നായി പോകുമ്പോൾ ഉപ
രാജാവും പരിവൃന്ദവും മദ്രാസിലും വന്നു ജനങ്ങളാൽ വളരേ സന്തോഷത്തോടു കൂടേ
കൈക്കൊള്ളപ്പെട്ടു ൩-ാം ഫെബ്രുവരിമാസത്തിൽ പിന്നെയും യാത്രയായി ഹൈദര
ബാദിൽ യൌവനപൂൎണ്ണനായ നിജാമിന്നു അഭിഷേകം കഴിച്ചു. അവിടെ അവൎക്കു
ണ്ടായ സത്കാരം ബഹുപ്രസാദമുള്ളതായിരുന്നു എന്നും കേൾക്കുന്നു.

ഇന്ത്യപ്പട്ടാളത്തിൽ വെച്ചു സ്വാമിഭക്തിയെ വളൎത്തേണ്ടതിന്നു നമ്മുടെ ചക്രവ
ൎത്തിനിയുടെ പ്രഥമപുത്രനായ വേല്സിലെ രാജകുമാരൻ ബങ്കാളസംസ്ഥാനത്തിലെ
കുതിരപ്പട്ടാളത്തിലെ കൎണ്ണെലായും, കൊണ്ണാട്ടിലേ പ്രഭുവിനെ ആ സംസ്ഥാനത്തിന്റെ
കാലാളുകളുടെ കൎണ്ണെലായും, കെംബ്രിഡ്ജിലേ പ്രഭുവിനെ പഞ്ചനദത്തിലേ പട്ടാള
ത്തിൽ കൎണ്ണെലായും നിശ്ചയിച്ചിരിക്കയാൽ കൊൎണ്ണാട്ടിലേ പ്രഭുവായ രാജകുമാരൻ
തന്റെ സൈന്യാധിപത്യം ഏല്പാനായി ബൊംബായിൽ വന്നു കുറെ കാലത്തേക്കു വള
രേ സന്തോഷത്തോടേ ദേശത്തിൽ പാൎത്തിട്ടു മടങ്ങി പോകയും ചെയ്തു.

യാവ, എന്ന ദ്വീപിന്മേൽ ഏഴു അഗ്നിപൎവ്വതങ്ങൾ പൊട്ടി, തീ പുറപ്പെടുവിച്ചു,
ഭൂകമ്പത്താൽ സമുദ്രം ഒരു നാഴിക ദൂരത്തേക്കു പിൻവാങ്ങി പൎവ്വതത്തിൻ ഉയരത്തോ
ളം പൊങ്ങി മടങ്ങുമ്പോൾ ൩൦,൦൦൦ ആളുകളെ നശിപ്പിച്ചു കളഞ്ഞു.

ഇംഗ്ലന്തിൽ ഇനി നല്ല സമാധാനം കാണുന്നില്ല. ഐൎല്ലന്തിലേ മത്സരക്കാരു
ടെ നേരേ ഉണ്ടായ ക്ഷമയും ദീൎഘക്ഷാന്തിയും സ്ഥിതിസമത്വക്കാരെ ശമിപ്പിക്കുന്നതി
ന്നു പകരം അധികം ധൈൎയ്യപ്പെടുത്തുകയും ചെയ്തതിനാൽ രാജസഭയിലും കൂടേ അ
വർ ഇപ്പോൾ വളരേ വിരോധം കാണിക്കുന്നു.

പല്ലുകളിളകുമ്പോഴപ്പോഴേ പറിക്കേണം.

തെല്ലുപേക്ഷിച്ചാൽ ശേഷമുള്ളതുമിളകിപ്പോം! എന്നു സൎക്കാർ തക്ക സമയത്തു ഓ
ൎത്തെങ്കിൽ കൊള്ളായിരുന്നു. രാജസഭയിൽ ചേൎന്നുവരുന്ന പ്രതിനിധികൾ എല്ലാവരും
ദൈവത്താണ ഇടേണം എന്ന മുറെക്കു വിരോധമായി നാസ്തികനായ ഡെലാൎഫസായ്പ്,
ഒരു ദൈവത്തിൽ എങ്കിലും വിശ്വാസിക്കാത്ത പക്ഷത്തിൽ ദൈവത്താണ ഇടുന്നതു ക
പടം, ആകയാൽ കൊള്ളരുതാത്തതത്രേ എന്നു തൎക്കിച്ചു. എന്നാൽ രാജസഭ ദൈവത്താ
ണ തന്നേ വേണം എന്നു നിശ്ചയിച്ചു നാസ്തികന്മാൎക്കു പ്രവേശനം നിഷേധിച്ചു.

ഈ രാജ്യസഭയിൽ കഴിഞ്ഞ കൊല്ലത്തിൽ വളരേ കാലത്തോളം തൎക്കമായിരുന്ന
ഒരു ചോദ്യത്തിന്നു തീൎപ്പു വന്നു. മരിച്ചുപോയ ഭാൎയ്യയുടെ സഹോദരിയെ വിവാഹം
കഴിച്ചു കൂടാ എന്നു മുറ്റം സുവിശേഷസഭകളിൽ നടപ്പില്ലാത്ത ക്രമം പുതുതായി ഉറ
പ്പിക്കപ്പെട്ടു.

“എല്ലുമുറിയ പണിതാൽ പല്ലു മുറിയ തിന്നാം.” എന്നതു യുദ്ധത്തിൽനിന്നു ജയ
ശാലികളായി മടങ്ങി വന്ന രണ്ടു വീരന്മാർ അനുഭവിച്ചു. അവരിൽ പൂത്സെൻ കൎത്താ
വിന്നു കൎത്താക്കന്മാരുടെ സഭ ൩൦,൦൦൦ ഉറുപ്പികയും ആല്സതൻ സായ്പിന്നു ( ശ്രീ സൈ
മോർ) ൨൫,൦൦൦ ഉറുപ്പികയും സമ്മാനമായി കൊടുത്തിരിക്കുന്നു.

എന്നാൽ നമ്മുടെ മഹാരാണിക്കും രാജകുഡുംബത്തിന്നും കഴിഞ്ഞ മാൎച്ചമാസത്തിൽ
വലിയ വ്യസനം അടുത്തു. ഇളയ കുമാരനായ ലെയോഫൊല്ദ പ്രഭു യദൃച യാ വീണു,
മുമ്പെ തന്നേ ശരീരക്ഷയമുള്ളവനാകയാൽ ചിലമണിക്കൂർ കഴിഞ്ഞ ശേഷം അന്തരിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/42&oldid=191502" എന്ന താളിൽനിന്ന് ശേഖരിച്ചത്