ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ എന്തെന്നാൽ ഒരു മനുഷ്യൻ സൎവ്വലോകം നേടിയാലും, തന്റെ ദേഹിയെ
നഷ്ടപ്പെടുത്തിയാൽ, അവന്നു എന്തു പ്രയോജനം ഉള്ളു?

മീതേ കാണുന്നല്ലോ അദ്ദേഹത്തിന്റെ പേർ ക്രിസ്ത്യാൻ ഗൊത്ലീബ്
ബ്ലുംഹൎത്ത് എന്നു തന്നേ.

നമ്മുടെ മിശ്യന്റെ ഒന്നാമത്തേ മേലദ്ധ്യക്ഷനായ ക്രിസ്ത്യാൻ
ഗൊത്ലീബ് ബ്ലുംഹൎത്ത് എന്നവർ വിൎത്തമ്പൎഗ്ഗ് എന്ന ഗൎമ്മാന്യദേ
ശത്തിലേ മൂലസ്ഥാനമായ സ്തുത്ഗാൎദ് എന്ന നഗരത്തിൽ ൧൭൭൯
ഇൽ ജനിച്ചു. അഛ്ശൻ ചെരിപ്പുണ്ടാക്കുന്ന പണി എടുത്തുംകൊ
ണ്ടു കുഡുംബത്തിന്റെ അഹോവൃത്തിക്കു വക സമ്പാദിച്ചു പോന്നു.
അങ്ങിനേ അംബയഛ്ശന്മാർ കുലശ്രേഷ്ഠരും ധനികരും അല്ലെങ്കി
ലും നിൎവ്യാജവും സ്ഥിരവുമുള്ള ഭൎക്തി എന്ന വിലയേറിയ സമ്പത്തു
ള്ളവരാകയാൽ ഭാഗ്യവാന്മാർ തന്നേ. അക്കാലത്തു ക്രിസ്തീയരാജ്യ
ങ്ങളിലെങ്ങും വിശ്വാസം മങ്ങി അവിശ്വാസം, സംശയം, സ്വബു
ദ്ധിപ്രശംസ എന്നിവ പ്രബലപ്പെട്ടിട്ടും അവിടവിടേ ഓരോ കൂട്ടം
വിശ്വാസികൾ ഗൂഢമായി തമ്മിൽ തമ്മിൽ യോജിച്ചും കൎത്താവായ
യേശുവിലേ വിശ്വാസസ്നേഹങ്ങളിൽ പരസ്പരം ശക്തീകരിച്ചും
കൊണ്ടു അവിശ്വാസത്തോടു എതിർ നിന്നു പൊരുതുകയും കൎത്താ
വിന്റെ വരവിന്നായി ജാഗരിച്ചു കാത്തുകൊണ്ടു മിശ്യൻ എന്ന ക
ൎത്തൃവേലയെ ശ്രദ്ധയോടേ നടത്തിപ്പോരുകയും ചെയ്തു. വിൎത്ത
മ്പൎഗ്ഗ് എന്ന ദേശത്തിലും അതിന്റെ കേന്ദ്രസ്ഥാനമാകുന്ന സ്തുത്ഗാൎദ്
നഗരത്തിൽ പ്രത്യേകിച്ചും ഏകാന്തഭക്തിയുള്ള പല വിശ്വാസികൾ
ഉറ്റ കൂട്ടായ്മയിൽ ചേൎന്നു ആത്മികകാൎയ്യങ്ങളിൽ അന്യോന്യം തുണ
നില്ക്കയും ചെയ്തു. നമ്മുടെ ക്രിസ്ത്യാൻ ഗൊത്ലീബിന്റെ അംബയപ്പ
ന്മാർ ആ കൂട്ടത്തിലുള്ളവർ അത്രേ. സ്തുത്ഗ്ഗാൎദിൽ ദേവോപദിഷ്ടരായ
ചില ആത്മശക്തരായ ബോധകന്മാർ ദൈവവചനത്തെ ഘോഷി
ച്ചു വന്നതുകൊണ്ടു അവർ ശുഷ്കാന്തിയോടേ പ്രസംഗം കേൾ്പാൻ
പോയതല്ലാതേ അംബ കൂടക്കൂടേ കേട്ട പ്രസംഗങ്ങളെ ഓൎമ്മപ്രകാരം
വീട്ടിൽവെച്ചു എഴുതി ആ ബോധകരും മറ്റോരോ ഭക്തിയുള്ളാ മഹാ
ത്മാക്കളും സാധുവായ ചെരിപ്പുകുത്തിയുടെ വീട്ടിൽ വന്നു ദൈവവ
ചനത്തെയും ഉള്ളിലേ പ്രത്യാശാപരീക്ഷകളെയും സംബന്ധിച്ചു
ആ വീട്ടുകാരോടു സംസാരിച്ചു പോരുകയും ചെയ്തു. നമ്മുടെ പി
ന്നേത്ത മിശ്യൻ അദ്ധ്യക്ഷൻ ഇങ്ങിനേയുള്ള ഒരു കുഡുംബത്തിൽ വ
ളൎന്നുവന്നതു അവന്നു ഒരു വലിയ അനുഗ്രഹമായിത്തീൎന്നു. “ശീലി
ച്ചതേ പാലിക്കൂ” എന്നുണ്ടല്ലോ. വിശേഷാൽ അംബ ഭക്തിയും സാ
മൎത്ഥ്യവും ഏറിയ സ്ത്രീ തന്നേ. ക്രിസ്തീയസഭയിലേ അനേകവിശി
ഷ്ട ജനങ്ങൾ കണക്കേ ബ്ലുംഹൎത്തും അകം പുറമേ അംബയുടെ സ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/54&oldid=191529" എന്ന താളിൽനിന്ന് ശേഖരിച്ചത്