ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ നീതിമാന്റെ വാ ജ്ഞാനത്തെ പുറപ്പെടുവിക്കുന്നു; എന്നാൽ പ്രതികൂല
മുള്ള നാവു ഛേദിക്കപ്പെടും. സുഭാ. ൧൦, ൩൧.

രിതന്മാരെ കൌക്കസപൎവ്വതത്തിൽ ദ്രുസ്യ എന്ന ദേശത്തേക്കു
നിയോഗിച്ചു. ഈ പ്രവൃത്തി ഏകദേശം ൧൫ സംവത്സരം ന
ടന്നു. ദൈവകരുണയാൽ ശോഭിച്ചു ഫലിപ്പാൻ തുടങ്ങിയപ്പോൾ
റുസ്യചക്രവൎത്തി ൧൮൩൫ ഇൽ ഒരു ശാസനാമുഖാന്തരം അതി
നെ നിറുത്തി ഒടുക്കിക്കളകയും ചെയ്തു. അതേ പ്രകാരം അഫ്രി
ക്കാഖണ്ഡത്തിന്റെ പടിഞ്ഞാറേ കടല്പുത്തുള്ള ഓരോ സ്നേഹിത
ന്മാർ അപേക്ഷിക്കകൊണ്ടു ബാസലിലേ മേധാവികൾ ൧൮൨൮ ഇൽ
അഞ്ചു ഉപദേഷ്ടാക്കന്മാരെ അയച്ചു ആ കറുത്ത ഭൂഖണ്ഡത്തി
ലും മിശ്യൻവേലയെ തുടങ്ങി എങ്കിലും ആ ദേശത്തിന്റെ ദോഷ
മായിരിക്കുന്ന പിത്തജ്വരം ഹേതുവാൽ മിക്കപേരും മരിച്ചു. ബ്ലും
ഹൎത്ത് മരിച്ച കൊല്ലമായ ൧൮൩൯ വരേ അയച്ചിട്ടുള്ള പതി
മൂന്നു പ്രേരിതന്മാരിൽനിന്നു ഒരുത്തണെ ശേഷിച്ചിരുന്നുള്ളു. എ
ന്നിട്ടും “കണ്ണുനീരോടേ വിതെക്കുന്നവർ ആൎപ്പോടേ കൊയ്യും” എന്നു
വെച്ചു വിചാരണായോഗം പിൻവാങ്ങാതെ മേലദ്ധ്യക്ഷന്റെ ആ
ലോചനപ്രകാരം പ്രവൃത്തി നടത്തിക്കൊണ്ടിരുന്നു ഇന്നേ വരേ
കണ്ണുനീർ വേണ്ടുവോളം വാൎക്കേണ്ടിവന്നിട്ടും അവിടത്തേ മിശ്യൻ
വേല ശോഭിച്ചു സഫലമായിരിക്കുന്നു. പിന്നേ ൧൮൩൩ ഇൽ ബ്ലും
ഹൎത്ത് ഇംഗ്ലന്തിലേ സ്നേഹിതന്മാരോടു കൂടി ചില കാൎയ്യങ്ങളെ ആ
ലോചിച്ചു തീൎക്കേണ്ടതിന്നു ലണ്ടൻനഗരത്തിലേക്കു യാത്രയായി മട
ങ്ങിവന്നപ്പോൾ ഇന്ത്യാരാജ്യത്തിൽ അധികാരം നടത്തിപ്പോന്ന കു
മ്പിഞ്ഞിസ്സൎക്കാർ ഇംഗ്ലന്തിലേ പ്രജാലോചനയുടെ കല്പനപ്രകാ
രം വ്യാപരിച്ചു നടക്കേണ്ടതിന്നു സമ്മതം കൊടുക്കേണ്ടിവന്നു എന്ന
സദ്വൎത്തമാനത്തെ സംഘമേധാവികളോടു അറിയിപ്പാൻ സംഗതി
യായി. എന്നാൽ ഇതു കൎത്താവിൻ ഇംഗിതം എന്നു വിചാരിച്ചു
കൊണ്ടിരിക്കുമ്പോൾ ഭക്തിയുള്ള ഒരു ഗൎമ്മാന്യപ്രഭു മിശ്യൻവേലെ
ക്കായി ഏകദേശം 20,000 ഉറുപ്പിക സമ്മാനിച്ചതുകൊണ്ടു വിചാ
രണായോഗം ഹെബിക്ക്, ലേനർ, ഗ്രൈനർ എന്ന മൂന്നു ഉപദേ
ഷ്ടാക്കന്മാരെ നിയോഗിച്ചു കൊണ്ടു ഇന്ത്യാരാജ്യത്തിലും കൎത്തൃവേ
ലയെ ആരംഭിപ്പാൻ നിശ്ചയിച്ചു. ൧൮൩൪ ഒക്തോബർ ൧൪-ാം൲
ആ മൂന്നു പേരും മംഗലപുരത്തു കപ്പൽ കിഴിഞ്ഞപ്പോൾ അവിട
ത്തേ ജഡ്ജിസായ്പായ അന്തൎസൻ എന്നവർ അവരെ എതിരേറ്റു
സന്തോഷത്തോടേ സത്കരിക്കയും ആ പട്ടണത്തിൽ ഒരു മിശ്യൻ
സ്ഥാനത്തെ സ്ഥാപിപ്പാൻ തക്കവണ്ണം ഔദാൎയ്യമായി സഹായിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/62&oldid=191547" എന്ന താളിൽനിന്ന് ശേഖരിച്ചത്