ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ യഹോവ കണ്ടെത്തപ്പെടാകുന്ന സമയത്തു അവനെ
അന‌്വേഷിപ്പിൻ,

ശരീരചികിത്സ.

ദേഹത്തിൽ മുറിഞ്ഞാൽ (Wounds).

വെട്ടിന്നു വെള്ളിലയും ഈൎമ്പന തന്റെ കൂമ്പും കൊട്ടക്കു
രുന്നു മുറിപൂൎവ്വകമാം പരുത്തി മത്സ്യാക്ഷിയും വരിയുമെന്നതിലൊ
ന്നു പിഷ്ട്വാ കെട്ടീടു തോയരഹിതം നവനീതയുക്തം.

രക്തം നിൎത്തുവാൻ. രക്തം നില്ലായ്കിൽ നിൎത്തീടുക മുറികിലു
ടൻ തത്രനീർകൊണ്ടു ധാരാം, അത്യന്തം ചെയ്ക ചണ്ടിത്തളിരു
മതിനരെച്ചക്ഷണം വെക്ക പുണ്ണിൽ, പുത്രഞ്ചാരിഞ്ചപത്രം ചെ
റിയതു വിഹിതം പുള്ളടിം കൊള്ളു മാറങ്ങപ്പപ്പത്രത്തൊടൊപ്പം രുധി
രമിഹ തടുപ്പോന്നു നൽ താറുതാവൽ.

അഗ്നിവ്രണത്തിന്നു (Burns).

തീ തട്ടിപ്പൊളുകീടിലപ്പൊഴുതു മോരാൽ തൈരുകൊണ്ടെങ്കിലും
ധാരാ.കിംശുകനീരാൽ പത്രതോവശളയാ നിൎവ്യാജതോവാച
രേൽ. ഓൎത്തക്കുമ്പളത്രനീർ പിഴികാസ്ഥയാ ധാര ചെയ്കൎപ്പയേ
ൽ പ്രാൎത്ഥിച്ചീശ്വരനോടുണങ്ങലരിയെ പേഷിച്ചു തേച്ചീടുക.

അൎത്ഥം: തീപ്പൊള്ളിയാൽ മോർ തൈർ മുരിക്കിലനീർ വശള
നീർ പശുവിൻ നൈ ഇവയിൽ ഓരോന്നു കൊണ്ടു തത്കാലം ധാ
ര ചെയ്യാം കുമ്പളത്തിലനീർ കൊണ്ടും ധാര ചെയ്കയും ഈശ്വര
പ്രാൎത്ഥനയോടേ ഉണങ്ങലരി അരെച്ചു തേക്കുകയും ചെയ്താൽ തീ
പ്പൊള്ളിയതു ശമിക്കും.

തീപ്പൊള്ളിയാൽ ഉടൻ തന്നേ ഉണങ്ങലരി നേൎക്കനെ പൊടി
ച്ചു വൃണപ്പെട്ട സ്ഥലത്തു കനത്തിൽ വിതറിപ്പിടിപ്പിച്ചു നീരൊ
ലിച്ചു പോകാതിരിപ്പാൻ തക്കവണ്ണം മേല്ക്കുമേൽ പിടിപ്പിക്കേണം.
ഇങ്ങിനേ ചെയ്താൽ വൃണത്തിൽ കാറ്റേല്ക്കാതേ മൂടികൊണ്ടിരി
ക്കും. ചില ദിവസങ്ങളുടെ ശേഷം ആ പൊറ്റ ഉണങ്ങി വലി
യുമ്പോൾ മാവിന്റെ പോല്ടീസ് ഉണ്ടാക്കി കെട്ടിയാൽ ആ പൊ
റ്റ പതം വെച്ചു അടൎന്നു പോയ ശേഷം നൂറ്റിന്റെ തെളിഞ്ഞ
വെള്ളവും എണ്ണയും തമ്മിൽ ചേൎത്തുരസി അതിൽ തുണി നനെ
ച്ചു പത്തിയിട്ടാൽ വേഗത്തിൽ സൌഖ്യമാകും.

കോഴിമുട്ടയുടെ മഞ്ഞക്കരുവും വെണ്ണയും സമം ചേൎത്തു ഉരസി
വടിച്ചാലും അഗ്നിവ്രണം ശമിക്കും.

൨ ഔൻ്സ മെഴുവും ൫ ഔൻ്സ വെളിച്ചെണ്ണയും ചേൎത്തു ഒരു മ
ണ്പാത്രത്തിൽ ആക്കി മൃദ്വഗ്നിയാൽ ഉരുക്കിച്ചേൎത്ത ശേഷം അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/64&oldid=191552" എന്ന താളിൽനിന്ന് ശേഖരിച്ചത്