ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങൾ മോഷ്ടിക്കരുതു, വ്യാജം ചെയ്യരുതു, തമ്മിൽ തമ്മിൽ
ഭോഷ്കു പറകയുമരുതു. ലേവ്യ. ൧൯, ൧൧. ൬൩

ചൊറിക്കും ചിരങ്ങിന്നും. (Itches).

ചൊറിക്ക് ഗന്ധകലേപം പ്രസിദ്ധമായൊരൌഷധമാകുന്നു.
സാധാരണഗന്ധകമോ ശുദ്ധി ചെയ്ത ഗന്ധകമോ നേൎങ്ങ പൊ
ടിച്ചു അതിന്റെ ഒന്നിന്നു ആറരട്ടി ചെരുബിയങ്കിലും വെളി
ച്ചെണ്ണയെങ്കിലും ചേൎത്തു മിശ്രമാക്കേണം. ചൊറിചിരങ്ങുകളുള്ള
സ്ഥലം സാബൂൻകൊണ്ടു തേച്ചു ചൂടുവെള്ളത്തിൽ കഴുകി തോ
ൎത്തിയ ശേഷം ഈ ലേപം ആ സ്ഥലത്തു കാൽമണിക്കൂറോളം തേ
ച്ചു ചിരങ്ങെല്ലാം പൊട്ടുന്നതുവരെ ഉരസേണം. രാത്രികാലത്തി
ലും ഈ ലേപം തേച്ചുരസി പിറ്റേന്നാൾ രാവിലേ സാബൂൻ
കൊണ്ടു ചൂടുവെള്ളത്തിൽ കഴുകിയാൽ അല്പദിവസം കൊണ്ടു
സൌഖ്യമാകും. ചൊറി ഒരിക്കൽ സൌഖ്യമായ ശേഷം പിന്നേ
വരാതിരിക്കേണ്ടതിന്നു ചൊറി ഉള്ളപ്പോൾ പ്രയോഗിച്ച വസ്ത്ര
ങ്ങളെല്ലാം നന്നായി പുഴുങ്ങി അലക്കിയ ശേഷമത്രേ പ്രയോഗി
ക്കാവു. അല്ലാഞ്ഞാൽ ചൊറിയുടെ പകരുന്ന ഭാവം വസ്ത്രത്തിൽ
നിന്നു നീങ്ങിപ്പോകയില്ല.

തപ്പാൽക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവറ്റിൻ തൂക്കപ്രകാരം കൊടുക്കേണ്ടുന്ന
തപ്പാൽനറക്കുവിവരവും മറ്റും.

൧. അഞ്ചൽനറുക്കു. (പോസ്ത് കാൎഡ്.)

കത്തിൻ ഉറയുടെ വലിപ്പത്തിലും തകിടുകനത്തിലും ഉള്ള നറുക്കുകൾ ഉണ്ടു. മുദ്രപ
തിച്ച ഭാഗത്തിൽ മേൽവിലാസമേ എഴുതാവു. മറുപുറത്തു അറിയിപ്പാൻ മനസ്സുള്ളതു എ
ഴുതാം. ഇതു ഉറയിൽ ഇടാതേ വെറുതേ ഇടാം.

൨. കത്തു.

തൂക്കം. മുദ്രവില.
꠱ ഉറുപ്പികത്തൂക്കത്തോളം പൈ ൬
꠱ ഉറു. മേലും ൧ ഉറു. യോളവും അണ ൧

ഇങ്ങിനെ ഓരോ ഉറുപ്പികയുടെ വല്ല അംശത്തിന്റെ തൂക്കം കയറുന്നതിന്നു ഓ
രോ അണയുടെ വില ഏറുകയും ചെയ്യും. ഒരു കത്തിന്നു പറ്റിച്ച മുദ്ര പോരാതേ വ
ന്നാൽ ആ പോരാത്ത മുദ്രയുടെയും നറുക്കിന്റെയും ഭേദത്തെ കത്തു വാങ്ങുന്നവർ ഇര
ട്ടിപ്പായി കൊടുക്കേണ്ടി വരും. മുദ്ര ഇല്ലാത്ത കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു താനും.
൨൦ ഉറുപ്പികത്തൂക്കത്തിൽ ഏറുന്നവ ഭാണ്ഡത്തപ്പാൽ നടക്കുന്ന കച്ചേരികളിൽ കത്തു എ
ന്നു വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രേ ചേൎക്കുന്നുള്ളു. ഭാണ്ഡമില്ലാത്ത കച്ചേരിക
ളിൽ എടുക്കയും ചെയ്യും.

൩. കെട്ടു.

പുസ്തക വൎത്തമാനക്കടലാസ്സു മുതലായ എഴുത്തുകൾ “ബുൿപെകെട്ട്” എന്ന തപ്പാ
ലിലും, മാതിരിയായി അയക്കുന്ന ചെറുവകസ്സാമാനങ്ങൾ “പെറ്റൎൺപെകെട്ട്” എ
ന്ന തപ്പാകൽവഴിയായും പോകുന്നു. ഇങ്ങിനേ അയപ്പാൻ വിചാരിച്ചാൽ, അവറ്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/67&oldid=191558" എന്ന താളിൽനിന്ന് ശേഖരിച്ചത്