ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. IV. JULY 1877. No. 7.

VESUVIUS.
വെസുവിയുസ്.

ഇതാല്യരാജ്യത്തിന്റെ തെക്കെ കടപ്പുറത്തുള്ള നേപ്പല്സ, എന്ന നഗര
ത്തിൽനിന്നു പത്തു പന്ത്രണ്ടു നാഴിക ദൂരം നടന്നാൽ, വെസൂവിയുസ്
എന്ന അഗ്നിപൎവ്വതത്തിന്റെ അടിവാരത്തിൽ എത്തും. പൎവ്വതത്തിനു
ഏകദേശം നാലായിരം കാലടി ഉയരവും കൂൎത്ത തുണിന്റെ ആകൃതിയും
ഉണ്ടു. അതിന്റെ മുകൾപരപ്പിന്റെ ഒത്ത നടുവിൽനിന്നു ഒരു അഗ്നി
ച്ചൂള എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു. മിക്കതും പാഴായി കിടക്കുന്ന
ചുരത്തിൽ ചിലയെടത്തു മാത്രം മുന്തിരിങ്ങത്തോട്ടങ്ങളും പറമ്പുകളും
കാണാം. അടിവാരത്തിൽ അനേകം നഗരങ്ങളിലും ഗ്രാമങ്ങളിലും ബഹു
ജനക്കൂട്ടങ്ങൾ വസിച്ചു പലവിധ തോട്ടങ്ങളെയും ഉണ്ടാക്കി വിശേഷ കൃ
ഷികളെ നടത്തിക്കയും ചെയ്യുന്നു. ഭൂലോകത്തിൽ മറെറങ്ങും ഉണ്ടാകാ
ത്ത വിശേഷമുള്ള വീഞ്ഞു അവിടെയുള്ള മുത്തിരിങ്ങത്തോട്ടങ്ങളിൽനിന്നു
കിട്ടുന്നു. അതിന്നു റോമമതക്കാരായ നാട്ടുകാർ ക്രിസ്തുവിന്റെ അശ്രുക്കൾ
(Lacrymae Christi) എന്നു പേർ വിളിക്കുന്നു. അവിടെ പലപ്പോഴും

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/101&oldid=186701" എന്ന താളിൽനിന്ന് ശേഖരിച്ചത്