ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

ഭയങ്കരമുള്ള ഭൂകമ്പങ്ങൾ സംഭവിക്കുമ്പോൾ, ചൂളയുടെ വായിൽനിന്നു
കരിയും ചാരവും ഉരുകി കത്തുന്ന ദ്രവങ്ങളും പുറത്തു ചാടിപ്പാറി ചുറ്റു
മുള്ള സ്ഥലങ്ങളിൽ ബഹു നാശങ്ങളെ ഉണ്ടാക്കുന്നു. ക്രിസ്താബ്ദം 79ാമ
തിൽ ഉണ്ടായിരുന്ന കരിമാരിയാൽ പർവ്വതത്തിന്റെ അടിവാരത്തിലുള്ള
ഹെൎക്കുലാനും, പൊംപൈയി, എന്നീ രണ്ടു നഗരങ്ങൾ മുഴുവനും മൂടപ്പെ
ടുകയും, അവറ്റിൽ ഉണ്ടായിരുന്ന ജീവാത്മാക്കൾ ഒക്കെയും ഒരു ക്ഷണം
കൊണ്ടു നശിക്കയും ചെയ്തു. 1750ഠമതിൽ മാത്രം സൎക്കാർ കുഴിച്ച ചാര
ത്തെ നീക്കി ഇരുനഗരങ്ങളെ വെളിച്ചത്താക്കുവാൻ കല്പിച്ചതിനാൽ,
ആപൽകാലത്തിനു മുമ്പെ അവിടെ ഉണ്ടായിരുന്ന ധനപുഷ്ടിയും വീടു
കളുടെയും മന്ദിരങ്ങളുടെയും കളിപ്പുരകളുടെയും ആസ്ഥാനമണ്ഡപങ്ങളു
ടെയും ക്ഷേത്രങ്ങളുടെയും നഗരതെരുക്കളുടെയും അവസ്ഥയും സ്പഷ്ടമാ
കയും ചെയ്തു. വീടുകളിലും മറ്റും മനുഷ്യന്റെ ശവങ്ങളെ ഒരു കേടുകൂടാ
തെ കാണാം, തൊട്ടാൽ വെണ്ണീറായി നുറുങ്ങി വീഴും. ചിത്രങ്ങളും വാൎക്ക
പ്പെട്ട രൂപങ്ങളും നല്ല ഭംഗിയോടെ കിട്ടി, അനേകം പുരാണ സാധന
ങ്ങളും നാണ്യങ്ങളും മറ്റും വെളിച്ചത്തു വന്നു. 1822 ഒക്തോബർ 24ാം ൹
ആ ചൂളയുടെ വായിൽനിന്നു പുറത്തു ചാടി പാറിപ്പോയ കരിമാരിയാൽ
നേപ്പല്ല, എന്ന നഗരത്തിൽ പകൽ രാത്രിയായി പോയി, ഉരുകിക്കത്തു
ന്ന ദ്രവം (lava) പന്ത്രണ്ടു കാലടി ആഴമുള്ള പുഴയായിട്ടു രണ്ടു മൂന്നു
നാഴിക ദൂരത്തേക്കു ഒഴുകി ചെന്നു. 1801ാമതിൽ ചൂള സാവധാനമായി
പുകയുന്ന സമയത്തു. എട്ടു ധീരന്മാരായ പരന്ത്രീസ്സുകാർ അതിന്റെ അ
കത്തു ഇറങ്ങി, അതിന്റെ ആഴത്തിന്നു 585 കാലടി മാത്രമെയുള്ളൂ എന്നു
കാണുകയും ചെയ്തു.

A TREASURE.

ഒരു നിധി.

വിലാത്തിയിലെ ഒരു നഗരത്തിൽ യഹൂദജാതിക്കാരനായ ഒരു കച്ച
വടക്കാരൻ വളരെ കാലം പാൎത്തു: ഈ സ്ഥലത്തു എന്റെ വ്യാപാരത്താൽ
വരുന്ന ലാഭം പോരാ, വേറെ ഒരു നഗരത്തിലേക്കു ചെന്നു പ്രവൃത്തി തു
ടങ്ങി കുടിയേറുക വേണം, എന്നു നിശ്ചയിച്ചു. പൂൎവ്വകാലത്തിൽ താൻ
പാൎക്കുന്ന ഭവനത്തിന്റെ ഉടയവനു ഭാൎയ്യയും മക്കളും ഇല്ലെങ്കിലും, അന
വധി ധനം ഉണ്ടായിരുന്നു. അന്നു നടക്കുന്ന ഒരു യുദ്ധത്തിൽ അവൻ
തന്റെ ആഭരണങ്ങളെയും പൊൻനാണ്യങ്ങളെയും മറ്റും വീട്ടിൽ തന്നെ
എത്രയൊ രഹസ്യമുള്ള സ്ഥലത്തു ഒളിച്ചു വെച്ചു. പിന്നെ ശത്രുക്കൾ ന
ഗരത്തെ പിടിച്ചു കൊള്ളയിട്ടു, യഹൂദന്റെ ഭവനത്തിലും എത്തി അവ
നെ പിടിച്ചു: നിന്റെ മുതൽ എല്ലാം ഇങ്ങു തരിക, എന്നു കല്പിച്ചു. ഈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/102&oldid=186703" എന്ന താളിൽനിന്ന് ശേഖരിച്ചത്