ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

രനിൽനിന്നും മറച്ചു വെച്ച നിധിയെ മഹാസങ്കടത്തിൽ ഇരിക്കുന്ന ദൈ
വഭക്തിയുള്ള തോല്പണിക്കാരനു അവൻ കുട്ടിയുടെ കൈയാൽ കൊടു
ക്കയും ചെയ്തു. നിധിയിൽനിന്നു ഒരു വലിയ അംശം സൎക്കാരിലേക്കു ചെ
ന്നു എങ്കിലും, 4000 ഉറുപ്പികയിൽ അധികം അവനു കിട്ടുകകൊണ്ടു, തന്റെ
കടം വീട്ടി പ്രവൃത്തിയെ നന്നായി നടത്തിപ്പാൻ വക ഉണ്ടായിരുന്നു.
വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ
യഹോവ പറയുന്നു. ഹഗ്ഗായി ൨, ൮. എന്ന വേദവാക്യത്തെ വലിയ അ
ക്ഷരം കൊണ്ടു കടലാസിന്മേൽ വരെച്ചു, പൊൻ പൊതിഞ്ഞ ചട്ടത്തി
ലാക്കി നിത്യ ഓൎമ്മക്കായി തന്റെ ഭവനത്തിൽ തൂക്കി വെച്ചു.

HISTORY OF THE BRITISH EMPIRE.

ഇംഗ്ലീഷ ചരിത്രം.
(Continued from No. 6, page 86.)

നാലാം എദ്വൎദ മരിച്ചപ്പോൾ വേത്സപ്രഭുവായ അവന്റെ മൂത്ത
മകനു പന്ത്രണ്ടു വയസ്സേയുള്ളു. ആകയാൽ രാജാവിന്റെ ഇളംപ്രായം
തീരുന്നതുവരെ നല്ലവണ്ണം കലമ്പി, ശ്രേഷ്ഠത്വം നേടി ഉയരുവാൻ ശ്രമി
ക്കാമല്ലൊ, എന്നു തങ്ങളിൽ കലഹിക്കുന്ന കൂറുകൾ വിചാരിച്ചു പോന്നു.
അന്നു ഇളയ രാജാവു റിവൎസപ്രഭു, സർരിചൎദഗ്രേ, എന്ന തന്റെ രണ്ടു കാര
ണവരോടു കൂടെ ലുദ്ലൊ, എന്ന കോട്ടയിൽ പാൎക്കുന്നു. ഇവൎക്കു കഴിഞ്ഞു
പോയ രാജാവിന്റെ അനുജനായ ഗ്ലൌസസ്തർ തമ്പുരാൻ പ്രതികൂലമാ
യിനിന്നു. അവൻ അത്യുത്സാഹിയും ഉഗ്രസ്വഭാവക്കാരനും ധീമാനും ആ
കകൊണ്ടു വേഗത്തിൽ ഉന്നതി പ്രാപിച്ചു. അതിമോഹികളായ മഹാ
ന്മാർ കൂട്ടുകെട്ടുണ്ടാക്കി അവനെ പിഴുക്കിക്കളവാൻ നോക്കിയതിനെ അ
വൻ അറിഞ്ഞു, അവർ തനിക്കു വിരിച്ചു വെച്ച വലകളിൽ അവരെ ത
ന്നെ കുടുക്കിക്കളഞ്ഞു. ജ്യേഷ്ഠൻ മരിച്ചു, എന്ന വത്തമാനം അവൻ കേട്ടു,
ബദ്ധപ്പെട്ട ഇളയ രാജാവിനെ കാണ്മാനും സഹായവും ആലോചനയും
കൊണ്ടു തുണപ്പാനും പുറപ്പെട്ടു. അതിനെ രാജാവിന്റെ കാരണവർ
അറിഞ്ഞു, കൂടി നിരൂപിച്ചു ഗ്ലൌസസ്തർ എത്തും മുമ്പെ രാജാവിനെ
എങ്ങിനെ എങ്കിലും ലൊണ്ടനിൽ എത്തിക്കേണം എന്നു നിശ്ചയിച്ചു,
അവനെ , ലുദ്ലൊ എന്ന കോട്ടയിൽനിന്നു കൊണ്ടു പോയി. എന്നതിനെ
ഗ്ലൌസസ്തർ അറിഞ്ഞു, അവരുടെ വഴിയെ പാഞ്ഞു രാജാവിനെ പിടി
ച്ചു കൂടെയുള്ള മഹാന്മാരെ എല്ലാവരെയും തടവിൽ പാൎപ്പിച്ചു. എന്നാ
റെ അവൻ ബാല്യക്കാരനായ രാജാവിനെ കൂട്ടികൊണ്ടു ലൊണ്ടെന്റെ നേ
രെ പുറപ്പെട്ടു, രാജമഹത്വത്തോടും അഞ്ചാം എദ്വൎദ എന്ന നാമത്തോടും
കൂടെ മൂലസ്ഥാനത്തിലേക്കു പ്രവേശിപ്പിച്ചു. പിന്നെ രാജ്യാധികാരികൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/106&oldid=186711" എന്ന താളിൽനിന്ന് ശേഖരിച്ചത്