ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

സഭയായി കൂടി ഗ്ലൌസസ്തരെ രക്ഷാപുരുഷനാക്കി വാഴിച്ചു, പുതിയ രാ
ജാവിനു എന്നും വിശ്വസ്തരാവാന്തക്ക സമയവും സത്യവും ചെയ്തു, കിരീ
ടാഭിഷേകത്തിന്നായി ഒരു ദിവസം നിശ്ചയിച്ചു. പിന്നെ രാജ്യാവസ്ഥ
കൾ ഗ്ലൌസസ്തരുടെ കൈയാൽ ക്രമവും സാവധാനവുമായി നടന്ന
പ്രകാരം തോന്നുന്നു. എങ്കിലും കിരീടാഭിഷേകനാൾ അടുത്തിരിക്കുമ്പോൾ,
മമതയും വിശ്വസ്തതയും നടിച്ചിരുന്ന ചില മഹാന്മാർ നിൎമ്മിച്ചുണ്ടാക്കി
യ ഒരു കൂട്ടുകെട്ടു വെളിച്ചത്തുവന്നു. അപരിഷകളുടെ തലവൻ കഴിഞ്ഞു
പോയ രാജാവിന്റെയും ഗ്ലൌസസ്തരുടെയും സ്നേഹിതനായിരുന്ന ഹസ്തി
ങ്സ, എന്ന പ്രഭു തന്നെ. അവർ ഭാവിച്ചതു എന്തു എന്നു നിശ്ചയമില്ല,
രക്ഷാപുരുഷനെ ഏതു വിധേന എങ്കിലും കുറച്ചു കളയേണം എന്നത്രെ
അവരുടെ താല്പൎയ്യം. ഗ്ലൌസസ്തർ അവരെ തട്ടിച്ച പ്രകാരം ഒരു ചരിത്ര
ക്കാരൻ വിവരിക്കുന്നതാവിതു: ഒരു ദിവസം കിരീടാഭിഷേകം കഴിപ്പതിനു
വേണ്ടുന്ന ഒരുക്കങ്ങളെ വിചാരിച്ചു നിശ്ചയിപ്പാനായി മന്ത്രിസഭ ഗോപു
രത്തിൽ കൂടി വന്നു. ഹസ്തിങ്സും അവന്റെ പക്ഷക്കാരായ വേറെ ചില
മഹാന്മാരും സഭയിൽ ഉണ്ടു. എല്ലാവരും കൂടി വന്നു കുറയ ഇരുന്ന ശേ
ഷം ഗ്ലൌസസ്തരും എത്തി, ഇത്ര താമസിച്ചതു നിമിത്തം അപ്രിയം തോ
ന്നരുതു എന്നു ചൊല്ലി മുഖപ്രസാദം കാട്ടി ഓരോന്നു സംസാരിച്ചാറെ,
സഭയെ വിട്ടു ഒരു മണിക്കൂറു പാൎത്ത ശേഷം മടങ്ങി വന്നു. അപ്പോൾ
അവൻ കീഴ്ചുണ്ടു കടിച്ചും വാളിന്റെ പിടിയെ തട്ടിയും കൊണ്ടു കുറയ
നേരം നിന്നാറെ: ഈ സഭയിൽ എന്നെ നശിപ്പിപ്പാൻ അന്വേഷിക്കുന്ന
ആളുകൾ ഉണ്ടു , അവൎക്കു എന്തു ശിക്ഷ ഉണ്ടാകേണം, എന്നു മഹാക്രോ
ധത്തോടെ ചോദിച്ചു. അവൎക്കു സ്വാമി ദ്രോഹിയുടെ ശിക്ഷ വേണം
എന്നു ഹസ്തിങ്സ പറഞ്ഞു. രാജ്ഞിയും മറ്റും ചില ദുഷ്ടപെണ്ണുങ്ങളും
എന്നെ മാരണം ചെയ്തു കൊല്ലുവാൻ ഭാവിക്കുന്നു, എന്നു ഗ്ലൌസസ്തർ
ചൊല്ലി ഉടുപ്പു അഴിച്ചു മെലിഞ്ഞും വാടിയുമിരിക്കുന്ന കൈത്തണ്ടിനെ
കാട്ടി. അതു ചെറുപ്പം മുതൽ അങ്ങിനെ തന്നെ ഇരുന്നു, എന്നു എല്ലാ
വരും അറിഞ്ഞിട്ടും: അയ്യൊ കഷ്ടം എൻ പുരാനേ, അവർ ഈ ദുഷ്കൎമ്മം
ചെയ്തു എങ്കിൽ, അവർ വലിയ ശിക്ഷായോഗ്യമുള്ളവർ തന്നെ എന്നു ഹ
സ്തിങ്സ പറഞ്ഞപ്പോൾ, അവൻ അതി ക്രൂദ്ധനായി: അല്ലയോ ദ്രോഹിക
ളുടെ അപ്പനേ, എങ്കിൽ, എങ്കിലും എന്നു വെറും വാക്കു ചൊല്ലി, നീ
എന്നെ കളിയാക്കുമോ? ദൈവത്താണ പെണ്ണുങ്ങൾ ഇങ്ങിനെ പ്രവൃത്തി
ച്ചതിനെ ഞാൻ നിന്റെ തടിമേൽ ഒളിച്ചു കൊള്ളും, എന്നു നിലവിളി
ച്ചു മുഷ്ടി കൊണ്ടു മേശപ്പലകമേൽ ഒന്നു അടിച്ച ഉടനെ ഒരു കൂട്ടം പട
യാളികൾ അകത്തു പ്രവേശിച്ചു, ഹസ്തിങ്സിനെയും വേറെ ചില മഹാന്മാ
രെയും പിടിച്ചു കെട്ടി, സഭയിൽനിന്നു വലിച്ചു ഹസ്തിങ്സിനെ ഗോപുര

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/107&oldid=186713" എന്ന താളിൽനിന്ന് ശേഖരിച്ചത്