ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

എലിശബത്തെ വിവാഹം ചെയ്ത ലങ്കസ്തർ, യൊൎക്, എന്ന സ്വരൂപങ്ങ
ളെ സാന്ത്വനം ചെയ്യേണ്ടതിനു സമ്മതം വരുത്തുകയും ചെയ്തു. ഗോ
പുരത്തിൽ തടവുകാരായി പാൎക്കുന്ന രാജപുത്രന്മാരെ വിടുവിക്കേണം, എ
ന്നു മത്സരികളുടെ മുഖ്യവിചാരം, എങ്കിലും കാൎയ്യസാദ്ധ്യം വരുംമുമ്പേ കാ
ൎയ്യം പ്രസിദ്ധമായി വന്ന ശേഷം, രാജാവു അക്കുമാർന്മാരെ കൊല്ലിച്ചു.
എന്നാറെ രിച്മൊണ്ട് ഒരു സൈന്യത്തോടു കൂടെ ഇംഗ്ലണ്ടിൽ എത്തി,
എങ്കിലും ബുക്കിംഗ്‌ഹമിന്റെ സൈന്യത്തോടു ചേരുവാൻ കഴിയും മുമ്പെ,
രാജാവു അത്യുത്സാഹം കഴിച്ചു മത്സരത്തെ പൊട്ടിച്ചു കളഞ്ഞു. ബുക്കിം
ഗ്‌ഹമിന്റെ കൂട്ടാളികൾ ഛിന്നഭിന്നമായ ശേഷം, അവൻ ചതിവിനാൽ
വൈരിയുടെ കൈയിൽ അകപ്പെട്ടു മരിച്ചു, അവന്റെ സൈന്യത്തിലെ
നായകന്മാർ മറുനാടു കടന്നു ഒളിച്ചു പാൎത്തു. ഒർ ആവതുമില്ല എന്നു രി
ച്മൊണ്ട് കണ്ടു പരന്ത്രീസ്സിലേക്കു മടങ്ങി ചെന്നു, അവിടെത്ത രാജാവി
നെ അഭയം ചൊല്ലിപ്പാൎത്തു. ഇംഗ്ലന്തിൽ വെച്ചു പല പ്രഭുക്കന്മാരും മ
ഹത്തുക്കളും രാജാവിനോടു ചേൎച്ചയും മമതയും നടിച്ച സമയത്തിൽ
രിച്മൊണ്ടിന്റെ പക്ഷത്തിൽ ചാഞ്ഞു, അവനെ രാജാവാക്കി വരിപ്പാൻ
ഗൂഢമായി ആലോചിച്ചു കൊണ്ടിരുന്നു. അവരുടെ ആലോചന തീൎന്ന
ശേഷം രിച്മൊണ്ടു മൂവായിരം വീരന്മാരോടു കൂടെ പരന്ത്രീസ്സിൽനിന്നു പു
റപ്പെട്ടു 1485 അഗസ്തുമാസം 1ാം൹ കപ്പലേറി പുറപ്പെട്ടു, എട്ടു ദിവസം
കഴിഞ്ഞാറെ ഇംഗ്ലന്തിൽ എത്തി. പിന്നെ അവൻ വേത്സനാടുകളിൽ
കൂടി കടന്നു, രാജ്യത്തിന്റെ നടുവിലേക്കു മുന്നോട്ടു ചെല്ലംതോറും, ബഹു
പുരുഷാരങ്ങൾ അവനോടു ചേൎന്നതല്ലാതെ, മഹാന്മാരായ തന്റെ സ്നേ
ഹിതന്മാരും തങ്ങളുടെ വാക്കിനെ ഒപ്പിച്ചു, കാൎയ്യ സിദ്ധി വരുത്തുവാനാ
യി ശ്രമിക്കുന്നു എന്നു കേട്ടു. പിന്നെ രാജാവു തന്റെ എല്ലാ സേനകളെ
യും കൂട്ടി, പടെക്കു അണഞ്ഞപ്പോൾ പലരും അവന്റെ കൊടിയെ വിട്ടു
എതിരെ വരുന്ന രിച്മൊണ്ട് പക്ഷത്തിൽ ചേൎന്നു. എന്നാറെ അഗുസ്ത
മാസം 22ാം൹ രണ്ടു സേനകൾ ലിസെസ്തർ നാട്ടിൽ തമ്മിൽ എതിരിട്ടു,
ഇംഗ്ലന്തിന്റെ കിരീടത്തിനായി ഭയങ്കരമുള്ള പട വെട്ടി. രാജാവു അതി
ശയമുള്ള പരാക്രമം കാട്ടി, തന്റെ പടജ്ജനങ്ങളെ ബഹു സാമൎത്ഥ്യ
ത്തോടെ നടത്തിച്ചു എങ്കിലും, പോർ കഠോരമായി നടക്കുമ്പോൾ ത
ന്നെ, മൂന്നു സേനാപതിമാർ വല്ലായ്മ പ്രവൃത്തിച്ചു, തങ്ങളുടെ ആളുകളു
മായി മറു പക്ഷത്തിൽ ചേൎന്നു പോയി. ഇങ്ങിനെ വഞ്ചകനും കുലപാ
തകനുമായ രാജാവു രണ്ടു സംവത്സരം മാത്രം വാണ ശേഷം, ഉപേക്ഷി
തനും വഞ്ചിക്കപ്പെട്ടവനുമായി വാൾ കൈയിൽ പിടിച്ചും പൊരുതും കൊ
ണ്ടു വീണു മരിച്ചു. അവൻ രാജമുടി ചൂടിക്കൊണ്ടു പോൎക്കളത്തിൽവന്നു.
പോർ തീൎന്നാറെ സർവില്യം സ്തെന്ലി ചേറും ചുളുക്കവും പിടിച്ച ഒരു വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/109&oldid=186718" എന്ന താളിൽനിന്ന് ശേഖരിച്ചത്