ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 106 —

സ്തുവെ കണ്ടു, അതിനെ എടുത്തു നോക്കിയപ്പോൾ രാജകിരീടം തന്നെ,
എന്നറിഞ്ഞു രിച്മൊണ്ടിന്റെ തലമേൽ വെച്ചു. എന്നതിനെ ജയം കൊ
ണ്ട സേനകൾ കണ്ടു , ഒക്കത്തക്ക ആൎത്തു: രാജൻ ജയ ജയ, ഏഴാം ഹെ
ന്രി വാഴുക എന്നു അട്ടഹാസിച്ചു പറഞ്ഞു.

(To be continued.)

PRECIOUS STONES.

രത്നക്കല്ലുകൾ.

പൂൎവ്വകാലത്തിൽ എജിപ്തിലെ അലക്സന്തിയ, എന്ന നഗരത്തിൽ പാ
ൎക്കുന്ന ബഹു ജനങ്ങൾ ദൈവത്തിന്റെ വചനം കേട്ടു, കൎത്താവായ യേശു
വിന്റെ നാമത്തിൽ വിശ്വസിച്ചു, ഒരു വലിയ സഭയായി കൂടുകയും ചെയ്തു.
ആ സഭയിൽ മഹാ ധനവതിയായ ഒരു കന്യക ഉണ്ടു. ആയവൾ സുശീല
യും എത്രയോ നല്ല നടപ്പുകാരത്തിയും ആയിരുന്നു, എങ്കിലും അൎത്ഥാഗ്ര
ഹം നിമിത്തം വല്ല ദൈവകാൎയ്യത്തിന്നായും ഒരു കാശു പോലും സഹായി
ക്കാത്തവൾ തന്നെ. ഇതിനെ സഭാമൂപ്പനായ മക്കാരിയുസ് അറിഞ്ഞു വള
രെ വ്യസനിച്ചു: പിശാചിന്റെ ഈ കെട്ടിൽനിന്നു ഇവൾ അഴിഞ്ഞു പോ
കുന്നില്ലെങ്കിൽ, വെറുതെ നശിച്ചു പോകുമല്ലോ, അതുകൊണ്ടു അവളെ
പഠിപ്പിപ്പാനായി വല്ല വഴിയെ നോക്കണം, എന്നു ചിന്തിച്ചുപാൎത്തു. എ
ന്നാൽ ഈ മക്കാരിയുസ എന്ന സഭാമൂപ്പൻ തന്റെ ഭവനത്തോടു കൂടെ ഒരു
ധൎമ്മശാലയെ കെട്ടി, അതിൽ കുരുടർ, മുടന്തർ, ചെകിടർ മുതലായ ദീനക്കാ
രെയും ദരിദ്രരെയും രക്ഷിച്ചു പോരുന്നു. ഈ ധൎമ്മക്കാരെകൊണ്ടു തന്നെ ക
ന്യകയുടെ മനസ്സിനെ ശരിയാക്കുവാൻ ദൈവം കരുണ കാണിക്കുമൊ, എ
ന്നു അവൻ വിചാരിച്ചു, അവളെ ചെന്നു കണ്ടു , ഓരോന്നു സംസാരിച്ച ശേ
ഷം: ഒർ ആൾ ഒരുകൂട്ടം വിലയേറിയ മരതകങ്ങൾ, പത്മരാഗങ്ങൾ, എ
ന്ന രത്നക്കല്ലുകളെ വില്ക്കേണ്ടി വന്നു പണത്തിനു അത്യാവശ്യം ആകകൊ
ണ്ടു അവൻ 500 ഉറുപ്പിക മാത്രം ചോദിക്കുന്നു. എന്നാൽ ഓരോരൊ കല്ലിനു
തന്നെ ആ വില പോരാ. നിങ്ങൾക്കു ആ കല്ലുകളെ വാങ്ങുവാൻ മന
സ്സില്ലെ? വേണ്ടുകിൽ അവറ്റെ വില്ക്കുന്നവന്റെ പേരും പറയാം. എ
ന്നതു കേട്ടു കന്യക വളരെ സന്തോഷിച്ചു, കല്ലുകളെ എനിക്കായിട്ടു തന്നെ
വാങ്ങേണം, എന്നു പറഞ്ഞു. എന്നാൽ കാൎയ്യം സ്ഥിരപ്പെടുത്തും മുമ്പെ
കല്ലുകളെ കാണരുതൊ? അവ എന്റെ വീട്ടിൽ തന്നെ ഉണ്ടു? എന്നു മൂ
പ്പൻ പറഞ്ഞാറെ, അവൾ: കല്ലുകളെ വില്ക്കുന്ന ആളെ കണ്ടു സംസാരി
പ്പാൻ എനിക്കു നല്ല മനസ്സില്ല, നിങ്ങൾ എന്നെ ചതിക്കുന്നില്ലല്ലൊ,
എന്നു ചൊല്ലി മൂപ്പനു 500 ഉറുപ്പിക ഏല്പിച്ചു. ആയവൻ ഉറുപ്പിക വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/110&oldid=186720" എന്ന താളിൽനിന്ന് ശേഖരിച്ചത്