ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 112 —

വെടികൊണ്ടു രുസ്സരെ തടുത്തതു കൂടാതെ ഇ
പ്പുഴ കവിഞ്ഞതുകൊണ്ടു അവൎക്കു കുടപ്പാൻ ഇ
ടവന്നതുമില്ല. ആയതുകൊണ്ടു രുസ്സർ ദൊബ്രു
ച്ചയെ കടന്നാക്രമിച്ചപ്രകാരം മുമ്പെ പറഞ്ഞ
തു തെറ്റു ആയവർ റുമാന്യയിൽ വലിയ പ
ടകളെ കൂട്ടി ചേൎത്തു തുൎക്കർ നിനയാത്ത സമ
യത്തും സ്ഥലത്തും തൂനാവെ കടപ്പാൻ ഓങ്ങി
നില്ക്കുന്നു എന്നു തോന്നുന്നു. തുൎക്കർ രുസ്സരുടെ
200 നവധാന്യമരക്കലങ്ങളെ ഏറിയ കോത
മ്പോടും പറ്റിച്ചെങ്കിലും രുസ്സർ ഒരു തൂൎക്കുപോ
ൎക്കപ്പലിനെ തെറിപ്പിച്ചിരിക്കുന്നു. തുൎക്കർ കൌ
കസ് മലനാട്ടിൽ ജനങ്ങളെ ദ്രോഹിപ്പിപ്പാൻ
വട്ടം കൂട്ടിയതു പോലെ രുസ്സർ എപീരുസിലും
മറ്റും തുൎക്കനിവാസികളെ ഇളക്കുവാൻ പ്രയാ
സപ്പെടുന്ന പ്രകാരം ഉൗഹിപ്പാൻ ഇടയുണ്ടു.
സുഖംകലെ എന്ന കൌകസ് കോട്ടയെ തുൎക്ക
പടകൾ പിടിക്കയാൽ റൂമിസുല്ത്താൻ ഷേൿ
അൽ ഇസ്ലാം (മതരക്ഷി) തനിക്കു ഇട്ടു നബി
യുടെ പച്ചക്കൊടിയോടു പടെക്കു ഇറങ്ങുവാൻ
മനസ്സാകയാൽ റൂമിയിലെ ക്രിസ്ത്യാനികൾക്കു
ഉണ്ടായ മുഷിച്ചലിനെ തീൎക്കേണ്ടതിന്നു ഇനി
മേലാൽ ക്രിസ്ത്യാനികൾക്കും പടച്ചേവകും ചെ
യ്വാനുള്ള സമ്മതംകൊണ്ടു 200,000 ക്രിസ്ത്യാനി
കൾ പടയിൽ ചേരേണം എന്നു കല്പിച്ചിരി
ക്കുന്നു. മൊന്തേനെഗ്രീനോവാഴിയോടു തുൎക്കർ
ഒന്നു രണ്ടു പട വെട്ടി ജയിച്ചു.

മേൽ പറഞ്ഞ യുദ്ധം നിമിത്തം ശേഷം യു
രോപൎക്കും വലിയ കച്ചവടനഷ്ടം അല്ലാതെ
തീൻ പണ്ടങ്ങളുടെ വിലയും കയറിയിരിക്കുന്നു.

ആസ്യാകാണ്ഡത്തിൽ തുൎക്കരുടെ പോൎക്കപ്പ
ലുകൾ കരിങ്കടലിന്റെ കരനാടു കാക്കയും തുറ
മുഖങ്ങളുടെ വായി അടെക്കയും രുസ്സമരക്കല
ങ്ങളെ പിടിക്കയും ചെയ്യുന്നതു കൂടാതെ ഓ
രോ കരനഗരങ്ങളെ വെടി വെക്കയും ചെയ്യു
ന്നു. സുഖംകലേ എന്ന കടല്ക്കരക്കോട്ടയെ തു
ൎക്കർ എത്രയും വൈഭവധീരതകളോടു രുസ്സ
രിൽനിന്നു പിടിച്ചു പറ്റിച്ചു കളഞ്ഞിരിക്കുന്നു.
കൊകസ മലപ്രദേശത്തിലേ മുഹമ്മദീയരെ
രുസ്സക്കോയ്മക്കെതിരെ മതപ്പോരിന്നായി (ജ

ഹാദ്, ദീൻ) ഇളക്കുവാൻ നോക്കിയതു നിനെ
ച്ചതിൻ വണ്ണം സാധിക്കായ്കിലും രുസ്സൎക്കു അ
തിനാൽ വളരെ വേദന തട്ടിയിരിക്കുന്നു. അ
ൎമ്മന്യയിലേ അൎദ്ദഹാൻ എന്ന കോട്ടയെ രു
സ്സർ തുൎക്കരോടും ആയവർ അതിനെ വീണ്ടും
രുസ്സരോടും രുസ്സരോ അതിനെ രണ്ടാമതു തു
ൎക്കരോടും പിടിച്ചിരിക്കുന്നു. രുസ്സർ കാൎസ്സ്
കോട്ടയെ വളെച്ചിട്ടും ഇതുവരെ അതിനോടു
ആവതുണ്ടായില്ല. തുൎക്കർ കൊക്കസ്സിൽ കടന്ന
തിനാലും ഏറിയ പടയാളികളെ അൎമ്മിന്യയി
ലേക്കു അയക്കുന്നതിനാലും, ആ നാട്ടിൽ അധി
കും തെക്കോട്ടു മുൽപുക്കു രുസ്സർ വടക്കോട്ടു കു
റശ്ശെ പിൻവാങ്ങുന്നു എന്നു കേൾക്കുന്നു. പാ
ൎസ്സിസ്ഥാനഷാ റൂമിസുല്ത്താനോടു സമാധാന
പ്പെട്ടു നടപ്പാൻ നിശ്ചയിച്ചു.

ബാതൂം എന്ന തുൎക്കരുടെ ഉറപ്പിച്ച പാള
യത്തെ രുസ്സർ ഏറ്റവും പ്രയാസപ്പെട്ടു കൈ
ക്കൽ ആക്കുവാൻ നോക്കീട്ടും 4000 പേർ മരി
ക്കയും 3500 പേർ മുറി എല്ക്കയും ചെയ്ത ശേഷം
പിൻ വാങ്ങേണ്ടി വന്നു. തുൎക്കൎക്കു മുറിവും പ്രാ
ണഹാനിയും തട്ടിയവരെ കൂട്ടിയാൽ നൂറാ
ളോളമേ ചേതം പറ്റീട്ടുള്ളു.

ഭാരതഖണ്ഡത്തിലുള്ള മുഹമ്മദീയർ റൂമി
സുല്ത്താൻ നടത്തുന്ന യുദ്ധത്തിന്നു സഹായമാ
യി പണംവരി എടുത്തു ബൊംബായിൽനിന്നു
17,808 രൂ. ഇസ്തമ്പുലിലേക്കു (കൊൻസ്തന്തി
നൊപൽ) കൊടുത്തയച്ചു. അതിൽ ദ്വാബി
ലേ മുസൽന്മാനർ മുമ്പന്മാർ. ബൊംബായ്ക്കാർ
12,615 രൂപ്പിക കൊടുത്തിട്ടും ശേഷം വലിയ
നഗരങ്ങളിൽ പാൎക്കുന്നവർ പ്രാപ്തിക്കു തക്ക
വണ്ണം കൊടുത്തു കാണുന്നില്ലാ. അതിൽ ദൃഷ്ടാ
ന്തമായിട്ടു ഡില്ലി എന്ന വലിയ പട്ടണം 60 രൂ.
മാത്രം ശേഖരിച്ചുള്ളു. പക്ഷേ തറവീഥിക്കാ
ൎക്കു നഗരക്കാരിൽ ഉത്സാഹം ഏറുന്നു എന്നു പ
റയേണ്ടതു.

കാലികാതയിലേ മുഹമ്മദീയ യോഗം മുറി
യേറ്റവൎവക്കും വിധവമാൎക്കും അനാഥകുട്ടികൾ
ക്കും സഹായിക്കേണ്ടതിന്നു 10,000 രൂ. ഇസ്ത
മ്പൂലിലേക്കു അയച്ചിരിക്കുന്നു.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/116&oldid=186732" എന്ന താളിൽനിന്ന് ശേഖരിച്ചത്