ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 114 —

യും പുറത്തു വിട്ടാറെ, അതു സന്ധ്യാസമയത്തു അവന്റെ അടുക്കൽ മട
ങ്ങി വന്നപ്പോൾ അതിന്റെ കൊക്കിൽ ഒർ ഒലീവ വൃക്ഷത്തിന്റെ ഇല ഉ
ണ്ടായിരുന്നു. ദൈവത്തിന്റെ ശിക്ഷാവിധി തീൎന്നു, സൌഖ്യവും സമാധാന
വും ഭൂമിമേൽ വാഴുവാൻ തുടങ്ങിയതിന്റെ ചിഹ്നം ഈ ഇല തന്നെ, എന്നു
നോഹ അറിഞ്ഞു, ഇനിയും ഏഴു ദിവസം പാൎത്തിട്ടു പ്രാവിനെ പുറത്തു
വിട്ടു. അതു മടങ്ങിവരായയ്കയാൽ വെള്ളം എല്ലാം വറ്റിപ്പോയി എന്നു നി
ശ്ചയിച്ചു, പെട്ടകത്തിന്റെ മേൽതട്ടിനെ നീക്കി ഉണങ്ങിയ സ്ഥലത്തെ
കണ്ടു. പുതിയ മനുഷ്യവംശം ഭൂമിമേൽ പെരുകിയ ശേഷം പൂൎവ്വപിതാ
വായ നോഹയുടെ ദൈവഭയവും ദൈവസ്നേഹവും അവരിൽ മഹാ ദുൎല്ല
ഭമായിപ്പോയി എങ്കിലും, ഒലീവ വൃക്ഷത്തിന്റെ ഇല ഇന്നേയോളം സമാ
ധാനത്തിന്റെ ചിഹ്നം തന്നെ. ഒലീവവൃക്ഷം ഉണ്ടാകുന്ന രാജ്യങ്ങളിൽ
പൂൎവ്വകാലത്തുള്ള രാജാക്കന്മാർ തമ്മിൽ യുദ്ധത്തിനു പോകുമ്പോൾ, തോ
റ്റു പോയ പക്ഷം ആ വൃക്ഷത്തിന്റെ ഇളംതലകളെ കൈയിൽ പിടി
ച്ചിട്ടു, സന്ധിക്കായി അപേക്ഷിക്കാൻ ചെല്ലും, രാജ്യങ്ങളുടെയും അവകാ
ശഭൂമികളുടെയും അതിരുകളെ ഒലീവവൃക്ഷം നട്ടിട്ടു ഉറപ്പിക്കും. ആസ്യ
ഖണ്ഡത്തിന്റെ പല അംശങ്ങളിലും അഫ്രിക്കാവിന്റെ വടക്കുഭാഗങ്ങ
ളിലും യുരോപ്പയുടെ തെക്കിലും ഉണ്ടാകുന്ന ആ വൃക്ഷത്തിനു 20-30 കാലടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/118&oldid=186736" എന്ന താളിൽനിന്ന് ശേഖരിച്ചത്