ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 119 —

ന്റെ മേൽ സംശയം വെച്ചു, അവനെ തടവിൽ പാൎപ്പിച്ച ശേഷം ശീ
മൊൻ എന്ന പാതിരി ചില മഹാന്മാരുടെ ഉപദേശം കേട്ടു, ലമ്പൎത്ത
സിമ്നൽ, എന്ന ബാല്യക്കാരനെ വശീകരിച്ചു: നീ വല്ലെടത്തുചെന്നു, ഞാൻ
വൎവിൿ, പ്രഭു, ഇംഗ്ലന്തിന്റെ ന്യായമുള്ള രാജാവു തന്നെ, ദൈവകടാക്ഷം
കൊണ്ടു ഞാൻ തടവിൽനിന്നു ഓടിപ്പോയി കളഞ്ഞു, എന്നു ചൊല്ലി
ജനങ്ങളെ ദ്രോഹിപ്പിക്ക എന്ന വാക്കു സിമ്നൽ അനുസരിച്ചു, ഐൎല്ലന്തി
ലേക്കു ചെന്നു, ആ കഥയെ പ്രസിദ്ധപ്പെടുത്തിയ ഭാൾ യോൎക്ക പക്ഷ
ക്കാർ പലരും അവനോടു ചേൎന്നു, അവനെ കിരീടാഭിഷേകം കഴിപ്പിച്ചു.
നാലാം എദ്വൎദിന്റെ പെങ്ങളായ മാൎഗ്രെത്തെ എന്ന ബുൎഗുണ്ടിയ രാജ
പുത്രിയും ലിങ്കൊല്ന, ലോവൽ, എന്നീ രണ്ടു പ്രഭുക്കന്മാരും അവന്റെ
പക്ഷം എടുത്തു, ഒരു കൂട്ടം ജൎമ്മൻ കൂലിച്ചേകവരെ വരുത്തി അവനോടു
ചേൎന്നു. എന്നാറെ സിമ്നൽ തന്റെ പടയാളികളെ ചേൎത്തു ഇംഗ്ലന്തി
ന്റെ വടക്കു ഭാഗത്തു കരക്കിറങ്ങി രാജ്യത്തെ ദ്രോഹിപ്പിപ്പാൻ നോക്കി,
എങ്കിലും ഇംഗ്ലന്തിൽ പാൎക്കുന്ന യോൎക്ക്യർ വൎവിൿ പ്രഭു തടവുവിട്ടു
പോയില്ല, എന്നു നല്ലവണ്ണം അറികകൊണ്ടു, അവർ ആരും ആ ചതി
വിൽ കുടുങ്ങിപ്പോയില്ല, മാത്സരികളുടെ തൊഴിലിനെ രാജാവു അറിഞ്ഞു
തന്റെ സേനകളെ കൂട്ടി അവരുടെ നേരെ ചെന്നു, അവരെ ഛിന്നാഭിന്ന
മാക്കി സിമ്നലിനെ പിടിച്ചു കോവിലകത്തു കൊണ്ടു പോയി, കുസ്സിനി
പ്പണി എടുപ്പിക്കയും ചെയ്തു.

അനന്തരം മൂന്നു സംവത്സരം രാജ്യത്തിൽ പൂൎണ്ണ സമാധാനം വാഴു
കകൊണ്ടു രാജാവിനു അന്യദേശക്കാരുടെ അവസ്ഥകളിൽ കൈയിടുവാൻ
അവസരം കിട്ടി. അന്നു ബുൎഗ്ഗുണ്ടിയ നാടുകളുടെ ജന്മി മരിച്ച ശേഷം
അവന്റെ പുത്രിയായ അന്നാ പിതാവിൻ അവകാശത്തിന്റെ ആധിപ
ത്യം ഏറ്റതിനെ പരന്ത്രീസ്സു രാജാവു അറിഞ്ഞു, ആ നാടുകൾ തനിക്കു
വേണം, എന്നു നിശ്ചയിച്ചു വിരോധം പറഞ്ഞു. ഹെന്രി മുമ്പെ ബുൎഗ്ഗു
ണ്ടിയിൽ പരദേശിയായി പാൎത്തതിനെ ഓൎത്തു, ആ വിവാദം നിമിത്തം
വളരെ വ്യസനിച്ചു. അതിനെ ഒത്തു തീൎപ്പിപ്പതിന്നായി താൻ ചെയ്തതെ
ല്ലാം നിഷ്ഫലമായാറെ, ന്യായമുള്ള അവകാശിനിക്കു തുണപ്പാൻ ഒരുമ്പെ
ട്ടു, ഒരു സൈന്യത്തെ കൂട്ടി കപ്പലിൽ കയറി പരന്ത്രീസ്സിൽ എത്തി. അ
വൻ പട വെട്ടാതെ കുറയക്കാലം അവിടെ പാൎത്തു, പല വെറും കോലാ
ഹലഘോഷങ്ങളെ കാട്ടിയാറെ ഇംഗ്ലന്തിലേക്കു മടങ്ങിച്ചെന്നു. അപ്പൊൾ
ജനങ്ങൾ വെറുത്തു, ഓരോ നിസ്സാര തമാശക്കു നമ്മുടെ മുതലിനെ ചി
ലവഴിക്കേണമല്ലൊ എന്നു ചൊല്ലി നീരസം ഭാവിച്ചു തുടങ്ങി. 1492ാമ
തിൽ സുന്ദരനും സുശീലനുമായ ഒരു ബാല്യക്കാരൻ ഐൎലന്റിലെ കൊൎക്ക
എന്ന തുറമുഖത്തിൽ കൂടി കരെക്കിറങ്ങി, താൻ നാലാം എദ്വൎദ, എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/123&oldid=186745" എന്ന താളിൽനിന്ന് ശേഖരിച്ചത്