ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 121 —

HE DIED FOR ME.

അവൻ എനിക്കു വേണ്ടി മരിച്ചു.

അമേരിക്കാഖണ്ഡത്തിൽ ഒരു നഗരത്തോടു സംബന്ധിച്ചിരിക്കുന്ന
ശ്മശാന സ്ഥലത്തു ഒരു നാൾ മഹാനായ ഒരു നഗരക്കാരൻ കല്ലറകളു
ടെ ഇടയിൽ ചുറ്റി നടക്കുമ്പോൾ പരദേശിയായ ഒരു മനുഷ്യൻ ബഹു
ഭക്തിയോടും കണ്ണുനീരുകളോടും കൂടെ ഒരു കല്ലറയെ അനേകം പൂക്കൾ
കൊണ്ടു അലങ്കരിക്കുന്നതു കണ്ടു.. അപ്പോൾ അവൻ പരദേശിയുടെ
അരികത്തു നിന്നു അവൻറെ പ്രവൃത്തി തീൎന്നു എന്നു കണ്ടാറെ: സ്നേഹി
താ, അപ്രിയം തോന്നരുതേ, എങ്കിലും ഈ കല്ലറയിൽ നിങ്ങളുടെ സഹോ
ദരനോ മറ്റു വല്ല ബന്ധുവോ കിടക്കുന്നു എന്നു എനിക്കു തോന്നുന്നു,
എന്നു ശങ്കിച്ചു പറഞ്ഞു. എന്നതിനെ പരദേശി കേട്ടു കണ്ണുനീരുകളെ
തുടച്ചു, മഹാനെ നോക്കി തൊഴുതു: സഹോദരനല്ല, ബന്ധവുമല്ല യജ
മാനാ, എനിക്കു വേണ്ടി മരിച്ച സ്നേഹിതനത്രെ ഇവിടെ കിടക്കുന്നു. ക
ഴിഞ്ഞ യുദ്ധം തുടങ്ങിയപ്പോൾ എനിക്കു സൈന്യത്തോടു ചേരുവാൻ
സർക്കാർ കല്പന വന്നപ്പൊൾ, എന്റെ ഭാൎയ്യയും കുട്ടികളും അത്യന്തം ക്ലേ
ശിച്ചു: ഇനി ഞങ്ങളെ നോക്കി രക്ഷിക്കുന്നതാർ? എന്നു മഹാ വ്യസന
ത്തോടെ പറഞ്ഞതിനെ ഞാൻ കേട്ടു: കൎത്താവു നിങ്ങളെ നോക്കി രക്ഷി
ക്കും എന്നു ചൊല്ലി അവരെ ആശ്വസിപ്പിപ്പാൻ നോക്കിയെങ്കിലും അവ
രുടെ ദുഃഖം മാറുന്നില്ല. അങ്ങിനെ ഇരിക്കുമ്പോൾ എന്റെ ഈ സ്നേഹി
തൻ എന്റെ വീട്ടിൽ വന്നു, എന്നോടു: സ്നേഹിതാ, നിങ്ങൾ യുദ്ധത്തിൽ
പോയാൽ നിങ്ങളുടെ ഭാൎയ്യയെയും കുട്ടികളെയും ആർ നോക്കി രക്ഷിക്കും?
എനിക്കു ഭാൎയ്യയുമില്ല, മക്കളുമില്ല, ഞാൻ ഒരെ ശരീരമേയുള്ളൂ, അതുകൊ
ണ്ടു ഞാൻ നിങ്ങൾക്കു ബതലായി സൈന്യത്തോടു ചേൎന്നുകൊള്ളും, ശേ
ഷമുള്ളതൊക്കയും കൎത്താവിന്റെ ഇഷ്ടം പോലെ ആകട്ടെ, എന്നു പറ
ഞ്ഞു. പിന്നെ അവൻ എന്നോടും എന്റെ ഭവനക്കാരോടും വിട വാങ്ങി,
ഞങ്ങളുടെ പ്രാൎത്ഥനയോടും ആശീൎവ്വാദത്തോടും കൂടെ പുറപ്പെട്ടു സൈ
ന്യത്തോടു ചേൎന്നു, പല പടകളിലും പൊരുതിയ ശേഷം ഈ നഗരത്തി
ന്റെ സമീപത്തു മുറിവേറ്റു കുറയക്കാലം ഹാസ്പത്രിയിൽ കിടന്നു മരിച്ചു
ഇവിടെ അടക്കപ്പെടുകയും ചെയ്തു. ഇങ്ങിനെ മരിച്ചതു എനിക്കായിട്ടല്ല
യോ? അതുകൊണ്ടു ഞാൻ ദൂരത്തുനിന്നു വന്നു അവന്റെ കല്ലറയെ അ
ന്വേഷിച്ചു കണ്ടു അലങ്കരിച്ചു സ്നേഹിതന്റെ സ്നേഹത്തെ ഓൎത്തു കരക
യും ചെയ്യുന്നു, എന്നു പറഞ്ഞു.

അവൻ എനിക്കു വേണ്ടി മരിച്ചു എന്നു അവൻ പറഞ്ഞപ്രകാരം,
ഞാൻ നിത്യമരണത്തിലും നാശത്തിലും വീഴാതിരിപ്പാനായി അവൻ എ
നിക്കു വേണ്ടി തന്റെ പ്രാണനെ വിട്ടു കൊടുത്തു, എന്നു നാം എല്ലാവരും
ദൈവപുത്രനായ യേശുക്രിസ്തുവിനെ കൊണ്ടു പറയാം. ഇതിനെ ഓൎത്തു
അവനെ സ്നേഹിച്ചു നല്ല പ്രവൃത്തികൾ കൊണ്ടു അവന്റെ നാമത്തെ മഹത്വപ്പെടുത്തുന്നവർ മഹാ ദുൎല്ലഭമായിരിക്കുന്നുവല്ലൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/125&oldid=186749" എന്ന താളിൽനിന്ന് ശേഖരിച്ചത്