ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 127 —

ചേലത്തിലേ പാളയക്കാർ (Poligars) ത
ങ്ങളാലാകുന്ന ധൎമ്മപ്പണിയെ എടുപ്പിക്കയും
ഇല്ലാത്തവൎക്കു ധൎമ്മക്കഞ്ഞിയെ കൊടുപ്പിക്കയും
ചെയ്യുന്നു.

ജൂലായിലും അഗൊസ്തിന്റെ ആരംഭത്തി
ലും ഒരു 10–30 പുകകപ്പലുകളെ ഏകദേശം
10 ലക്ഷം ചാക്കു അരി ചെന്നപട്ടണത്തിൽ
ഇറക്കുവാൻ തക്കവണ്ണം കേവിന്നു നിയമിച്ചി
രിക്കുന്നു (chartered).

ജനുവരി 1 തൊട്ടു മേയി 13 വരെക്കും ഭാ
രതഖണ്ഡത്തിലേ തീവണ്ടിപ്പാതകൾക്കു കഴി
ഞ്ഞ കൊല്ലത്തിലേ വരവിനേക്കാൾ പഞ്ചം
നിമിത്തം ഇക്കൊല്ലത്തിൽ 1,02,64,508 രൂപ്പി
ക ഏറ പിരിവു കണ്ടിരിക്കുന്നു. അതിൽ ചെ
ന്നപട്ടണ തീവണ്ടിപാതെക്കു ഏകദേശം 14½
ലക്ഷം വീഴും.

ജൂലായി 16 കലദ് ഗിലേ ക്ഷാമം ഏറ്റവും
കഷ്ടമുള്ളതു. എളിയവൎക്കു വകയില്ലാതെ ക
ത്തലിനെ അടക്കേണ്ടതിന്നു പുല്ലും മരങ്ങളിൽ
നിന്നു ഇലകളും പറിച്ചു തിന്നുന്നു. പലരും
ഭക്ഷണവും ഉടുപ്പും ഉല്ലാതെ മരിക്കുന്നു. അ
ല്പം ചില പൈശ്ശയെ സമ്പാദിക്കേണ്ടതിന്നു
ബ്രാഹ്മണരും കൂട കൂലിപ്പണിക്കു പോകുന്നു.

കണ്ണനൂർ:- ജൂൻ മാസത്തിൽ ആകേ
ഏകദേശം 35½, വിരലോളം മഴ പെയ്തു. വ
ൎഷകാലം അവസാനിപ്പാൻ പോകുന്ന പ്രകാ
രം കൂടക്കൂടേ ഇടിയും മിന്നലും ഉണ്ടായ ശേ
ഷം ജൂലായി 1 - 20൹ വരെക്കും 8 വിരലലോ
ളം മാത്രം മഴ പെയ്തതു കൊണ്ടു നാട്ടിലേ
നെൽകൃഷി അവിടവിടേ കരിഞ്ഞു തുടങ്ങുക
യും അക വില പൊന്തുകയും ചെയ്തു. വായു
ഗുണത്തിന്റെ ലക്ഷണങ്ങൾ കന്നി മാസത്തി
ലുള്ളവറ്റോടു ഒക്കുന്നതിനാൽ നാളേത്ത ദിവ
സത്തിന്നായി ചിന്തപ്പെടരുതു എന്നു ലോകര
ക്ഷിതാവു കല്പിച്ചിരിക്കേ മനുഷ്യരുടെ ഉള്ളിൽ
ഭാവികാലത്തെക്കുറിച്ചു ഓരോ സംശയങ്ങളും
ഭയവും പൊങ്ങി വരുന്നു. കേരളത്തിലേ അ
വസ്ഥയെ കൊണ്ടു തന്നെയല്ല മലനാടാകുന്ന
കുടകും വയനാടും അതിന്റെ അപ്പുറത്തു കി
ടക്കുന്ന വറണ്ട മഹാരാഷ്ട്രവും മഹിഷാസുരവും

കൊയമ്പുത്തൂരും മറ്റും രാജ്യങ്ങളെ കൊണ്ടു
ഉൾക്കാമ്പിന്നു മാൽ ഏറുന്നു. കൊയമ്പത്തൂ
രിൽ ഒരു ചാക്കരിക്കു 13¾ ഉ. യും കോഴിക്കോ
ട്ടിൽ 12¼ ഉ. യും ആയാൽ പുകവണ്ടിപാത
യിൽനിന്നും കടലിൽനിന്നും അകന്ന സ്ഥല
ലങ്ങളിൽ ഇപ്പോൾ എന്താകും എന്നു അരി വി
ല എത്ര കയറും എന്നും അറിയുന്നില്ല. തിരു
വെഴുത്തു ചോറ്റിന്നു അപ്പം ആകുന്ന വടി
എന്നു വിളിക്കുന്നതു ആയതു മനുഷ്യന്റെ ജീ
വന്നും ബലത്തിന്നും ആക്കം കൊടുക്കയാൽ
അത്രേ ആകുന്നു എന്നു ഗ്രഹിപ്പാനുള്ള കാലം
അടുക്കുന്നു. ജീവനുള്ള ദൈവത്തിന്നു നമ്മു
ടെ പാപവും മനന്തിരിയായ്മയും നിമിത്തം തി
രുവുള്ളക്കേടുണ്ടാകയാൽ നാം എല്ലാവരും നമ്മു
ടെ അതിക്രമങ്ങളിൽനിന്നു അകന്നു മായയുള്ള
വിചാരങ്ങളെ തള്ളി അവന്റെ കൃപാസന
ത്തെ ഉണ്മയുള്ള അനുതാപത്തിൽ താഴ്മയോടും
വിശ്വാസത്തോടും അന്വേഷിക്കയും യേശു
ക്രിസ്തന്മൂലം അവനോടു നിരന്നു വരികയും ഇ
നി എങ്കിലും നമ്മുടെ തോന്നിവാസത്തിന്നായ
ല്ല തന്റെ പ്രസാദത്തിനായി ജീവിച്ചുകൊൾ
വാൻ ആഗ്രഹിക്കുകയും ചെയ്താൽ ദൈവം നമു
ക്കു വീണ്ടും ഫലപുഷ്ടിയുള്ള കാലങ്ങളെയും മൃ
ഷ്ടാന്നത്തെയും അരുളും നിശ്ചയം.

തലശ്ശേരി:- 8000 ചാക്കു അരിയും സാ
ധാരണ കേവും ഉള്ള ഒരു വിലാത്തിക്കപ്പൽ
പോയ ജൂൻ മാസത്തിൽ കോൾ ഉള്ളപ്പോൾ
തലശ്ശേരിയിൽ നങ്കുരം ഇട്ടു തഞ്ചത്തിന്നായി
കാത്തിരുന്നു. 21 ൹ രാത്രിയിൽ നങ്കുരം പൊ
ട്ടി കപ്പൽ കാറ്റിന്റെ മുമ്പിൽ ഒഴുകി പോകു
മ്പോൾ ഉരുക്കാർ ബാണം നിലാത്തിരികളെ
ക്കൊണ്ടു കടപ്പുറത്തുള്ള മുക്കുവരോടു കിണ്ടക്കു
റിയെ അറിയിച്ചിട്ടും അവരെ തുണെപ്പതിന്നു
കഴിവില്ലാതെ പോയി. രാവിലെ കപ്പൽ മയ്യ
ഴിയിലേ കുതകൊത്തിപ്പാറ എന്ന പാറക്കെ
ട്ടിൽ കരെക്കടിഞ്ഞിട്ടും തിരകൾ ഊറ്റത്തോടു
അലെച്ചു കയറിയതിനാൽ ഇറങ്ങേണ്ടതിന്നു
ആവതില്ലാത്തതിന്റെ ശേഷം ഉരുക്കാർ ഒ
രാലാത്തു പായ്മരത്തിന്നു കെട്ടി കരെക്കു നില്ക്കു
ന്നവൎക്കു എറിഞ്ഞു കൊടുത്തിട്ടു ഇവർ അതിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/131&oldid=186760" എന്ന താളിൽനിന്ന് ശേഖരിച്ചത്