ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 128 —

ഒരു വലിയ തെങ്ങോടു ഉയരത്തിൽ കെട്ടി
ആലാത്തിന്റെ നടുവിൽ ഒരു വലോലിയെ
കെട്ടിത്തൂകി ഉരുക്കാരായ വെള്ളക്കാരെയും
ആയവരും ചരക്കിൽനിന്നു സാധിച്ചേടത്തോ
ളവും കരെക്കു ഇറക്കിയിരിക്കുന്നു അരിച്ചാക്കു
തലശ്ശേരിക്കായി നിയമിച്ചിട്ടുണ്ടായിരുന്നു.

നടപ്പുദീനം:- ചിറക്കലും കണ്ണനൂർ
കൂറുപാട്ടു തുറുങ്കിലും അല്പമായും കോയമ്പത്തൂർ
കൂറുപാടു തുറുങ്കിൽ (Central Jail) അധികമാ
യും ബാധിപ്പാൻ തുടങ്ങിയിരിക്കുന്നു.

ബൊംബായി:- പഞ്ചം പിടിച്ച നാ
ടുകളിൽനിന്നു അവിടുത്തേ തങ്കശാലയിൽ ക
മ്മട്ടം ആയി അടിക്കേണ്ടതിന്നു (to coin) മാസ
ന്തോറും എത്തി വന്ന വെള്ളി ആഭരണങ്ങളു
ടെ വില ആവിതു:

1876

ജനുവെരി 25,000 ജൂലായി -
ഫിബ്രുവെരി 3,800 ആഗൊസ്തു 1,800
മാൎച്ച് 6,700 സെപ്തമ്പ്ര -
ഏപ്രിൽ 11,000 ഒക്തോമ്പ്ര 3,900
മേയി 1,200 നൊവെമ്പ്ര 64,800
ജൂൻ 3,900 ദിസെമ്പ്ര 104,200

1877

ജനുവെരി 1,31,900 ഏപ്രിൽ 5,97,900
ഫിബ്രുവെരി 1,63,700 മേയി 811,300
മാൎച്ച് 276,400

ഇതിൽ ഏറിയ ദരിദ്രന്മാരുടെ ആഭരണ
ങ്ങൾ ഉണ്ടു. എന്നാൽ ഇപ്പോൾ പൊൻ ആഭ
രണങ്ങളും അധികമായി കൊണ്ടുവരുന്നതു
കൊണ്ടു പരദേശത്തിലെ എളിയവൎക്കു, തന്നെ
യല്ല ഇടത്തരക്കാൎക്കും മേൽതരക്കാൎക്കും കൂട പ
ഞ്ചത്താൽ വലെച്ചൽ തട്ടിയിരിക്കുന്നു എന്നും
യാതൊരു ആക്കം ഇല്ലാതെ ക്ഷാമം വൎദ്ധിച്ചു
കൊണ്ടിരിക്കുന്നു എന്നും അയ്യോഭാവത്തിന്നാ
യി ഉണൎത്തുന്ന ഓരറിവിനെ മേല്പറഞ്ഞ പ
ട്ടിക വരുത്തികൊടുക്കുന്നു.

തെൻ അമേരിക്ക ചിലി:- എന്ന
മലനാട്ടിനെ മേയി 12ആം ൹ ഒരു ഭൂകമ്പം
നീളവെ കടുപ്പത്തോടെ കുലുക്കി നടുക്കീട്ടും
അധികം നഷ്ടം വരുത്താതെ സമുദ്രത്തെ കല
ക്കി അതിഭയങ്കരമായ ഊറ്റത്തോടു 10–60

അടി ഉയരമുള്ള വൻതിരമാലയായി കവിഞ്ഞു
ഉൾനാടോളം അലെപ്പിക്കയും ചൊല്ലികൂടാത്ത
നാശങ്ങളെ വരുത്തുകയും ചെയ്തു. അരിക,
തമ്പെ, ദെമോരൊ, പാബെലൊൽ ദെപീകൊ,
ഈളൊ എന്നീതുറമുഖനഗരങ്ങൾ ഏകദേശം
മുഴവനും ഔതൊഫഗസ്ത, ഇരിൿ എന്ന നഗ
രങ്ങൾ തീരെയും പാഴായി പോയിരിക്കുന്നു.
അക്കാലത്തു ഇകിക്കിന്നു 3000 ഉം അരികെക്കു
4000 ഉം നിവാസികൾ ഉണ്ടായിരുന്നു. എത്ര
മനുഷ്യരും കുന്നുകാലികളും ഏതെല്ലാം ഇളകു
ന്ന മുതലും നശിച്ചുപോയി എന്നറിയുന്നില്ല.
ഉവർ വെള്ളം കുടിച്ച നിലത്തിന്നു ഏതെല്ലാം
കേടുതട്ടി എന്നു കൃഷിക്കാൎക്കു അല്പം ഊഹിക്കാം.

മേൽ പറഞ്ഞ ഭൂകമ്പം മേക്ഷിക്കോ എന്ന
ജനക്കോയ്മയുടെ പടിഞ്ഞാറെ
കടപ്പുറത്തോളം
ഉണൎന്നു വന്നതു കൂടാതെ മേക്ഷിക്കോവിന്റെ
നേരെ പടിഞ്ഞാറുള്ള സന്ദിച്ച് അല്ലെങ്കിൽ
ഹവ്വായി ദ്വീപുകളിൽ മേയി 13൹ 4-5 മണി
പുലൎച്ചെക്കു വലിയ നേമതാരിനെ spring-tide
ഉരുവാക്കിയിരിക്കുന്നു. അതോ കടൽ പൊടു
ന്നനേ പിൻവാങ്ങി പെട്ടന്നു മൂന്നു മാറു (5 ഗ
ൎമ്മാന മാത്ര) ഉയൎന്ന നേമത്താരായി കര കവി
ഞ്ഞു കടപ്പുറത്തുള്ള വീടുകളെ തകൎത്തു ഒഴുക്കി
കളഞ്ഞു. അന്നുള്ള ഇറക്കവും പിന്നുള്ള വെ
ള്ളപ്പൊക്കവും അരമാവുതൊട്ടു എട്ടു മാറോളം
(47½ ഇംഗ്ലിഷ് പുട്ടു) തമ്മിൽ ഭേദിച്ചു പോയി.
നാൾ മുഴുവനും നിലം അലഞ്ഞു കിലൌവേയാ
എന്ന തീമലകാലുവാൻ തുടങ്ങിയിരിക്കുന്നു.

ചീലിയിൽനിന്നു തെക്കു പടിഞ്ഞാറു കിട
ക്കുന്നതായി ഔസ്ത്രാല്യ ഖണ്ഡത്തിന്റെ തെക്കു
കിഴക്കുള്ള ന്യൂസൌത് വേത്സിലേ സിദ്‌നെ
ന്യൂകസ്ല് എന്ന തുറ മുഖനഗരങ്ങളിൽ മേയി
11൹ കടൽ ഏകദേശം 4-6 അടിയോളവും
ന്യൂസീലന്തു ദ്വീപിന്റെ കിഴക്കേ കരക്കലോ
ഇടക്കിടെ 5–8 അടിയോളവും ഉയൎന്ന നേമ
ത്താരായി കരയെ ആക്രമിച്ചിരിക്കുന്നു. ഇതു
തന്നെ ആ വമ്പിച്ച ഭൂകമ്പത്തിന്റെ മുഴുവ
ൎത്തമാനം എന്നു തോന്നുന്നില്ല ശാന്തസമുദ്രത്തി
ലുള്ള ദ്വീപുകളിൽ അലയലും അലെപ്പും ഓ
രോന്നു സംഭവിച്ചായിരിക്കും.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/132&oldid=186762" എന്ന താളിൽനിന്ന് ശേഖരിച്ചത്