ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 130 —

ഞങ്ങൾക്കു വേണ്ടുന്ന ചോറു ഇന്നു ഞങ്ങൾക്കു തരേണമേ, എന്നു പ്രാൎത്ഥി
പ്പാൻ അവരെ പഠിപ്പിക്കുമായിരുന്നു നിശ്ചയം. എന്നാൽ മലയാളി ത
ന്റെ ചോറുംകറിയും, വിലാത്തിക്കാരൻ തന്റെ അപ്പവും സന്തോഷ
ത്തോടെ തിന്നു രണ്ടിനെയും നല്കുന്ന ദൈവത്തെ മനഃപൂർവ്വമായി സ്തുതി
ക്കുമാറാക. വിലാത്തിയിൽ എല്ലാവൎക്കും അപ്പം വേണ്ടു കയാൽ, അവിടെ
മിക്കു ധാന്യങ്ങളും പൊടിമാവാക്കേണം. പലരും തങ്ങളുടെ സ്വന്ത ഭവ
നങ്ങളിൽ അപ്പക്കൂടു കെട്ടി, തങ്ങൾക്കു വേണ്ടുന്ന അപ്പം തങ്ങൾ തന്നെ
ചുടുന്നെങ്കിലും, ധാന്യത്തെ പൊടിയാക്കുവാനായി എല്ലാ ഭവനങ്ങളിലും
തിരിക്കല്ലുകളും ഉണ്ടു എന്നു വിചാരിക്കേണ്ടാ. ആ പ്രവൃത്തിക്കായി ഓരോ
നഗരത്തോടും ഗ്രാമത്തോടും പ്രത്യേകമുള്ള ശാപ്പുകൾ ചേൎന്നിരിക്കുന്നു.
ആ ശാപ്പുകൾക്കു നാം തിരിക്കല്ലൂപുര എന്നു പറയും. പുഴയൊ നല്ല വെ
ള്ളമുള്ള തോടൊ ഒരു സ്ഥലത്തു ഉണ്ടെങ്കിൽ വല്ല മുതലാളി അതിന്റെ
കരമേൽ ഒരു ശാപ്പു കെട്ടി നാലഞ്ചു വലിയ തിരിക്കല്ലുകളെ അതിൽ ഇട്ടു
ശാപ്പിന്റെ പുറത്തു ഒരു വലിയ ചക്രം വെച്ചു വല്ല കൌശലപ്പണി
കൊണ്ടു കല്ലുകളോടു ചേൎത്തു പുഴയിൽനിന്നൊ തോട്ടിൽനിന്നൊ ഒർ
ആണി കീറി അതിലൂടെ വേണ്ടപ്പെടുന്ന വെള്ളം ചക്രത്തിന്റെ മേല്ഭാ
ഗത്തു ഒഴിക്കുമാറാക്കുന്നതിനാൽ ചക്രം കല്ലുകളോടും കൂടെ രാപ്പകൽ തി
രിച്ചു അനവധി ധാന്യം പൊടിക്കയും ചെയ്യുന്നു. ഇങ്ങിനെയുള്ള ശാപ്പു
നമ്മുടെ ഒന്നാം ചിത്രത്തിൽ കാണാം.

പുഴവെള്ളമില്ലാത്ത സ്ഥലങ്ങളിൽ തിരിക്കല്ലപുരകളെ കുന്നുകളുടെ
മുകളിലത്രെ കാണും. അവിടെ വെള്ളത്തിന്റെ ഒഴുക്കിനാൽ സാധിപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/134&oldid=186766" എന്ന താളിൽനിന്ന് ശേഖരിച്ചത്