ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 131 —

പ്പാൻ കഴിയാത്തതിനെ കാറ്റുകൊണ്ടു സാധിപ്പിക്കുന്നു. ശാപ്പു കെട്ടി
വേണ്ടുന്ന തിരിക്കല്ലു വെച്ചശേഷം നാലു കൈയുള്ള ഒരു ചക്രം പുരയു
ടെ പുറഭാഗത്തു നിൎത്തി, കല്ലുകളോടു ചേൎത്തശേഷം അതിനെ കാറ്റു
കൊള്ളിക്കുന്നതിനാൽ പൊടിക്കുന്ന പണി നല്ലവണ്ണം നടക്കുകയും ചെ
യ്യുന്നു. കാറ്റിനാൽ നടക്കുന്ന തിരിക്കല്ലിന്റെ ശാപ്പു നമ്മുടെ രണ്ടാം
ചിത്രം തന്നെ.—വല്ല കുടിയാനു ധാന്യം പൊടിയാക്കുവാൻ ആവശ്യമായി
വന്നാൽ അവൻ അതിനെ തിരികല്ലു പുരയിൽ അയക്കുന്നു. അപ്പുരക്കാരൻ
അതിനെ പൊടിച്ചു മുപ്പത്തുരണ്ടിനാൽ ഒന്നു കൂലിക്കായിട്ടു എടുത്തു, ശിഷ്ടം
ഉടയവനു മടക്കി അയക്കും. ആകയാൽ ഒരു തുലാം ധാന്യം പൊടിക്കുന്നു
എങ്കിൽ, ഒരു റാത്തൽ കൂലിയാൽ കുറഞ്ഞു പോകും. വിശ്വസ്തന്മാൎക്കു
വളരെ പ്രവൃത്തിയും ലാഭവും ഉണ്ടു. കള്ളന്റെ പ്രവൃത്തി എവിടെയും
സാധിക്കുന്നില്ല താനും.

HISTORY OF THE BRITISH EMPIRE.

ഇംഗ്ലിഷ ചരിത്രം.
(Continued from No. 8, page 120.)

രാജാവായ ഹെന്രിക്കു അൎത്ഥുർ, ഹെന്രി എന്ന രണ്ടു പുത്രന്മാരും
മാൎഗ്രെത്ത എന്ന പുത്രിയും ഉണ്ടായിരുന്നു. അൎത്ഥുർ പതിനാലാം വയ
സ്സിൽ തന്നെ സ്പാന്യരാജാവായ ഫെൎദിനന്തന്റെ പുത്രിയായ കത്ഥരീന
യെ വേളികഴിച്ചതിൽ ചില മാസം പിന്നെ മരിച്ചു. എന്നാറെ അവ
ന്റെ അനുജനായ ഹെന്രി റോമപ്പാപ്പാവിൻ സമ്മതപ്രകാരം ആ കുമാ
രിയെ വിവാഹം ചെയ്വാൻ നിശ്ചയിച്ചു. പിന്നേതിൽ എട്ടാം ഹെന്രി
എന്ന നാമത്തോടു കൂടെ ഇംഗ്ലന്തിനെ വാണ രാജാവു ഈ ഹെന്രി തന്നെ.
രാജപുത്രിയായ മാൎഗ്രെത്ത സ്കൊത്തരുടെ രാജാവായ യാക്കോബെ വി
വാഹം ചെയ്കയാൽ സ്തുവൎത്ത, ബ്രുൻസ്വിൿ, എന്ന രാജസ്വരൂപങ്ങളുടെ
ജനനിയായി തിൎന്നു. ഏഴാം ഹെന്രി 1509ാമതിൽ മരിച്ചു.

മഹാന്മാരെ താഴ്ത്തി തന്റെ അധികാരം ഒരു വിരോധവും കൂടാതെ ന
ടത്തിക്കുന്നതു ഏഴാം ഹെന്രിയുടെ മുഖ്യ താല്പൎയ്യം. ഇംഗ്ലന്തിലെ രാജാ
വു മുറ്റും സ്വതന്ത്രൻ ആകേണം, എന്നു നിശ്ചയിക്കകൊണ്ടു അവൻ
മഹത്തുക്കളുടെ വലിപ്പത്തെയും തന്റെ അധികാരത്തെ കൂട്ടാക്കാത്ത ഏതു
തൊഴിലുകളെയും അമൎത്തു വെക്കും. ഏഴാം ഹെന്രിയുടെ കാലത്തിൽ
അച്ചടിപ്പണിയും അമേരിക്ക എന്ന ഭൂഖണ്ഡവും അറിവാറായി വരികയാൽ
മുമ്പെ കാണാത്ത ഉത്സാഹം മനുഷ്യജാതികളിൽ ജനിച്ചു ക്രമേണ ഓ
രോ വിദ്യകളും ബുദ്ധിപ്രകാശവും എങ്ങും പരന്നു വരികയും ചെയ്തു.

ഏഴാം ഹെന്രി തന്റെ അന്ത്യനാളുകളിൽ ഓരോ ദുരാചാരവും ലോ

9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/135&oldid=186768" എന്ന താളിൽനിന്ന് ശേഖരിച്ചത്