ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 132 —

ഭവുംകൊണ്ടു ജനങ്ങളെ വെറുപ്പിക്കയാൽ അവന്റെ നിൎയ്യാണം നിമി
ത്തം ആൎക്കും സങ്കടമില്ല. അവന്റെ പുത്രനായ എട്ടാം ഹെന്രിക്കു അന്നു
പതിനെട്ടു വയസ്സു തികഞ്ഞില്ല. അവൻ സുന്ദരനും സുശീലനും ആക
കൊണ്ടു ഇംഗ്ലിഷ്കാർ അവനെ മഹാസന്തോഷത്തോടെ രാജാവാക്കി
വാഴിച്ചു. സിംഹാസനം ഏറിയ ഉടനെ അവൻ തന്റെ ജ്യേഷ്ഠന്റെ
വിധവയായ കഥരീനയെ വേളികഴിച്ചു, അവളുമായി ബഹു മഹത്വത്തോ
ടും കോലാഹലഘോഷത്തോടും കിരീടാഭിഷേകം ലഭിച്ചു. ഇളംപ്രായമുള്ള
രാജാവു സുഖഭോഗങ്ങളിൽ മാത്രമല്ല, വായനയിലും വിദ്യകളിലും രസി
ക്കയാൽ, അവൻ തന്റെ കാലത്തുള്ള മിക്ക രാജാക്കന്മാരേക്കാളും പഠിപ്പേ
റിയവനത്രെ. രാജ്യപരിപാലനത്തിനു നല്ല സഹായം വേണം, എന്നു
അവൻ നിശ്ചയിച്ചു പിതാവിന്റെ സമൎത്ഥരായ മന്ത്രികളെ അവരവരു
ടെ സ്ഥാനങ്ങളിൽ സ്ഥിരപ്പെടുത്തി.

അക്കാലത്തു റോമപ്പാപ്പാ പരന്ത്രീസ്സു രാജാവിനോടു നീരസം ഭാവിച്ചു,
അവനെ താഴ്ത്തുവാനായി സ്പാന്യരാജാവിനോടും മറ്റു ചില രാജാക്കന്മാ
രോടും കൂടി നിരൂപിച്ചു സഖ്യത കെട്ടിയാറെ, ആ കൂട്ടുകെട്ടിൽ ചേരേണം
എന്നു ഹെന്രിയോടു അപേക്ഷിച്ചു. പാപ്പാ നിയോഗപ്രകാരം അവൻ
പരന്ത്രീസ്സിനെ അതിക്രമിപ്പാൻ ഭാവിക്കുന്ന സ്പാന്യരാജാവിന്റെ സഹാ
യത്തിന്നായി ഒരു സൈന്യത്തെ അയച്ചു, എങ്കിലും സ്പാന്യരാജാവു പര
ന്ത്രീസ്സിനെ അസഹ്യപ്പെടുത്താതെ, അയല‌്വക്കത്തുള്ള നവാർ, എന്ന രാ
ജ്യത്തെ മോഹിച്ചു ഇംഗ്ലിഷ്സൈന്യത്തിന്റെ സഹായത്താൽ അതി
നെ പിടിച്ചടക്കിയശേഷം ആ സൈന്യം ദീനവും മത്സരവുംകൊണ്ടു
അതിവഷളത്വം പിടിച്ചിട്ടു, ഇംഗ്ലന്തിലേക്കു മടങ്ങിച്ചെന്നു. പിറ്റെ ആ
ണ്ടിൽ രാജാവു താൻ ഒരു പുതിയ സൈന്യത്തെ ചേൎത്തു കപ്പലേറി, പര
ന്ത്രീസ്സിന്റെ വടക്കുദിക്കുകളിൽ കരെക്കിറങ്ങി, പരന്ത്രീസ്സു കുതിരപ്പട്ടാളങ്ങ
ളുമായി കണ്ടു ഒരു ഭയങ്കരപ്പട വെട്ടി അവരെ നാനാവിധമാക്കിക്കളഞ്ഞു.
പിന്നെ അവൻ ചില നഗരങ്ങളെയും സ്വാധീനമാക്കിയാറെ, പരന്ത്രീസ്സു
കാരോടു സന്ധിച്ചു ഇംഗ്ലന്തിലേക്കു മടങ്ങി ചെന്നു. എന്നാറെയും പര
ന്ത്രീസ്സു രാജാവു ദുഷ്യം വിചാരിച്ചു, സ്കോത്തരുടെ രാജാവായ യാക്കോബ
വശീകരിച്ചു ഇംഗ്ലന്തിന്റെ ഉത്തരഭാഗങ്ങളെ അതിക്രമിപ്പാൻ സമ്മതം
വരുത്തി. അത്തൊഴിലിനെ ഇംഗ്ലിഷരാജാവു അറിഞ്ഞു, വടക്കിൽ പാൎക്കു
ന്ന സേനകൾക്കു സുരി, എന്ന പ്രഭുവിനെ അധിപനാക്കി ശത്രുവിനെ
എതിരിടുവാൻ കല്പിച്ചു. പിന്നെ ഫ്ലൊദ്ദൻ എന്ന സ്ഥലത്തിൽ സംഭവി
ച്ച ഭയങ്കരപ്പടയിൽ ഇംഗ്ലിഷ്കാർ പ്രബലപ്പെട്ടു, സ്കോത്തരുടെ രാജാവും
അവന്റെ മഹാന്മാർ പലരും ധീരതയുള്ള ചേകവരോടു കൂടെ പോൎക്കള
ത്തിൽ വീണു മരിക്കയും ചെയ്തു (1513). അന്നു ഇംഗ്ലിഷരാജാവിന്റെ പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/136&oldid=186770" എന്ന താളിൽനിന്ന് ശേഖരിച്ചത്