ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 140 —

ടെ മുമ്പെ പാൎത്ത മനുഷ്യരുടെ പല എടുപ്പുകളുടെ ശേഷിപ്പുകളേയും
കാണാം. വയനാട്ടിൽ കുറ്റിക്കാടുണ്ടാകാത്ത കരളക്കുന്നു വട്ടമായും ഉരുൾ്ച
യായും കിടാരി മൂടീട്ടും അവിടവിടെ നില്ക്കുന്നു.

7. മടകൾ: വടക്കു പടിഞ്ഞാറു പാറ കുത്തനെ നില്ക്കുന്ന ഓരോ ചെ
ങ്കൽ കുന്നുകളുടെ പള്ളക്കൽ മലയാളത്തിൽ അവിടവിടേ നാട്ടകാർ മട
എന്നും വങ്ക എന്നും പറയുന്ന ഗുഹകൾ ഉണ്ടു. വായി ചുരുങ്ങിയാലും
ഉള്ളു നീണ്ടു പള്ളിച്ചു അകലവും ഉയരവും വെച്ചു കാണുന്നു. ഇവറ്റി
ന്നു 5— 10 ആൾ തൊട്ടു 1000—2000 ആളോളവും അധികവും ഒളിച്ചിരി
പ്പാൻ തക്കം വലിപ്പവും ഉണ്ടു. പലതിൽ ഇനിയും നരി മുതലായ ദുഷ്ട
മൃഗങ്ങൾ അയൽവക്കത്തു നാശം വരുത്തികൊണ്ടു ഒതുങ്ങിക്കിടക്കുന്നത
ല്ലാതെ നരിച്ചീറും മുള്ളനും അതിൽ മറഞ്ഞിരിക്കുന്നു. പണ്ടു സന്ന്യാ
സികളും കാട്ടാളരും തന്നെയല്ല കള്ളന്മാരും കവൎച്ചക്കാരും ഓരോ പടപ്പാ
ച്ചലുകളിൽ നാട്ടുകാരും തല്ക്കാല രക്ഷക്കായി ഒളിച്ചു പാൎത്തു എന്നതു അ
തിൽ കാണുന്ന കഞ്ചാവു വലിക്കുന്ന ചിലിമ്പി, മോന്ത, തീച്ചട്ടി, ഓരോ
പാത്രങ്ങൾ ചിരട്ട മുതലായ ശേഷിപ്പുകളാൽ തിരിയുന്നു. ഭയപ്പാടുള്ള
മലയാളികൾ രാക്ഷസന്മാർ അതിൽ പാൎത്തപ്രകാരം പഴമയുണ്ടാക്കി.
അതിന്നു ദാരികൻ ഗുഹ മുതലായ പേരുകൾ സാക്ഷി. ഈ മടകൾ ഉരു
കിയ ചെങ്കൽ ആറുമ്പോൾ ഉരുത്തിരിഞ്ഞുളവായി എന്നു പറയാം.*

8, നിലപ്പുഷ്ടി: ഓരോ കുന്നുകളുടെ മുകൾപരപ്പു ഒരു വിധത്തിൽ തരി
ശായി കിടക്കയോ അല്ല അതിന്മേൽ എയ്യങ്കുറ്റി, നെയ്പുല്ലു, കുതിരവാലൻ,
കിടാരി എന്നീ പുരപ്പുല്ലുകൾ മാത്രം വളരുകയോ ചെയ്താലും ചരുവിൽ
തരം പോലെ പറമ്പുകളും വിശേഷിച്ചു അരുവിൽ എത്രയും തഴെപ്പുള്ള
നാലു ഭയപ്പറമ്പുകളും അടിവാരത്തിൽ പൂലുള്ള കൃഷിനിലങ്ങളും ഉണ്ടു.
മൺതാഴ്ചെക്കു തക്കവണ്ണം കുന്നുകളുടെ പരപ്പിലും തടത്തിലും മോടൻ
കൃഷിയും മുതിര, എള്ളു, പയറു കൃഷികളും ഇടയിട്ടു ചെയ്തുവരുന്നു. ഉയൎന്ന
കുന്നിൻ പുറത്തുനിന്നു നോക്കിയാൽ കരിമ്പച്ചയും പച്ചളിപ്പും ഉള്ള
താഴ്വരകളുടെ ഇടയിൽനിന്നു കുന്നുകളുടെ പുല്ലുനിറമുള്ള തലകൾ തുരു
ത്തുകണക്കേ പൊന്തി നില്ക്കുന്നു.

മൺതാഴ്ചെയുള്ള താണ കുന്നുകൾക്കു മഴവെള്ളം അതിന്റെ മണ്ണും
വളവും ഒലിച്ചുകൊണ്ടു പോകാതിരിക്കേണ്ടതിന്നു മുകളോളം കിളയും
വരമ്പും കിളപ്പിച്ചു തട്ടു തട്ടായിട്ടു നിരത്തി നാലു ഭയങ്ങളെ നട്ടുണ്ടാക്കുന്നു.
ആൾ പാൎപ്പു കുറഞ്ഞ ഉൾനാട്ടിൽ വിശാല വെളിമ്പറമ്പുകൾ തരിശായി
കിടക്കുന്നു.

* വെട്ടത്തുനാട്ടിലേ കുറ്റിപ്പുറത്തിന്നടുക്കേ 200' നീളവും 40-60' അകലവും 10-16' ഉയരവും
ഉള്ള മടയുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/144&oldid=186787" എന്ന താളിൽനിന്ന് ശേഖരിച്ചത്