ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 144 —

ഇടങ്ങളിലും വളൎഭട്ടണത്തും കോവിൽകണ്ടി
യിലും മറ്റും പല ഇടങ്ങളിൽ ബാധിച്ചിരി
ക്കുന്നു.

മിദിയാൻ:- തിരുവെഴുത്തുകളിൽ
൧ മോശ ൩൭, ൨൮, ൨ മോശ ൨, ൧൫ ഇത്യാദി
പ്രകാരം പണ്ടേ ശ്രുതിപ്പെട്ട ൟ നാടു ചെങ്ക
ടലിന്റെ കിഴക്കെ കൈവഴിയായ അക്കാബ
യുടെ (ബാർ അക്കാബാ) കിഴക്കേ കരപ്രദേ
ശത്തിൽ കിടക്കുന്നു. (ൟ കൈവഴിയുടെ വ
ടക്കേ തലക്കൽ ൨ രാജാക്കന്മാർ ൧൪, ൨൨ പ്ര
കാരം മുങ്കാലങ്ങളിൽ എലാഥ് നഗരം ഉണ്ടാ
യിരുന്നു). എന്നാൽ മേൽചൊന്ന മിദിയാനിൽ
നായകനായ ബൎത്തൻ എന്ന ഇംഗ്ലിഷ്കാരൻ
പെരുത്തു ചന്നം (പൊമ്പൊടി) കണ്ടെത്തി.
മിസ്രയിലെ ഖെദിവ് തനിക്കു കീഴ്പെട്ട ൟ രാ
ജ്യത്തിലെ ചന്നം അരിച്ചു എടുപ്പിച്ചു വരുന്നു.

സിബീൎയ്യ:- ൟയിടെ ചില രുസ്സർ
നീൎക്കട്ടയിൽ മരയിച്ചു കേടു വരാത്ത ഓർ ആ
നയെ കണ്ടെത്തി അതിന്റെ ഇറച്ചിയെ തി
ന്നിരിക്കുന്നു. ആ നാട്ടിൽ മുങ്കാലത്തും ആന
യില്ലായ്കയാൽ ആയതു ഹിമാലയപൎവ്വതത്തിൽ
നിന്നു ജലപ്രളയത്താൽ അവിടേക്കു ഒലിച്ചു
പോയതിൽ പിന്നെ അവിടെ വെള്ളവുമായി
ഉറെച്ചായിരിക്കും.

കാലായിപെറുക്കു Gleanings.

മഴെക്കായിട്ടുള്ള പ്രാൎത്ഥന:- ചെ
ന്നപട്ടണത്തിൽ വസിക്കും ഇംഗ്ലിഷ് അദ്ധ്യ
ക്ഷൻ ക്ഷാമം തീരുവോളം ആഗൊസ്തു 22൹
തുടങ്ങി ബുധൻ വെള്ളിയാഴ്ചകളിലും സഭാ
തോറും മഴക്കായി പ്രാൎത്ഥന കഴിക്കേണ്ടതിന്നു ഉ
പദേഷ്ടാക്കന്മാരെ പ്രബോധിപ്പിച്ചിരിക്കുന്നു.

രാജപുത്രസ്ഥാനത്തിലെ അവഭ
ക്തി:- മേവാട്ടിലെ നിവാസികൾ മനുഷ്യ
ൎക്കോ കന്നുകാലികൾക്കോ എന്തെങ്കിലും ഒരു ദീ
നവും ദണ്ഡവും നേരിടുന്നതു വല്ല കിഴവിമാർ
അവറ്റെ മാട്ടാക്കിക്കളഞ്ഞതുകൊണ്ടത്രെ ആ
കുന്നുള്ളൂ എന്നു എണ്ണി ഇതിറ്റാൽ തൊണ്ടിക
ൾക്കു മാട്ടക്കാരത്തികളെന്ന (witches) പേരിട്ടു
കൊല്ലന്തോറും സംശയമുള്ളവരെ കൊണ്ടു ചെ
ടിലാട്ടം (swinging on a hook ) കഴിപ്പിക്കാറു
ണ്ടു. കാളിയുടെ പ്രസാദത്തിനായി നടത്തുന്ന
ൟ ദേവപരീക്ഷായാൽ മരിക്കുന്നവർ കുറ്റ
ക്കാർ തന്നെ എന്നു അവരുടെ സിദ്ധാന്തം.
ആ നാട്ടുകാർ വല്ലേടത്തു നടത്തുവാൻ ഭാവി
ക്കുന്ന ചെടിലാട്ടത്തെ കോയ്മയുടെ ഉദ്യോഗ
സ്ഥന്മാർ വിലക്കുവാൻ ഓങ്ങിയാൽ തറക്കാർ
ഇതു മതകാൎയ്യം എന്നുവെച്ചു പലപ്പോഴും വൈ

രാഗ്യം പിടിച്ചു എതിൎത്തു നില്ക്കുന്നതുകൊണ്ടു
ആയവർ ആയുധങ്ങളെ പ്രയോഗിക്കേണ്ടി
വരുന്നു. രാജപുത്രസ്ഥാനക്കാർ മുമ്പെ നരമേ
ധങ്ങളെ കഴിക്കാറുണ്ടായിരുന്നു. എങ്ങനെ എ
ങ്കിലും ജയപുരിയിലെ അംഭർ എന്ന മൂല ന
ഗരത്തിൽ സില്ല ദേവിയുടെ ക്ഷേത്രത്തിൽ
മുങ്കാലത്തു ദിവസന്തോറും നരമേധം കഴിക്കു
ന്നതു പതിവു എന്നു പഴമയാൽ അറിയുന്നു.
പോയ ആണ്ടിൽ സരോഹിയിലെ രായർ പ
ട്ടുപോയ ശേഷം അനന്തരവനായ ഉന്മത്തുരസി
ങ്ങ് രായരെ വാഴിക്കുമ്പോൾ 7 പുരുഷന്മാർ
നരമേധത്തിന്നു ആവശ്യം എന്നു മഴവാഴിക
ളായ സരോഹിയിലെ വില്ലർ കേട്ടു ഭയപ്പെട്ടു
നാലു ദിക്കിലേക്കോടി പ്രബോധനം ഒട്ടും
കൂട്ടാക്കാതെ അരിയിട്ട വാഴ്ച കഴിഞ്ഞിട്ടേ ത
ങ്ങളുടെ മലകളിൽ മടങ്ങി ചെന്നുള്ളു.

തന്റെ പകയൎക്കു ദൈവകോപവും ശി
ക്ഷയും പിണെച്ചു വരേണ്ടതിന്നു രാജപുത്ര
സ്ഥാനത്തിൽ പലരും തങ്ങളെ ഉയിരോടെ
കുഴിച്ചിടീക്കാറുണ്ടു (സമാധി ചെയ്തു). താൻ
ചെയ്യിക്കുന്ന ഈ ആത്മഹത്യാദോഷത്താൽ ത
നിക്കത്രെ കുറ്റം എന്നു ചിന്തിക്കാതെ മറ്റവർ
തന്നെക്കൊണ്ടു ചെയ്യിച്ചപ്രകാരം അവൎക്കു കു
റ്റമായി തീരും എന്നു മരിക്കുന്നതു നന്മതിന്മ
കളെ ചൊല്ലി കലങ്ങിയ ബോധത്താലും പ
കവീളുന്ന ഭാവത്താലും ആകുന്നു. ഇങ്ങിനെ
തന്റെ സങ്കടത്തെ എടുക്കാത്ത കോയ്മയോടു
താൻ അതിനെ നേരെ ബോധിപ്പിച്ചു ചിന്തി
ച്ച കാൎയ്യം സാധിക്കേണ്ടതിന്നു ഒരുത്തൻ ഈ
യിടേ ഉല‌്വാട്ടിൽ ഓടുന്ന പുകവണ്ടിയെ മറി
പ്പാൻ തുനിഞ്ഞു. 1875 ഏപ്രിലിൽ സിദ്ധന്മാർ
എന്നൊരു വക ഭിക്ഷുക്കളുടെ തലവന്മാരായ
മൂന്നു മഹാന്മാർ (മഹന്തു) രായരുടെ ദയ കിട്ടേ
ണ്ടതിന്നു ബിക്കനീരിൽ വെച്ചു സമാധിക്കായി
വലിയ ഒരുമ്പാടുകളെ ഒരുക്കുകയും ചെയ്തു.
അതുപോലെ ആൎക്കെങ്കിലും വല്ലതും ന്യായമാ
യി സാധിപ്പിപ്പാൻ വഴി മുട്ടി കിടന്നാൽ സ
മാധി ചെയ്യിച്ചു കാൎയ്യസാദ്ധ്യം വരുത്തും. ഈ
വക തൊഴിൽ മനുഷ്യർ ദേവന്മാരെ തപസ്സു
കൊണ്ടു ഹേമിക്കുന്ന കണക്കെ അഴിനിലപൂ
ണ്ട ദൈവസിദ്ധാന്തത്തിൽനിന്നു പുറപ്പെടുന്നു
ഇവർ ദോഷത്തിന്നായി ചെയ്യുമ്പോലെ ക്രി
സ്ത്യാനികൾ കൎത്താവു കല്പിച്ച വഴിയിലും പ്ര
കാരത്തിലും വിശ്വാസമുള്ള പ്രാൎത്ഥനയിൽ അ
ഭിനിവേശിച്ചിരുന്നുവെങ്കിൽ എത്ര നല്ലതു. ജീ
വന്നു വിലമതിക്കാത ആ നാട്ടുകാരിൽ കുഷ്ഠ
രോഗികൾ ഉയിരിനെ പെറുത്തു തങ്ങൾക്കു സ
മാധി ചെയ്യിപ്പിക്കുന്നതു ആശ്ചൎയ്യമല്ലാ താനും.
Bomb. Guard

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/148&oldid=186797" എന്ന താളിൽനിന്ന് ശേഖരിച്ചത്