ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 153 —

ച്ചു, കൂട്ടർ എത്തുമ്പോഴെക്കു സ്വസ്ഥായിരിപ്പാൻ വിചാരിച്ചപ്പോൾ:
അയ്യോ എന്റെ അമ്മ, എന്റെ അമ്മ, ദൈവമേ, എന്റെ അമ്മയെ
രക്ഷിക്കേണമേ, എന്നു നിലവിളിച്ചു പറയുന്ന ഒരു പെണ്കുട്ടിയുടെ ശ
ബ്ദം കേട്ട. പിന്നെ രാജാവു കുതിരയെ ഒരു മരത്തോടു കെട്ടി, ശബ്ദം ഉ
ണ്ടായ സ്ഥലത്തേക്കു നടന്നു. അവിടെ അവൻ ഒരു കുടിലിനെയും ഒരു
മരത്തിന്റെ ചുവട്ടിൽ ആറെട്ടു വയസ്സുള്ളൊരു പെണ്കുട്ടി മുട്ടുകുത്തി പ്രാ
ൎത്ഥിക്കുന്നതിനെയും കണ്ടു. കുട്ടിയേ, നീ എന്തിനു കരയുന്നു? എന്നു രാ
ജാവു ചോദിച്ചപ്പോൾ, അവൾ അവനെ നോക്കി വിറച്ചു, എങ്കിലും
അവന്റെ സ്നേഹഭാവം കണ്ടു ധൈൎയ്യം പ്രാപിച്ചു എഴുനീറ്റു: എന്റെ
അമ്മ മരിപ്പാറായിരിക്കുന്നു, എന്നു പറഞ്ഞു. അമ്മ എവിടെ? എന്നു
രാജാവു ചോദിച്ചാറെ, കുട്ടി അവനെ കുടിലിന്റെ അകത്തു കൊണ്ടു
പോയി അമ്മയെ കാട്ടി. അപ്പോൾ തന്നെ കുട്ടിയുടെ ജ്യേഷ്ഠത്തിയും
എത്തി, കുറയ മരുന്നുകളെ കൊണ്ടു വന്നു രാജാവിനു സലാം പറഞ്ഞു,
അമ്മയെ ചുംബിച്ചു വളരെ കരഞ്ഞു. ഞാൻ നിങ്ങൾക്കുവേണ്ടി വ
ല്ലതും ചെയ്യാമോ? എന്നു രാജാവു ചോദിച്ചപ്പോൾ മൂത്ത കുട്ടി: അമ്മ
യെ ആശ്വസിപ്പിക്കേണ്ടതിനു ഒരു പാതിരിയെ കൊണ്ടു വരുവാൻ ഞാൻ
പുലൎച്ചെക്കു മുമ്പെ പട്ടണത്തിലേക്കു പോയിരുന്നു, എങ്കിലും ഒരുത്തനും
വരുവാൻ മനസ്സില്ല, എന്നു പറഞ്ഞ വാക്കിനെ ക്ഷീണതനിമിത്തം സം
സാരിപ്പാൻ കഴിയാത്ത അമ്മ കേട്ടപ്പോൾ വളരെ വ്യസനിച്ചും കുട്ടികൾ
വളരെ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ, രാജാവു: ദൈവം നിങ്ങൾക്കു അ
യച്ച പാതിരി ഞാൻ തന്നെ എന്നു ചൊല്ലി, കിടക്കയുടെ അരികത്തു
ഇരുന്നു, മരിക്കുന്നവളുടെ കൈ പിടിച്ചു പാപത്തെയും കൎത്താവായ യേ
ശുക്രിസ്തുവിലുള്ള ദൈവകൃപയെയും കുറിച്ചു അവളോടു സംസാരിച്ച
പ്പോൾ അവളുടെ മുഖം തെളിഞ്ഞു രാജാവിനെ മന്നസ്മിതത്തോടെ
നോക്കി പ്രാണനെ വിടുകയും ചെയ്തു. പിന്നെ രാജാവു എഴുനീററു കു
ട്ടികൾക്കു ഒരു സമ്മാനം കൊടുത്തു ദൈവത്തിൽ ആശ്രയിക്കേണം, എന്നു
അവരോടു പറഞ്ഞു വിടവാങ്ങി പോകയും ചെയ്തു. പിന്നേതിൽ മാത്രം
ഈ പാതിരി രാജാവത്രെ, എന്നു അറിയേണ്ടതിനു കുട്ടികൾക്കു സംഗതി
വന്നു. ഇതാ, ദൈവത്തിന്റെ ഹൃദയംപോലെയുള്ളാരു രാജാവു.

THE MALAYALAM COUNTRY.

മലയാള രാജ്യം.
ഒമ്പതാം നമ്പർ ൧൪൦ാം പുറത്തിൽ വെച്ചതിന്റെ തുടൎച്ച.
(Registered, Copyright. —ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)

III. 2. താഴ്വരകൾ; ഉല്പത്തി. അതാതു വരിമലകുന്നുകളുടെ ഇട
യിലുള്ള കുഴിനാടുകളും താഴ്വരകളും മിക്കതും തമ്മിൽ ചേൎന്നു കടല്ക്കരയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/157&oldid=186816" എന്ന താളിൽനിന്ന് ശേഖരിച്ചത്