ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 156 —

വക നിലങ്ങളിൽ താണ രാമെച്ചവും വള്ളിക്കിഴങ്ങും (ചക്കര—) ഉണ്ടാ
ക്കുന്നുള്ളു.*

൨. പശിമക്കൂറുള്ള കോവ്വൽപാട്ടിൽ ഓരോ വലിയ വയലുകൾ ഉണ്ടു.
മഴക്കാലത്തിലേ ഇവ നല്ലൂ.

വടക്കേ മലയാളത്തിൽ ചൊല്ക്കൊണ്ട രാമൻകുളങ്ങര, കോലത്തു,
ഓൎക്കാട്ടേരി, തൊണ്ണൂറാം, രാമനാട്ടുതറ, കുട്ടനാടു മുതലായ പെരുവയലുക
ളിലും ഉൾനാട്ടിൽ ഏറിയ ചെറു വയലുകളിലും വിവിധ നെൽകൃഷി
നടക്കുന്നു. ഇവ കരവെപ്പിന്നും ഉതകും.

പെരും വയലുകൾ പണ്ടു പോൎക്കളങ്ങളായി ഇരുന്നതു കൂടാതെ നാട്ടു
കാർ പലതിൽ ഇപ്പോഴും കേളിപ്പൂട്ടു (ploughing matches)† നടത്തി
വരുന്നു.

കോട്ടയത്തു കോടേരിപ്പറമ്പും കടുത്തവയനാട്ടിൽ പൊന്നിയത്തും
താമരശ്ശേരിയും മാവേലിക്കരയും മറ്റും കേൾ്വിപ്പെട്ട പോൎക്കളങ്ങൾ ആ
യിരുന്നു.

൩. ഏകദേശം ഒരു നാഴികയോളം വിസ്താരത്തിൽ പൂഴിപ്പാടും പൊ
യ്യപ്പാടും ഉള്ള കടപ്പുറം ഉൾപ്രദേശങ്ങളിൽ എന്ന പോലെ കൃഷിക്കു
കൊള്ളായ്കിലും തെങ്ങിന്നു പിടിപ്പുള്ള ദിക്കത്രേ.

മലയാളക്കരയെ കടലിൽനിന്നു നീളേ നോക്കിയാൽ രാജ്യം മുഴുവനും
ഒരു വമ്പിച്ച തെങ്ങിൻതോട്ടം ആയ്വിളങ്ങുന്നു.
(ശേഷം പിന്നാലെ.)

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള
പടവിവരങ്ങൾ.

൧ യൂരോപ്പയിലെ ചെയ്തി:- തുൎക്ക
ർ നേരംകളഞ്ഞു ഏകദേശം ഉദാസീനന്മാരാ
യി രുസ്സൎക്കു തൂനാനദിയേയും ബല്ക്കാൻമലയേ
യും തടവുകൂടാതെ കടക്കേണ്ടതിന്നു തക്കം കൊ
ടുത്തതും രുസ്സരോ ചിന്തയില്ലാതെ ഉലാവുന്നപ്ര
കാരം റൂമിയുടെ ഉള്ളിൽ ചെന്നതും യുദ്ധശാ
സ്ത്രത്തിനും സാമാന്യബുദ്ധിക്കും എത്രയും വി
രോധമായി വലിയ തപ്പുകൾ ആയിരുന്നു എ
ന്നു മുമ്പെ പറഞ്ഞുവല്ലൊ. രുസ്സർ ഇത്രവേഗ
ത്തിൽ മുൽപുക്കു ഏറക്കാലം താമസം കൂടാതെ
ഇസ്തമ്പൂലിനെ കൈക്കൽ ആക്കും എന്നുള്ള
ഞെട്ടൽ എദിൎന്നേ മുതലായ പട്ടണക്കാരെ പി
ടിച്ചു വലിയ പുരുഷാരം ആബാലവൃദ്ധം കി

ഴക്കോട്ടും പലരും ഇസ്തമ്പൂലിലേക്കും ഓടിപ്പോ
യി. റൂമിക്കോയ്മ അതിനാൽ ഭ്രമിക്കാതെ ഒ
സ്മാൻപാഷാവെ രുസ്സരെ എതിൎത്തു ആട്ടേണ്ട
തിന്നു അയച്ചു. ആയവൻ പെരുത്തു സൂക്ഷ്മ
ത്തോടെ മുൽപുക്കു രുസ്സരെ ഷിപ്ക കണ്ടിവാ
തിലോളം തിക്കിത്തിരക്കി ബല്ക്കാൻമലയുടെ
തെക്കേ അംശങ്ങളിൽനിന്നു തുടെച്ചതു പോ
ലെ രുസ്സരെ പായിപ്പിച്ചു എങ്കിലും അവന്റെ
സൈന്യത്തിൽ ഉള്ളവരോ കാട്ടാള ഗുണമുള്ള
ചെൎക്കെസ്സരോ തെക്കേ ബുൽഗാൎയ്യയിൽ ഏക
ദേശം 10-15,000 ക്രിസ്ത്യാനികളായ ബുൽഗാ
ൎയ്യരെ വെട്ടിക്കൊന്നിരിക്കുന്നു. ഷിപ്ക കണ്ടി
വാതിലിനെ രുസ്സരുടെ കൈയിൽനിന്നു പിടു
ക്കുവാൻ ഇന്നോളം തുൎക്കൎക്കു സാധിച്ചില്ല താനും.
ഒസ്മാൻ പാഷാവു ബല്ക്കാന്മലയെ കയറി വട
ക്കെ ബുൽഗാൎയ്യയിൽ കിഴിഞ്ഞു പ്ലെവ്നാവിൻ

* അടിയിൽ പലപ്പോഴും ചെമ്പൻ മുതലായ വളമില്ലാത്ത മണ്ണുണ്ടാകകൊണ്ടു നാട്ടുകാർ ത
രിശ്ശു നീക്കുവാൻ മടിച്ചു കളയുന്നു.

† വിരുതുവെച്ചു മരമിട്ടു കാലികളെക്കൊണ്ടു വലിയ ചളിക്കണ്ടത്തിൽ പൂട്ടിക്കുന്ന ആ വി
നോദത്തിനു ഓൎച്ച എന്നു പേർ. ഉടുപ്പിതൊട്ടു പേരാറു അടക്കം ഈ മൎയ്യാദ നടക്കുന്നു. നേടുന്ന
കാലികൾക്കു വലിയ വില ഉണ്ടാകുന്നതല്ലാതെ അതിൽ ഉടമസ്ഥന്നു മാനവും സമ്മാനവും കിട്ടും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/160&oldid=186823" എന്ന താളിൽനിന്ന് ശേഖരിച്ചത്