ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 158 —

ൾക്കു തീ കൊടുക്കയും തങ്ങളെ നേരെ പുറപ്പെ
ട്ട പടയാളികളെ വെടിവെക്കയും കല്ലും മറ്റും
എറികയും ചെയ്തുപോന്നു. 27 ൹ അകം ഭ്രാന്തു
തളൎന്നു എങ്കിലും ഇരുപുറത്തു എറിയവർ മരി
ച്ചു മുറിയേല്ക്കയും പുകവണ്ടിക്കൂട്ടുകാരുടെ ഏക
ദേശം 200 ലക്ഷം രൂപ്പിക മുതൽ നശിക്കയും
ചെയ്തിട്ടുണ്ടായിരുന്നു. ഇങ്ങിനെ ചെറിയ തീ
പ്പൊരിയിൽനിന്നു വങ്കാട്ടു തീ ജ്വലിച്ചുണ്ടാകു
ന്നപ്രകാരം ചിലൎക്കുള്ള അല്പമുഷിച്ചലിന്നു പാ
കത വരാതെ ശാഠ്യം ഏറുകയാൽ വലിയ ക
ലാപമുളവായി.

യൂരോപ്പ Europe.

പരന്ത്രീസ്സരാജ്യം:- പരന്ത്രീസ്സുകാൎക്കും
ഗൎമ്മാനൎക്കും തമ്മിലുള്ള സന്ധിക്കരാറിന്നായി
സഹായിച്ച തീയേർ (Thiers) എന്ന മുമ്പേത്ത
രക്ഷാപുരുഷൻ സെപ്തമ്പ്ര 4 ാം൹ സന്നിപാത
ത്താൽ (apoplexy) കഴിഞ്ഞു പോയി. ശ്രുതി
പ്പെട്ട ജനക്കോയ്മക്കാരനായ ഗമ്പെത്ത പര
ന്ത്രീസ്സ് കോയ്മെക്കു പരസ്യമായി കുറ്റവും കു
റവും വിധിച്ചതിനാൽ മൂന്നു മാസത്തേ തടവും
800 രൂപ്പിക പിഴയും സഹിക്കേണ്ടി വരുന്നു.

ഗൎമ്മാന്യ:- (ജൎമ്മനി) വൎത്തമാനക്ക
മ്പികളെ തമ്മിൽ 110 മാറു ദൂരപ്പെട്ടു നിലത്തിൽ
നാട്ടി ഏകദേശം 12 കോൽ ഉയരമുള്ള മരക
മ്പങ്ങളുടെ ഇളന്തക്കൽ ഉറപ്പിക്കാറുണ്ടായിരു
ന്നു. മഴയും ചിതളും ഏറുന്ന മലയാളത്തിൽ
മരം വേഗം പൂതലിച്ചും അരിച്ചും പോയതി
നാൽ പുത്തൻകമ്പങ്ങളെ നാട്ടുന്നതു പെരുത്തു
ചെലവുള്ളതാകകൊണ്ടു തുത്ഥാനാകപൂച്ചലിരി
മ്പിനാൽ തീൎത്ത പൊള്ളക്കമ്പങ്ങളെ പകരമാ
യി നിലത്തിൽ ഇറക്കി അതിന്റെ തലെക്കൽ
വൎത്തമാനക്കമ്പികളെ ചുറെച്ചു കെട്ടീട്ടുണ്ടു. ഇ
യ്യിടേ ഗൎമ്മാന നാട്ടിൽ തുത്ഥനാകപൂച്ചലുള്ള
വൎത്തമാനക്കമ്പികളെ നിലത്തിൽ ആഴേ ഇട്ടു
കുഴിച്ചിടുവാൻ തുടങ്ങി. ബൎല്ലിൻ, ലൈപ്സിഗ്
ഹല്ലെ, മാസിൻ്സ മുതലായ നാഗരങ്ങൾ ജൂലാ
യി 13൹ തമ്മിൽ ചേൎത്തിരിക്കുന്നു. മെത‌്സ്,
ഹംബുൎഗ്ഗ് നഗരങ്ങളെയും താമസം കൂടാതെ
ൟ പുതിയ വഴിയിൽ അവറ്റോടു ഇണക്കു
വാൻ പോകുന്നു.

ആഫ്രിക്കാ Africa.

സുപ്രത്യാശമുനമ്പത്തേ ബ്രിതിഷ് കുടിയേ
റ്റക്കോയ്മ ഏപ്രിൽ 12൹ ത്രൻസ്വാല്യ എന്ന
ഹൊല്ലന്തരുടെ (ലന്തർ) ജനക്കോയ്മയെ തങ്ങ
ളുടെ രാജ്യത്തോടു ഇണക്കിച്ചേൎത്തതു കാപ്പിരി
കൾ ആയതിനെ പിന്നേയും പിന്നേയും കല

ക്കിക്കളവാൻ ഓങ്ങിനില്ക്കയാൽ തന്നെയല്ല ല
ന്തർ അവരെ തടുപ്പാൻ പ്രാപ്തിയില്ലാതെ കൂട
ക്കൂടെ ഉള്ള യുദ്ധങ്ങൾകൊണ്ടു ബ്രിതിഷ് രാ
ജ്യത്തിന്നു നല്ല സൌഖ്യം വരായ്കയാൽ അത്രേ.
ഒരുമയിൽ ബലപ്പെട്ട പുതിയ സംരാജ്യത്തെ
ഇത്ര എളുപ്പത്തിൽ ആക്രമിക്കുന്നതു സാധി
ക്കാതെ കാപ്പിരികൾ ഇനിമേലാൽ അടങ്ങി
നല്ല അയല്വക്കക്കാർ ആയിരിക്കും എന്നു വി
ചാരിപ്പാൻ സംഗതിയുണ്ടു.

നൂബിയ:- മിസ്രയിലേ ഖെദിവിന്നു
കീഴ്പെട്ട ൟ രാജ്യത്തിൽ എൽകഹിര തൊട്ടു
ദൊംഗൊല വരെക്കും ഒരു തീവണ്ടിപ്പാതയെ
നിരത്തുവാൻ ആരംഭിച്ചിരിക്കുന്നു. അടിമപ്പാ
ട്ടിൽ ഉള്ള 6000 ഫെല്ലമാർ എന്ന കൃഷിക്കാർ
കൂലികൂടാതെ താണവക വല്ലിക്കു പണി എടു
ത്തു വരുന്നതുകൊണ്ടു ആ നിരത്തു എത്രയും
സഹായവിലെക്കു തീരുന്നു.

ആസ്യാ Asia.

ഭാരതഖണ്ഡം.

കാലികാത:- ഉപരാജാവവൎകൾ ഭാര
തഖണ്ഡത്തിന്റെ അവസ്ഥയെ അവിടവിടെ
കണ്ടു മനസ്സിൽ ആക്കേണ്ടതിന്നു യാത്രപുറ
പ്പെട്ടിരിക്കുന്നു.

വടക്കേപടിഞ്ഞാറുവകുപ്പു:- ന
ഹൂർ എന്ന തറയിൽ ഒരാൾക്കു തമ്മിൽ ഏറ്റ
വും പകെച്ച 2 ഭാൎയ്യമാർ ഉണ്ടായിരുന്നു. ഇരു
വരിൽ ഒരുത്തിക്കേ കുട്ടിയുള്ളു. മറ്റവൾ ൟ
യിടേ ആ കുട്ടിയെ കൊന്നു അതിന്റെ മാം
സംകൊണ്ടു ഭൎത്താവിന്നു ഒരു കറി ഉണ്ടാക്കി
കൊടുത്തു. അവൻ ഭക്ഷിച്ചു നോക്കുമ്പോൾ
രുചികൊണ്ടു സംശയിച്ചു പൊലീസ്സു മൂലമായി
കാൎയ്യം അന്വേഷിപ്പിച്ചപ്പോൾ ആ പൈശാ
ചികമായ അറൂലയെ അറിഞ്ഞു വന്നു.

ബൊംബായി:- പഞ്ചം നിമിത്തം
അനേക സാധുക്കൾ തങ്ങൾക്കുള്ള അല്പമായ
വെള്ളിപ്പണ്ടങ്ങളെ വിറ്റു ആയവറ്റെ തട്ടാ
ന്മാർ ഉരുക്കി വെള്ളിക്കട്ടിയാക്കി ബൊംബാ
യിലുള്ള കമ്മടശാലയിൽ എത്തിച്ചിരിക്കുന്നു
എന്നു 128 ഭാഗത്തു പറഞ്ഞുവല്ലൊ. അതിന്റെ
ശേഷം: മേയിൽ 8,37,074; ജൂനിൽ 11,51,515;
ജു. 15,33,212 രൂപ്പികയോളം വെള്ളി അവിടെ
എത്തിയതു കൊണ്ടു ഞെരിക്കം വൎദ്ധിച്ചു കൊ
ണ്ടിരിക്കുന്നു എന്നു കാണാം. ൟ തുകകളോടു
മൂന്നിൽ ഒന്നു ചേൎത്താൽ മേൽ പറഞ്ഞ വെള്ളി
യാഭരണങ്ങൾക്കു അവരവർ കൊടുത്ത മുതൽ
അറിയാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/162&oldid=186827" എന്ന താളിൽനിന്ന് ശേഖരിച്ചത്