ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 159 —

മദ്രാശി സംസ്ഥാനം: ക്ഷാമം നിമി
ത്തം കോയ്മ പണിക്കു പ്രാപ്തിയില്ലാത്ത പുരു
ഷന്മാർ സ്ത്രീകൾ കുട്ടികൾ എന്നിവരെ ഒാരോ
മുഖ്യ സ്ഥലങ്ങളിൽ ഓരോ പാളയങ്ങളിൽ
പോറ്റി വരുന്നു. ൟ പഞ്ചപ്പാളയങ്ങളിൽ
പുരുഷന്മാർ, സ്ത്രീകൾ, അനാഥകുട്ടികളും വെ
റെ പാൎക്കയും ഭക്ഷിക്കയും ചെയ്യുന്നു. ദീന
ക്കാരായ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും അ
വരവരുടെ ദീനപുരകളും പെറ്റു കിടക്കുന്ന
സ്ത്രീകൾക്കു ഓർ ഈറ്റില്ലവും ഉണ്ടു. ഏറിയ
നാൾ വയറു കാഞ്ഞ പെണ്ണുങ്ങൾ പെറ്റ കുട്ടി
കൾ മിക്കതും ചെറുതും മെലിഞ്ഞും തന്നെ. എ
ല്ലാ പഞ്ചപാളയങ്ങളിൽ ഏകദേശം 7,00,000
അപ്പനമ്മമാരില്ലാത്ത കുട്ടികൾ ഉണ്ടു അവരിൽ
ഒരു ലക്ഷത്തോളം പെറ്റവരെയും ജാതിയെ
യും മതത്തെയും അറിയുന്നില്ല കഷ്ടം.

ചെന്നപ്പട്ടണത്തു ൟയിടേ നാടുവാഴി അ
വൎകൾ അഗ്രേസരനായി ഒരു ക്ഷാമശമനയോ
ഗം കൂടുകയും ആയവർ ലണ്ടനിലേ നഗര ത
ലയാളിയായ ലൊൎദ്ദമേയർ എന്നിവൎക്കു സംസ്ഥാ
നത്തിലേ ആവലാധിയെ വൎത്തമാനക്കമ്പി
യാൽ അറിയിച്ച ശേഷം ഇംഗ്ലന്തിലേ നിവാ
സികൾ ഏകമനസ്സോടെ ഔദാൎയ്യമായി ശേഖ
രിപ്പാൻ കിഴിത്തിരിക്കുന്നു. സെപ്തമ്പ്ര 8൹
അകം ലൊണ്ടനിൽ 11,50,000 രൂ. ശേഖരിച്ചു.
കാലികതയിലും ഒരു ക്ഷാമശമനയോഗം കൂ
ടി മദ്രാശിസംസ്ഥാനത്തിന്നു ഉതക്കം ചെയ്യേ
ണ്ടതിന്നു താല്പൎയ്യത്തോടേ പണം ചേൎപ്പാൻ തു
ടങ്ങിയിരിക്കുന്നു.

പഞ്ചം:- രാജപുത്രസ്ഥാനം ഗുൎജ്ജരം വട
ക്കേ പടിഞ്ഞാറു വകുപ്പു കുട്ടിയവാടു എന്നീനാ
ടുകളിൽ മഴ പോരായ്കയാൽ ക്ഷാമം നന്നായി
തട്ടും എന്നു ശങ്കിക്കുന്നു. മദ്രാശി സംസ്ഥാന
ത്തിന്റെ മിക്ക ജില്ലകളിൽ മഴ പെയ്തുകൊ
ണ്ടു പഞ്ചം ക്രമത്താലേ നീങ്ങും എന്നൊരു വ
ഴിയാക്കവും ആശയും ജനിക്കുന്നു.

കണ്ണനൂർ:- കരളലിവുള്ളദൈവം ആ
ഗൊസ്തിൽ 1 -31 ൹ വരെക്കും 29¼ അംഗുല
വും സെപ്തമ്പ്ര 1 -18 തിയതിക്കകം 7½ അംഗു
ലവും മഴ അയച്ചിരിക്കുന്നു. ജനുവെരി 1 ൹
തൊട്ടു സെപ്തമ്പ്ര 18 തിയതിയോളം ആകേ 88½
അംഗുലം മഴ വീണിരിക്കുന്നു. ഈ കൊല്ല
ത്തിൽ പലപ്പോഴും ചാറൽ മഴ ചിനുങ്ങി പെ
യ്തതിനാൽ അധികം മഴവെള്ളം ഒലിച്ചു പോ
കാതെ മിക്കതും നിലം തന്നിൽ തന്നെ വലി
ഞ്ഞു പോയതു കൊണ്ടു കീഴാണ്ടിൽ പെയ്ത മഴ
യെക്കാൾ ഈ ആണ്ടിൽ കൃഷിക്കും ഫലവൃക്ഷ

ങ്ങൾക്കും ഏറ ഉപകാരം വന്നിരിക്കുന്നു. എ
ന്നിട്ടും മാപ്പിള്ളമാരായ കച്ചവടക്കാർ പിട്ടലായ
നെല്ലിന്നു മുങ്കൂറായി പണം കൊടുത്തു അതിനെ
പുറനാട്ടിൽ അയക്കുന്നതു വിചാരിച്ചാൽ ഇങ്ങു
ള്ള കുഴക്കു എങ്ങനെ തീരും.

കോഴിക്കോടു:- മലയാളത്തിലേ നെ
ല്ലും അരിയും കുടകു വയനാടു കോയമ്പത്തൂർ
ജില്ലകളിലേക്കു തന്നെ അല്ല കുന്തയിലേക്കും
കയറ്റിയയക്കുകകൊണ്ടു വിളഭൂമികൾ നന്നാ
യി വിളഞ്ഞിട്ടും മകര കൃഷി വായ്ചു നിന്നിട്ടും
അരിയുടെ വില കീഴ്‌ക്കട കാണാത്തവണ്ണം
കയറിയിരിക്കുന്നു. ചെറു മാസപ്പടിയായ കീഴു
ദ്യോഗസ്ഥന്മാൎക്കു കോയ്മ ഏതാനും പണ സഹാ
യം ചെയ്തിട്ടു ആയവൎക്കു ഞെരിക്കം അധികം
തട്ടീട്ടില്ലെങ്കിലും നഗരങ്ങളിൽ അല്പം വരവു
ള്ളവരും വിശേഷിച്ചു ഉൾനാട്ടിലെ സാധുക്ക
ളും കൎക്കിടകത്തിൽ തന്നെയല്ല അതിന്റെ ശേ
ഷം അകവില പൊന്തുന്തോറും പെരുത്തു വല
ഞ്ഞിരിക്കുന്നു. കൎണ്ണാടക തമിഴ് നാടുകളിൽനി
ന്നു വിശപ്പു കൊണ്ടു കുഴങ്ങിയ പലരും നമ്മു
ടെ നാട്ടിൽ തെണ്ടി നടക്കുന്നു. ഈ പലവക
ഞെരുങ്ങിയവൎക്കു രക്ഷചെയ്യേണ്ടതിന്നു മലയാ
ളം കല്ക്കട്ടർ ലോഗൻ സായ്പവൎകൾ ധനവാന്മാ
രെ ക്ഷണിച്ച ശേഷം എല്ലാ താലൂക്കുകളിൽ
പ്രാപ്തിയുള്ള പലരും ധൎമ്മക്കഞ്ഞിക്കു മുതൽ
നീക്കി കൊടുത്തു. ഇല്ലാത്തവരെ നോക്കുന്ന
ദൈവം അവരെ അതിന്നായി അനുഗ്രഹിക്കും.

പാലക്കാടു:- ഉത്തമായി വിളഞ്ഞ വി
ളെക്കു കൊങ്ങർ മുങ്കൂറായി പണം കൊടുത്തു മെ
തിച്ചു തൂറ്റാത്ത പച്ചനെല്ലിനെ പണത്തിന്നു
4 പ്രകാരം (രൂപ്പികക്കു 14 ഇടങ്ങഴി) വാങ്ങി
തങ്ങളുടെ നാട്ടിലേക്കു കയറ്റി കൊണ്ടു പോ
കുന്നു. കൊങ്ങിലെ ഞെരിക്കത്തോളം മലയാള
ത്തിന്നു ഇത്രോടം തട്ടീട്ടില്ല. അവിടെനിന്നു
കറവുള്ള പശുക്കളെയും തീവണ്ടി വഴിയായി
അനവധി ഒാട്ടു ചെമ്പു പാത്രങ്ങളെയും കൊ
ണ്ടുവന്നു താണ വിലെക്കു വിറ്റു കളയുന്നു.
പശുവും കടച്ചിയും ഒരു പൊതി ചോറ്റിന്നു
മാറ്റം ചെയ്ത പ്രകാരം കണ്ടവർ ഉണ്ടു. എന്നു
വേണ്ട അമ്മമാർ തങ്ങൾ പെറ്റു വളൎത്തിയ
കുട്ടികളെ വിശപ്പു പൊറുക്കാഞ്ഞിട്ടും വാങ്ങുന്ന
വൎക്കു കഴിവില്ലാഞ്ഞിട്ടും അര രൂപ്പികയോളം
വിറ്റു കളഞ്ഞിരിക്കുന്നതു നിനെച്ചാൽ നെഞ്ചു
പിളൎക്കുന്നു. കഞ്ഞിക്കു വക ഇല്ലാത്ത കൊങ്ങർ
പാലക്കാട്ടു താലൂക്കിൽ കൂട്ടമായി കവിഞ്ഞു ആ
നാട്ടുകാരെ അലമ്പൽ ആക്കിയ ശേഷം കോയ്മ
അവരെ പിന്നെയും തങ്ങളുടെ നാട്ടിലെ പഞ്ച
പ്പാളയങ്ങളിലേക്കു അയച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/163&oldid=186830" എന്ന താളിൽനിന്ന് ശേഖരിച്ചത്