ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 160 —

തഞ്ചാവൂർ:- ഈയിടെ മരിച്ച പ്രകാ
രം ഒരു ബാല്യക്കാരത്തിയെ ചുടലക്കാട്ടിൽ കൊ
ണ്ടു പോയി ചുടലയടിക്കു തീ കൊടുത്ത ശേഷം
അവൾ മായാമരണത്തിൽനിന്നു ഉണൎന്നു അടു
ക്കെ നില്ക്കുന്ന അപ്പനമ്മാരോടു തന്നെ രക്ഷി
ക്കേണ്ടതിന്നു അപേക്ഷിച്ചിട്ടും ആയവർ കുറെ
സമയത്താളം സംശയിച്ചു നിന്നശേഷം മാ
ത്രം അവളെ തങ്ങളോടു കൂട കൊണ്ടു പോയുള്ളൂ.

കാലായിപെറുക്കു Gleanings.

പാപ്പാവു ഭൂലോകത്തിൽ ഉള്ള എപ്പേൎപ്പെട്ട
രാജ്യങ്ങളിൽനിന്നു ഓരോപുള്ളിക്കാർ പാപ്പാ
വിന്നു 110ാം പുറത്തു പറഞ്ഞ സംഗതിയാൽ
അനേക മാനങ്ങളെ കൊണ്ടു കൊടുത്തു അവി
ടുത്തേ അനുഗ്രഹ പ്രസാദത്തെ വാങ്ങി തങ്ങ
ളുടെ നാടുകളിലേക്കു തിരിച്ചു പോരുന്നു.

ബാസൽഗൎമ്മാനസുവിശേഷപ്രേരണ സം
ഘത്തിന്റെ 1876 ആമതിലേ ജ്ഞാപക പ്രകാ
രം 20 മിശ്ശൻ സ്ഥലങ്ങളും 63 മിശ്ശനേരികളും
ഉപദേഷ്ടാക്കന്മാരും 41 മതാമിസ്സിമാരും 6 ഉ
പബോധകന്മാരും 53 ഉപദേശിമാരും സുവി
ശേഷാകരും 19സഭാഗുരുക്കന്മാരും19വാദ്ധ്യാത്തി
കളും 30 ജാതിഗുരുക്കന്മാരും 60 എഴുത്തു പള്ളി
കളും 2450 കുട്ടികളും ബാല്യക്കാരും 255 പുതുതാ
യി സ്നാനപ്പെട്ടവരും 5904 സഭക്കാരും 299 സ്നാ
നകാംക്ഷികളും 1876 ആമതിന്റെ അവസാ
നത്തിൽ ഭാരതഖണ്ഡത്തിൽ ഉണ്ടായിരുന്നു
1876 ആമതിന്റെ ആരംഭത്തിൽ പടിഞ്ഞാറ്റെ
ആഫ്രിക്കാവിലേ പൊരങ്കിൽ 2934 സഭക്കാരും
മഹാചീനാവിൽ 1224 സഭക്കാരും കണ്ടതു.

യൂരോപ്പയിലെ പഴങ്കൂട്ടുകാർ:-
പാപ്പാവിന്റെ തെറ്റായ്മയെ (infallibility)
കൈക്കൊൾവാൻ മനസ്സില്ലാതെ റോമകത്തോ
ലിക്ക സഭയെ വിട്ടു പഴങ്കത്തോലിക്ക സഭ എ
ന്നു പേർ എടുത്ത ഈ സഭ ചെറുതെങ്കിലും
അല്പം വളരുന്നു. സ്വിസ്സ് ജനക്കോയ്മയിൽ
ഇതിന്നു 1 മേലാദ്ധ്യക്ഷനും 70 പട്ടക്കാരും 70,000
സഭക്കാരും പട്ടക്കാരും സഭക്കാരും കൂടിയ സ
ഭായോഗവും ഉണ്ടു, തിരുവത്താഴത്തിൽ സഭ
ക്കാൎക്കും പാനപാത്രത്തെ കൊടുക്കയും പട്ടക്കാർ
വിവാഹം കഴിക്കയും കാതിൽ കുശുകുശുക്കൽ
നീക്കുകയും വേണം എന്നും മറ്റും ഉള്ള ന്യായ
ങ്ങളെക്കുറിച്ചുള്ള ആലോചന നടക്കുന്നു. (Ey.
Kirchztg. p. 381). ഗൎമ്മാനരാജ്യത്തിൽ 1 മേല
ദ്ധ്യക്ഷനും 56 പട്ടക്കാരും 53,460 സഭക്കാരും ത
ല്ക്കാലം 27 പട്ടക്കാരും 70 സഭക്കാരും ഉള്ള സ
ഭായോഗവും (സൂനഹദോസ് Synod) ഉണ്ടു.
Ev. Kirchztg. p. 360.

ബ്രിതാന്യ പരദേശവേദസംഘം:
വേദപുസ്തകത്തെ 210 ഭാഷകളിലും 790 ലക്ഷം
പ്രതികളിലും അച്ചടിപ്പിച്ചു പരത്തിയ ഈ സം
ഘത്തിന്നു 73 ആം വയസ്സുതികഞ്ഞു. 1876 ആ
മതിൽ 26,70,742 പ്രതികളെ (copies) ലോക
ത്തിൽ എങ്ങും വിതറിയതു കൊണ്ടു ഈ കിഴ
വിക്കു നല്ല യൌവനാശക്തിയും ഉത്സാഹവും
ഉണ്ടു എന്നു കാണാം,

എബ്രായഭാഷയിലെ പുതുനിയ
മം:- ഫ്രാഞ്ച് മെലിച്ച് എന്ന ശ്രേഷ്ഠ പ
ണ്ഡിതൻ പുതിയ നിയമത്തെ എബ്രായ ഭാഷ
യിൽ ആക്കിയിരിക്കുന്നു. താൻ ഏറിയ സംവ
ത്സരങ്ങൾക്കുള്ളിൽ ഈ പുത്തൻഭാഷാന്തരത്ത
തളരാതേ തിരുത്തുകയും ഇരാവുകയും ചെയ്തതു
കൊണ്ടു ആയതു എബ്രായഭാഷയുടെ ഭാവരീതി
കൾക്കു ഏറ്റവും അടുത്തു ചമഞ്ഞു. ഇത്രോട
മുണ്ടായ കുറവുള്ള ഭാഷാന്തരങ്ങൾക്കു പകരം
ഇസ്രയേൽ മക്കളുടെ മനസ്സിനെ കാൎന്നു പിടി
ക്കുന്ന ഈ പുസ്തകത്താൽ പലരും മശീഹാവി
ൽ വിശ്വസിച്ച രക്ഷപ്പെടേണമേ. ലണ്ടനി
ലെ വേദസംഘം ഇതിനെ അച്ചടിപ്പിച്ചു നയ
വിലെക്കു വിറ്റു വരുന്നു. Kitchenfreund.

നല്ല വേലക്കാരൻ:- ബങ്കാളത്തിൽ
ആരോ ഒരു ക്രിസ്തുപ്രിയൻ സന്ന്യാസിക്കൊ
ത്ത എളിമയിലും ഇല്ലായ്മയിലും ഊരുതറകൾ
തോറും സഞ്ചരിച്ചു സുവിശേഷത്തെ അറിയി
ച്ചു വരുന്നു. പലരും അവന്റെ പ്രസംഗത്തെ
വിശ്വസിച്ചു ക്രിസ്തനെ കൈക്കൊണ്ടു ഓരോ
ഉപദ്രവങ്ങളെ സഹിച്ചിരിക്കേ ഇതുവരേക്കും
വല്ല സഭയോടു ചേൎന്നിട്ടില്ല. സുവിശേഷം പു
ളിച്ച മാവുകണക്കെ നമ്മുടെ മലയാളരാജ്യത്തി
ലെ ആത്മാക്കൾക്കും പുതുക്കം വരുത്തും നി
ശ്ചയം. B. Guard.

സുരിയനാടു:- ദമസ്ക്, ബൈരുത് മു
തലായ നഗരങ്ങളിൽ എല്ലാവരും വലിയ പ്ര
തീക്ഷയോടു, രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള പോ
രിന്റെ അവസാനത്തിന്നായി കാത്തിരിക്കുന്നു.
ബദുവിമക്കളുടെ അഭിപ്രായമോ രുസ്സർ തുൎക്ക
രെ ദമസ്കിന്നടുക്കെ തീരേ അമൎത്തുമ്പോൾ ബ
ദുവിമക്കൾ വൻപടയുമായി രുസ്സരുടെ മേൽ
വീണു അവരെ സുരിയനാട്ടിൽനിന്നു ആട്ടിക്ക
ളകയും അറവികളായ ബദുവിമക്കൾ ഒരു ബ
ദുവിസംരാജ്യത്തെ ഉണ്ടാക്കിയ ശേഷം 1000 വ
ൎഷത്തിന്റെ സമാധാനവാഴ്ച ആരംഭിക്കയും
അതിന്റെ ശേഷം മറിയയുടെ മകനായ യേ
ശു ന്യായവിസ്താരത്തിന്നു വരികയും ചെയ്യും എ
ന്നു പറയുന്നു. നമുക്കാകട്ടെ ഉറപ്പുള്ള ദൈവ
വചനം ഉണ്ടു. Miss. Mag.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/164&oldid=186832" എന്ന താളിൽനിന്ന് ശേഖരിച്ചത്