ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 162 —

ഭൂകമ്പങ്ങൾ ഭൂമിയിൽ എവിടെയും സംഭവിക്കാം. ഭൂകമ്പം ഉണ്ടാ
കാത്ത രാജ്യം ഉണ്ടെന്നു പറവാൻ പാടില്ല. ഭൂമിയുടെ അന്തർഭാഗത്തിലെ
വസ്തു ഒരു വിധം ഉരുകിയ അവസ്ഥയിൽ ഇരിക്കുന്നു. ഭൂമിയുടെ മേൽപു
റം തോടു മുട്ടയെ മൂടുന്നതു പോലെ എന്ന കണക്കെ ജലമയമായ അന്ത
സ്സാധനങ്ങളെ മൂടിയിരിക്കുന്നു. ഭൂമിയുടെ തടിപ്പു നോക്കിയാൽ നമ്മ ഈ
ഊരുകിയ സാധനങ്ങളിൽനിന്നു വിഭാഗിക്കുന്നതായ തോടു എത്രയും നേരി
യതു. ഉള്ളിലെ ഭയങ്കരമായ ഉഷ്ണത്താൽ പലപ്പോഴും ഭൂമി ഭാഗം ചലിക്കു
ന്നു. ഇതിന്നു നാം ഭൂകമ്പം എന്നു പേർ കൊടുക്കുന്നു.

ഭൂകമ്പങ്ങളുടെ ശക്തിക്കു ഏറിയ മാറ്റം ഉണ്ടു. ഒരിക്കൽ അതു നമു
ക്കു സഹിപ്പാൎൻ കഴിയാതവണ്ണം ശക്തി കുറഞ്ഞതായ ഇളക്കം കൊള്ളുന്നു.
ചിലപ്പോൾ മലകൾ നശിക്കത്തക്ക ഭയങ്കരമുള്ള കമ്പനം ഉണ്ടാക്കുന്നു.
ചിലപ്പോൾ ചുരുങ്ങിയ ഭൂസ്ഥലം സഹിപ്പാൎൻ മാത്രവും മറ്റു ചില
പ്പോൾ വലിയ ഭൂഖണ്ഡങ്ങൾ സഹിക്കാവുന്നതുമായ കമ്പനങ്ങൾ സം
ഭവിപ്പിക്കുന്നു.

ഭൂകമ്പങ്ങൾ മൂന്നു വിധം ഉണ്ടെന്നു കാണുന്നു. ചിലപ്പോൾ ഭൂമിയു
ടെ കീഴിൽനിന്നു ഉൾവഴിയായി മേൽഭാഗത്തേക്കു ഓടുന്ന ഒരു കമ്പം സം
ഭവിക്കുന്നു. അതിനാൽ പലപ്പോഴും മനുഷ്യരും കല്ലുകളും മലകളും തു
ള്ളുന്നതു പോലെ മേലോട്ടു തള്ളി പോകുന്നു. 1788ാമതിൽ ഇതല്യ രാജ്യ
ത്തിൻറ തെക്കിൽ ഒരു ഭൂകമ്പം ഉണ്ടായപ്പോൾ, അവിടുത്തെ ചില മല
കൾ മേലോട്ടും കീഴോട്ടം തുള്ളുന്നതു പോലെ ചലിക്കുന്നതു കാണ്മാനുണ്ടാ
യിരുന്നു. ചിലപ്പോൾ ഭൂകമ്പം കടലിലെ തിര ഇളകി ചരിക്കുംപ്രകാരം
ഭൂമിമേലെ സഞ്ചരിക്കുന്നു. അതിനാൽ മനുഷ്യൎക്കു ഇളകി ആടുന്ന കപ്പ
ലിൽ ഇരിക്കുന്ന ഒരു അനുഭവം ഏല്ക്കുന്നു. വൃക്ഷങ്ങളുടെ അഗ്രം നിലത്തു
വന്നു ചേൎരുകയും കമ്പത്തിരയുടെ നീളത്തിൽ ഇരിക്കുന്ന മതിലുകൾ വീ
ഴുകയും തിരയുടെ വഴിപ്രകാരം നില്ക്കുന്നവ കീറിപ്പോകയും ചെയ്യുന്നു.

ചിലപ്പോൾ ഭൂകമ്പത്തിനു വൃത്താകാരമായ ഒരു സഞ്ചാരമുണ്ടു അ
തിനാൽ നേൎക്കുള്ള പെരുവഴി വളഞ്ഞതായി തീരുന്നു. ഇതല്യ രാജ്യത്തിൽ
ഒരു തുൺ ഭൂകമ്പത്താൽ തന്നെത്താൻ ചുററി തിരിഞ്ഞു പോയി.

പലപ്പോഴും ഭൂകമ്പത്തോടുകൂടെ ഭൂമിയുടെ ഉള്ളിൽ പല ശബ്ദങ്ങൾ
ചേരുന്നു. ഈ ശബ്ദങ്ങൾ കാറ്റിന്റെ നിൎഘോഷം പോലെയും ചില
പ്പോൾ ഇരിമ്പു ചങ്ങല കിലുങ്ങുന്നതു പോലെയും, ചെണ്ട ശബ്ദിക്കുന്നതു
പോലെയും ആം. 1784ാമതിൽ ഗുവാനയുയാതൊ (Guyanyuyado) എ
ന്ന മെക്സികൊ രാജ്യത്തിൽ ഒരു മാസം മുഴുവനും ഭൂകമ്പം പുറത്തു വരാതെ
ഉള്ളിൽനിന്നു ഇടിധ്വനി പോലെ ഭയങ്കരമായ ശബ്ദങ്ങൾ ഇടവിടാതെ
കേട്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/166&oldid=186837" എന്ന താളിൽനിന്ന് ശേഖരിച്ചത്