ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

ഋതുഭേദങ്ങൾ ഉണ്ടു . യൂരോപ്പിലെ പോലെ ഹിമകാലം, വസന്തകാലം
വേനൽകാലം, കൊയിത്തുകാലം എന്നീ കാലഭേദങ്ങളും ഉണ്ടു. പട്ടണം
ചില മുഖ്യവഴികൾ വന്നു കൂടുന്ന സ്ഥലത്താകകൊണ്ടു 60000 നിവാസി
കളുള്ള ഒരു മുഖ്യ കച്ചവടസ്ഥലമായി തീൎന്നു. കാബൂൽതാഴ്വരക്കു താഴെ
ചെല്ലലബദ് (Dschellalabad) കൈസർ കണ്ടിവാതിലിന്റെ അരികെ
ഇരിക്കുന്നു കാബൂൽപട്ടണത്തിൽനിന്നു രാജവീഥി എന്നു പറയുന്ന ഒരു
നല്ല റോഡ് 425 നാഴിക ദൂരമുള്ള ഗസ്നെ കണ്ടഹാർ എന്ന പട്ടണം
തൊട്ട ഹെരത്ത് പട്ടണത്തിലേക്കു ചെന്നു കൂടുന്നു.

2. കണ്ടഹരിൽ ഏതാനും 50000 ജനങ്ങൾ ഉണ്ടു.

3. അയ്യക്കു എന്നു പറയുന്ന പാൎസ്യക്കാരും തൂരനരുമായ നിവാസികൾ
ഉള്ള ഹെരത്ത് രാജ്യം 1863ാമതു തുടങ്ങി അബ്ഗാനരുടെ കീഴിൽ ഇരിക്കുന്നു
തലസ്ഥാനമായ ഹെരത്ത് ഉന്നതപൎവ്വതങ്ങളാൽ ചുറ്റപ്പെട്ടു നനവും
പുഷ്ടിയുമുള്ള സമഭൂമിയിൽ കിടക്കുന്നു. അതിൽ 100000 നിവാസികളും
ആയുധം പനിനീർ എന്നിവയുടെ വലിയ പ്രവൃത്തിയും കച്ചവടവും ഉ
ണ്ടു. അബ്ഗാനിസ്ഥാന്റെ വടക്കു കിഴക്കെ അംശം അവിശ്വാസികളുടെ
രാജ്യം എന്നൎത്ഥമുള്ള കഫിരിസ്ഥാൻ, ഹിനൂകൂഷ് മലകളുടെ ദക്ഷിണ
ഭാഗത്തിരിക്കുന്നു. അതിനെക്കൊണ്ടുള്ള വൎത്തമാനം ദുൎല്ലഭം താനും.

BELUCHISTAN.

ബലൂചിസ്ഥാൻ.

യവനർ ഗെദ്രൊസി എന്നു വിളിക്കുന്ന ബലൂചിസ്ഥാൻ രാജ്യം ഇരാ
ന്റെ പൂൎവ്വദക്ഷിണ ഭാഗത്തിൽ ഏകദേശം 127000 നാഴിക വിസ്താരമാ
യി വിളങ്ങുന്നു. മഹാഅലക്സന്തർ (325 ക്രി. മു.) ഇന്ത്യയിൽനിന്നു മടങ്ങി
പോംവഴി ഈ നാട്ടിലൂടെ സൈന്യസഹിതം കടന്നു പോയതിൽ ദാഹ
വും ഉഷ്ണവുംകൊണ്ടു സൈന്യത്തിന്റെ ⅔ ഓഹരി ചത്തു പോയി. 40
ദിവസം യാത്ര ചെയ്ത ശേഷം മാത്രം തിരിച്ചു പാൎസ്യയിൽ എത്തി. ഈ
നാടു എത്രയും ഉഷ്ണവും പാഴായ്തും ആകുന്നു. ചിലേടത്തു പാറപൎവ്വത
ങ്ങൾ പൂഴിപ്രദേശങ്ങൾ ഇവയല്ലാതെ മറ്റൊന്നും കാണുകയില്ല. ചി
ല ഇടങ്ങളിൽ മാത്രം ഉറവുകളും അല്പ പുഷ്ടിയും ഉണ്ടു, അതിലെ നിവാ
സികളായ ബലൂചിസ്ഥരുടെ സംഖ്യ ഏകദേശം 2000000. അവർ സൌ
ന്ദൎയ്യവും ശക്തിയും ഉള്ള ജാതി തന്നെ. അറബികളുടെ സന്തതിയായ അ
വർ ബഹു താല്പൎയ്യത്തോടെ മുഹമ്മദ് മതത്തിൽ ചെന്നു അബ്ഗാന്യരെ
പോലെ സുനിദർ ആകയാൽ ശീതരായ പാൎസികളെ ഏറ്റവും പകെക്കു
ന്നു. അവരുടെ ഭാഷക്കു പാൎസ്യഭാഷയോടു അടുപ്പുണ്ടു . നാട്ടിന്റെ സ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/17&oldid=186606" എന്ന താളിൽനിന്ന് ശേഖരിച്ചത്