ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 168 —

ണവാളനും ആയവൻ നിങ്ങൾക്കു പുത്രത്വത്തിന്റെ ആത്മാവിനെ ന
ല്കി തന്റെ വിശുദ്ധന്മാരായ അനേകായിരം ദൂതരോടു കൂടെ താൻ വരു
ന്നതായ ആ മഹാദിനത്തിലെ പ്രത്യക്ഷതയിങ്കൽ എന്നോടു കൂടെ നിങ്ങ
ളെയും തന്റെ വലത്തുഭാഗത്തു നിൎത്തിക്കൊൾവാൻ തക്കവണ്ണം തന്റെ
വിശുദ്ധ രക്ഷയിൽ നിങ്ങളെ കാത്തുകൊള്ളട്ടെ. വിശേഷിച്ചും എന്റെ
അവസാന ശ്വാസത്തോളം എന്റെ ഈ കിടക്കയിൽവെച്ചു ഇനിക്കുണ്ടാ
കാവുന്ന എല്ലാ വ്യസനവും കഷ്ടതയും ഉപദ്രവും ഞാൻ ക്ഷമയോടെ സ
ഹിപ്പാനും ആവശ്യപ്പെടുന്ന എല്ലാ ആശ്വാസവും ശക്തിയും സമാധാന
വും ഇനിക്കു തന്നു എന്റെ ആത്മാവിനെ സാത്താൻറ കുടുക്കിൽനിന്നു
കാത്തുകൊള്ളണമെന്നും എന്നിൽ കുറവായുള്ളതു വിശുദ്ധാത്മാവിനാൽ
പൂൎത്തിയാക്കി തരുവാനും ഇനിക്കുവേണ്ടി ഇടവിടാതെ പ്രാൎത്ഥിച്ചുകൊ
ൾവാൻ ഞാൻ നിങ്ങളോടു യാചിക്കുന്നു.

ത്രിയേക ദൈവമായ പിതൃപുത്രാത്മാക്കൾക്കു തേജസ്സും അവിടത്തെ
വാഴ്ച നിങ്ങളുടെ എല്ലാവരുടെയും മേലും ഉണ്ടായിരിപ്പൂതാക.

THE MALAYALAM COUNTRY.

മലയാളരാജ്യം.

പത്താം നമ്പർ ൧൫൬ാം പുറത്തിൽ വെച്ചതിന്റെ തുടൎച്ച.
(Registered Copyright. — ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)

III. 4. പുഴകൾ — 1. പേർ. മലയാളികൾ മിക്കതും അവരവരു
ടെ മുക്കാൽ വട്ടത്തെ മാത്രം ചിന്തിക്കയാൽ നാട്ടിൻ ജീവനാകുന്ന പു
ഴകൾക്കു അതാതു കടവിന്റെ പേരിനെ വിളിച്ചതുകൊണ്ടു ഓരോന്നിന്നു
പല കടവു പേരുകൾ നടക്കുന്നു. എന്നാൽ അഴിമുഖത്തുള്ള പേരുകൾ
നാട്ടിലും ഭൂമിശാസ്ത്രത്തിലും പ്രമാണം.

ഉറവു തുടങ്ങി അഴിയോളം ഓരോ പേരിനെ ധരിക്കുന്ന നദികൾ പ
യസ്വിനി, പേരാറു, പെരിയാറു, കാവേരി മുതലായവയത്രേ.

2. ഉല്പത്തി. സഹ്യന്റെ ഉയൎച്ചകളിൽ വളൎഭട്ടത്തുപുഴ, വേപ്പൂൎപ്പുഴ,
ചാലക്കുടിപ്പുഴ, പെരിയാറു എന്നിവയും സഹ്യമലച്ചരുവിലും അരുവിലും
മിക്ക പുഴകളും താണ നാട്ടിൽനിന്നു ചിലതും ഉറന്നു വരുന്നു.

3. എണ്ണവും നീളവും. കേരളത്തിൽ അനേകം പുഴകൾ ഉണ്ടു.
അവററിൽ കടലോടു ചെന്നു ചേരുന്നതിന്നു പുഴ (നദി)* എന്നും പുഴക
ളിൽ കൂടുന്നതിന്നു വലുതായാൽ കീഴാറു, കൈയാറു (ഉപനദി) എന്നും
ചെറുതായാൽ ചിറ്റാറു എന്നും തോടു എന്നും കൈത്തോടു എന്നും പറ
* ഗംഗാ, സിന്ധു മുതലായ വലിയ ആറുകൾക്കേ നദി എന്നും യമുനാദികൾക്കു ഉപനദി
എന്നും പേർ പറ്റുന്നുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/173&oldid=186851" എന്ന താളിൽനിന്ന് ശേഖരിച്ചത്