ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 170 —

യുന്നു. പുഴകൾ തിരിഞ്ഞും വളഞ്ഞും ചെല്ലുകയാൽ നാട്ടിന്റെ വീതി
യേക്കാൾ ഇരട്ടിച്ച നീളത്തോളം എത്തിയാലും ആയതു അല്പമത്രേ.

വടക്കേ മലയാളത്തിൽ 128 നാഴിക നീളമുള്ള പേരാറു എല്ലാററി
ലും നീണ്ടതെങ്കിലും അതിൽനിന്നു 73 നാഴിക മലയാള ഭൂമിയിൽ ചേരു
ന്നുള്ളു. വേപ്പൂർപുഴക്കു 75 നാഴികയും ശേഷം പുഴകൾക്കു 50 തൊട്ടു 10
ഓളം നാഴികയും നീളമത്രേ. കൊച്ചിശ്ശീമയിൽ ഏകദേശം 70 നാഴിക
നീണ്ട ചാലക്കുടിപ്പുഴയും 30 തൊട്ടു 10 ഓളം ശേഷമുള്ള പുഴകളും കിടക്കു
ന്നു; തിരുവിതാങ്കോട്ടു സംസ്ഥാനത്തിൽ 142 നാഴിക നീണ്ട പെരിയാറും
90-62വരെ നാലും 41-30വരെ ആറും 23-15വരെ മൂന്നും പുഴകൾ ഉണ്ടു.

അറവിഉൾക്കടലിൽ വിഴുന്ന കേരളപ്പുഴകൾ ആവിതു:

൧. കുടകിൽ നിന്നു — 1. കാഞ്ഞിരങ്കോട്ടു (കാഞ്ഞിരോട്ടു) പുഴ
സമ്പാജി താഴ്വരയിൽ നജിക്കൽ എന്നു പേർകൊണ്ടു ഉത്ഭവിക്കുന്ന പുഴ
ചന്ദ്രഗിരിപ്പുഴ എന്നും പയസ്വിനി എന്നും കാഞ്ഞിരോട്ടുപുഴ എന്നും
പേരുകളെ ധരിച്ചു തൊടികാനയിൽ ഉറക്കുന്ന ഒരു വലിയ കീഴാറിനെ
കൈക്കൊണ്ടു ചന്ദ്രഗിരി കാഞ്ഞിരോടു എന്നീ സ്ഥലങ്ങൾ്ക്കിടയിൽ കട
ലോടു ചേരുന്നു. കോലനാട്ടിന്റെ വടക്കേ അതിരായ ൟ പുഴയെ കട
ക്കുന്ന മലയാള സ്ത്രീകൾക്കു ഭൂഷ്ടു വരുന്നു.

2. വളൎഭട്ടണത്തുപുഴ. ബ്രഹ്മഗിരിയുടെ ചരിവിൽ ബറപ്പുഴ (പാ
ഴുപ്പുഴ)യായി ഉറക്കുകയും മലയാള അതിരടുക്കേ 200 കാലടി പരമുള്ള
അരുവിയാറായി വീഴുകയും കല്ലൂരിപ്പുഴയെ ചേൎത്തിട്ടു 144′ അകലമുള്ള ഇ
രിക്കൂറുപുഴ എന്ന പോരൊടെ ഒഴുകുകയും ഉടുമ്പെ (ശ്രീകണ്ഠപുരം) എന്ന
90′ വീതിയുള്ള പുഴയാൽ* തടിച്ച ശേഷം വളൎഭട്ടണപ്പുഴയായി കടലിൽ
വീഴുകയും ചെയ്യുന്നു. വളൎഭട്ടണത്തു കടവിങ്കൽ ഇതിന്നു 1342′ വീതിയുണ്ടു.†

മാടായ്പുഴ അല്ലെങ്കിൽ പഴയങ്ങാടിപ്പുഴ: ഇതിന്റെ വടകൈ ച
പ്പാരപ്പടവിന്റെ കിഴക്കും തെൻകൈ കണിച്ചാമ്മലിന്നു കിഴക്കും ഉളവാ
യി‡ പട്ടുവത്തു ഒന്നായി ചേൎന്നിട്ടു മാടായ്ക്കു താഴേ കൂടി തെക്കോട്ടു ഒഴുകി
അഴിക്കൽ വളൎഭട്ടണത്തുപുഴയിൽ ചേരുന്നു.

മുങ്കാലങ്ങളിൽ ഉത്തമമായ ഈ അഴിമുഖത്തെ ഠിപ്പുസുല്ത്താൻ അഴി
ക്കൽ കല്ലുനിറച്ച പടവുകളെയും മറ്റും ആഴ്ത്തി വലിയ കപ്പലുകൾ കട
ക്കാത്തപ്രകാരം ആനം** കെടുത്തുകളഞ്ഞു.
*കുടകർ അതിന്നു വൊടുമ്പെ എന്നു പറയുന്നു.
† വയനാട്ടിൽ തിണ്ടുമലയിൽനിന്നു ഉറക്കുന്ന വാവലിപ്പുഴ മാനന്തവാടിയിൽനിന്നു പേ
രിയെക്കുള്ള വഴിയിൽ എട്ടാം നാഴികക്കല്ലിങ്കൽ നിരത്തു കടന്നു കൊട്ടിയൂരിൽ കൂടി ഇരിക്കൂറു
പുഴയോടു ചേരുന്നു. ഈ ഒഴുക്കം അറിഞ്ഞിരുന്നെങ്കിൽ പ്രയാസമുള്ള പേരിയച്ചുരം വഴി ഉ
ണ്ടാക്കയില്ലയായിരുന്നു.
‡ കുറ്റിക്കോലിൽ 105′ നീണ്ട പാലം ഉണ്ടു

    • ആനം എന്നതു ആഴമുള്ള വെള്ളച്ചാൽ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/174&oldid=186855" എന്ന താളിൽനിന്ന് ശേഖരിച്ചത്