ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 171 —

ഈ രണ്ടു പുഴകളുടെ ഇടയിലുള്ളവ:

3. ചിററാരിപ്പുഴ: വേക്കലം താലൂക്കിൽ ഉറന്നു വേക്കുലം പുതുക്കോട്ട
കളുടെ ഇടയിൽ കടലിൽ ചേരുന്ന ചിററാറു തന്നെ.

4. നീലേശ്വരപ്പുഴ: കുന്ദദേഹച്ചുരത്തിൽനിന്നു ചുരത്തുന്ന കാ
ഞ്ഞങ്ങാട്ടു (പുതുക്കോട്ട)പ്പുഴയും തെക്കുള്ള പുരുത്താടി കൊടുമുടിയിൽനി
ന്നു ഉറക്കുന്ന കാൎയ്യങ്കോട്ടു പുഴയും നീലേശ്വരത്തിന്നു തെക്കു തമ്മിൽ ഒന്നാ
കയും നീലേശ്വരപ്പുഴ എന്ന പേരോടു തെക്കോട്ടു 18 നാഴിക നീണ്ട വലി
യ കായലായി കവ്വായിപ്പുഴ എന്ന പേർ ധരിച്ചു കവ്വായ്ക്കു പടിഞ്ഞാറേ
നീലേശ്വരത്തു അഴിക്കൽ കടലോടു ചേരുകയും ചെയ്യുന്നു.

വെള്ളൂർപുഴ അല്ല ധൎമ്മപുഴ. അതു വെള്ളൂരിന്റെ വടക്കു കിഴക്കുള്ള
കുന്നുകളിൽനിന്നുത്ഭവിച്ചു കവ്വായുടെ വടക്കു കൂടി കവ്വായിപ്പുഴയിൽ
ഒഴുകുന്നു.

+ കീറുതോടു. കവ്വായിത്തോടു എന്നതു ധൎമ്മ പെരുമ്പുഴകളെ ത
മ്മിൽ ഇണെക്കുന്നതിനാൽ കവ്വായി എന്നതു തുരുത്തായ്തീൎന്നിരിക്കുന്നു.

പെരുമ്പുഴ. അരുവഞ്ചാൽ മലകളിൽനിന്നുറക്കയും പെരുമ്പുഴ
എന്ന പേരോടു പയ്യനൂരിൽ കൂടി കവ്വായിപ്പുഴയുമായി കടലിൽ ചേരു
കയും ചെയ്യുന്നു.

5. രാമരത്തുപുഴ അല്ലെങ്കിൽ പാലക്കോട്ടുപ്പുഴ: പത്തു നാഴിക
നീളമുള്ള ഈ ചെറുപുഴ കുറ്റൂർ കുന്നുകളിൽനിന്നുറന്നു ഏഴിയുടെ തെ
ക്കേ ചരുവിൽ വെച്ചു കടലോടു ചേരുന്നു.

+ കീറുതോടു. ഇതിനെ പുതിയ പുഴകൊണ്ടു* വടക്കോട്ടു പെരു
മ്പുഴയോടും മുട്ടത്തുതോടുകൊണ്ടു തെക്കോട്ടു പഴയങ്ങാടിപ്പുഴയോടും ഇ
ണെച്ചിരിക്കുന്നു.

൨. വയനാട്ടുമലകളിൽ നിന്നു: (തെക്കേ തടത്തിൽനിന്നു)

6. അഞ്ചരക്കണ്ടിപ്പുഴ: പേരിയച്ചുരത്തിന്റെ തടത്തിൽനിന്നുള
വായി വേങ്ങാടു, കല്ലായി, അഞ്ചരക്കണ്ടി, മമ്പറം കടവു 261′, മമ്മാങ്കുന്നു
വഴിയായൊഴുകി മേലൂരിൽനിന്നു പിരിയുന്ന ഒരു ചെറു കൈ ചേക്കിന്റെ
കടവുപാലത്തിൽ 103′ അകലം വെച്ചു ധൎമ്മടപ്പുഴ എന്ന പേരോടെ മണ്ണ
യാട്ടുപള്ളയിലും വലിയ പുഴ കൂടക്കടവു എന്നു പേർകൊണ്ടു കടലിലും
ചെരുന്നു. കൂടക്കടവിനെ 525 കാലടി നീണ്ട ഇരുമ്പു പാലത്തിൽ കൂടി
കടക്കാം.†

+ കീറുതോടു: കുഞ്ഞിപ്പുഴ എന്ന വെട്ടുതോടുകൊണ്ടു അഞ്ചരക്ക
ണ്ടിക്കുള്ള ഏറ്റിറക്കത്തിന്നു ധൎമ്മടപുഴയിലേക്കു എളുപ്പം വരുത്തിയിരി
ക്കുന്നു.
*ഇതിന്നു സുല്ത്താൻതോടു എന്നും പറയുന്നു. കവ്വായിത്തോടും മുട്ടത്തുതോടും സുല്ത്താൻ തോ
ടും ഠിപ്പുസുല്ത്താൻ കീറിച്ചപ്രകാരം നാട്ടുകാർ പറയുന്നു.
† കൂടക്കടവുപാലത്തെ ഡബ്ലിയു ലോഗൻ കലക്ടർ സായ്പവൎകൾ 1875ൽ കെട്ടിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/175&oldid=186857" എന്ന താളിൽനിന്ന് ശേഖരിച്ചത്