ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 173 —

കുറുമ്പുഴ മുതലായ കയ്യാറുകളേയും കൈക്കൊണ്ടു ഏകദേശം 80 നാഴിക
നീണ്ട പുഴയായി വേപ്പൂരിൽ കടലോടു കലരുന്നു. വേപ്പൂർ കടവത്തു അതി
ന്നു 733′ഉം അഴിക്കൽ 346′ഉം അകലമുള്ളു.

വയനാട്ടിന്റെ വടക്കേ ചരുവിൽ ഉറന്നു വങ്കാള ഉൾക്കട
ലിൽ വീഴുന്ന കാവേരിയോടു ചേരുന്ന പുഴകൾ ഇവ:

14. ബ്രഹ്മഗിരിയിൽ ചുരക്കുന്ന തീൎത്ഥമായ പാപനാശിനിയും മ
ററും വയനാട്ടിലും, തെക്കേ വയനാട്ടിൽ ഉത്ഭവിക്കുന്ന നുഗ്ഗു മുതലായ
കീഴാറുകൾ മൈസൂരിലും ലക്കിടി കോട്ടക്കടുക്കേ ഉറക്കുന്ന കാപ്പിനി
പ്പുഴയെ തടിപ്പിച്ചു ആയതു കാവേരിയോടു കലരുന്നു.*

15. ൩. കുണ്ടമലയിൽ നിന്നു: വള്ളുവനാടു താലൂക്കിൽ വെച്ചു
ചുരത്തുന്ന ഭവാനി കിഴക്കു വടക്കോട്ടു ഒഴുകി കാവേരിയിൽ കൂടുന്നു. ഇതു
തീൎത്ഥം തന്നെ.

൪. വടമലയിൽ നിന്നുത്ഭവിക്കുന്നവ:

16. കടൽമണ്ടി (—വണ്ടി, —ഉണ്ടി)പ്പുഴ: വള്ളുവനാട്ടിൽ ഉളവായി
തിരുവങ്ങാടിയിൽനിന്നു വടക്കോട്ടു തിരിഞ്ഞു ചാലിയത്തു രണ്ടു കയ്യായി
പിരിഞ്ഞു വടക്കുള്ളതു വേപ്പൂർപുഴയോടും തെക്കുള്ളതു കടലുണ്ടിയിൽ കട
ലോടും ചേരുന്നു. അതിനാൽ ചാലിയത്തുരുത്തുണ്ടായി.

17. തിരൂർ—, തിരൂപ്പാണ്ടിപ്പുഴ: നാട്ടിൽ ഉത്ഭവിച്ചു തിരൂരിൽ
നിന്നു തെക്കോട്ടൊഴുകി പൊന്നാനിക്കു നേരെ പേരാറ്റിൽ ചേരുന്നു.

+ കീറുതോടു: പൂരപ്പറമ്പുതോടു കടലുണ്ടി തിരൂർ പുഴകളെ ഇ
ണെക്കുന്നു.

18. കറുകപ്പുഴ: കല്ലടിക്കോടന്നടുക്കേ ചുരന്നു, കുന്തി—, നെ
ല്ലി—, കരിം—, തൂത—, പിലാന്തോൾ, കാങ്കപ്പുഴയായി കുറ്റിപ്പുറം എ
ന്ന തീവണ്ടിസ്ഥാനത്തിന്നടുക്കേ പേരാററിൽ കൂടുന്നു.†

19. വാളയാറു: എന്നതു വടമലയുടെ കിഴക്കേ ചരുവിൽ ഉത്ഭവി
ച്ചു കോറയാറു നറുകമ്പുളിയാറു എന്നീകയ്യാറുകളെ കൈക്കൊണ്ടിട്ടു കല്പാ
ത്തിപ്പുഴ എന്ന പേരോടു പറളക്കു താഴേ പേരാറ്റിൽ കൂടുന്നു. ഇതുമല
യാള രാജ്യത്തിന്റെ കിഴക്കേ അതിരാകുന്നതു കൂടാതെ മലയാള സ്ത്രീകൾ
ക്കു ഇതിനെ ഭ്രഷ്ടില്ലാതെ കടപ്പാൻ പാടില്ലാത്തതും ആകുന്നു. ഇതു പേ
രാറ്റിന്റെ മുഖ്യ കയ്യാറു, ഒലുവക്കോടിന്നടുത്ത പാലത്തിന്നു 350′ഉം പറ
ളപ്പാലത്തിന്നു 450′ഉം നീളം ഉണ്ടു.‡

20. പേരാറു: (വൃഹന്നദി, പൊന്നാനി-, ഭാരതപ്പുഴ) മലയാളത്തിൽ
* മാനന്തവാടിയിൽ കൂടി കാപില നദിയും പനമരത്തൂടെ കുതിരപ്പാണ്ടിപ്പുഴയും ഒഴുകുന്നു.
ഇവ തമ്മിൽ കൂടി ഉണ്ടാകുന്ന പുഴക്കു കാപ്പിനി എന്ന പേരിനെ കൊള്ളുന്ന പ്രകാരം തോന്നുന്നു.
† കല്ലടിക്കോടൻ കറുത്താൽ കറുകപ്പുഴ നിറഞ്ഞു എന്ന നാട്ടു വാക്കുണ്ടു.
‡ പറളക്കൽ പാലത്തെ 1852ാമതിൽ ശ്രീ രോബിൻസൻ സായ്പവൎകൾ കെട്ടിച്ചതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/177&oldid=186861" എന്ന താളിൽനിന്ന് ശേഖരിച്ചത്