ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 176 —

ക്ഷിച്ചു. ഇംഗ്ലിഷ് കോയ്മയോടുള്ള സ്നേഹം നി
മിത്തം സുല്ത്താൻ അവരുടെ അഭീഷ്ടത്തെ സാ
ധിപ്പിക്കായ്കകൊണ്ടു അവൎക്കു പെരുത്തു രസ
ക്കേടു പിടിച്ചുപോയി.

ആസ്യ Asia.

യരുശലേമിൽ:- 11,500-12,000യ
ഹുദർ പാൎക്കുന്നു അവരിൽ 649 പേർ പലവ
ക തൊഴിൽക്കാർ ആകുന്നു.

മക്കാ:- കൊല്ലന്തോറും 150- 180,000
ഹജ്ജിക്കു പോകുന്നവർ അവിടെ കൂടി വരു
ന്നു. കുൎബ്ബാൻ ബൈരം എന്ന വലിയ പെരു
നാൾ ദിസെമ്പ്ര 14൹ ആകുന്ന വെള്ളിയാഴ്ച
യിൽ ആകകൊണ്ടു അതിൽ അധികം പേർ
കൂടും എന്നു തോന്നുന്നു.

യാപാണത്തിൽ:- കഴിഞ്ഞ അഗൊ
സ്ത മാസത്തിൽ നടാടേ മാമാതം ചന്തയെ
കോമവെച്ചു കാണിപ്പാൻ ഭാവിച്ചിരിക്കുന്നു.

ബൎമ്മ:- ബ്രിതിഷ് കൂറുപാടുകളായ
പൈക തെനസ്സരിം നാടുകളിൽ ഐരാവതീ
നദീ പെരു മഴകൊണ്ടു കവിഞ്ഞു തത് മെയു
പ്രോം എന്ന നഗരങ്ങളെയും അനേക പട്ട
ണങ്ങളെയും മുക്കി നെൽകൃഷിയെ ഏറിയ
സ്ഥലങ്ങളിൽ തീരെ ഒലിപ്പിച്ചു കളഞ്ഞിരി
ക്കുന്നു.

ദക്ഷിണഖണ്ഡം:- അരികേവുള്ള
തീവണ്ടികൾ ഓടുമ്പോൾ തന്നെ വലുങ്ങനെ
യുള്ള കൂട്ടായ്മക്കവൎച്ച നടക്കുന്നു. അതിൽ ഭി
ല്ലർ എന്ന കാട്ടുജാതി തന്നെയല്ല തറക്കാരും
കൂടുന്നു. തീവണ്ടിവലി ഒരു കയറ്റത്തിൽ എ
ത്തി വേഗത തളൎത്തുമ്മുമ്പെ അവർ കൂട്ടമായി
കല്ലെറിഞ്ഞു കാവൽക്കാരെ പായിപ്പിച്ച ശേ
ഷം വണ്ടികൾ ഏറി കയറു മുറിക്കയും തകര
പ്പുരകളെ പൊളിക്കയും ചെയ്ത ശേഷം ചാക്കു
കളെ തള്ളിയിടുവാൻ ശ്രമിക്കുന്നു. തീവണ്ടി
പ്പാതയരികെ കാത്തു നില്ക്കുന്ന തുണക്കാർ വീ
ണ ചാക്കു കൊണ്ടുപോകയും ഉടനെ വിറ്റുക
ളകയും ചെയ്യുന്നു. കവൎച്ചക്കാർ മറ്റൊരു കയ
റ്റത്തിൽ എത്തുമ്പോൾ വണ്ടികളിൽനിന്നു തു
ള്ളി ഓടിക്കളയുന്നു. ഇങ്ങനെ അവർ എറി
യ മുതൽ കവൎന്നതു കൂടാതെ ഈ കള്ളത്തൊഴി
ലിനെ യുക്തിയോടെ നടത്തുന്നതുകൊണ്ടു അ
വരെ പിടികിട്ടുവാനും കവൎച്ചയെ നിൎത്തുവാ
നും വളരെ പ്രയാസം.

ബൊംബായി:- ചെന്നപ്പട്ടണങ്ങളി
ലും മരണങ്ങൾ ദൈവകരുണയാൽ മുമ്പേത്ത
തിൽ വളരെ കുറഞ്ഞു എങ്കിലും ജനനങ്ങളിൽ
മരണങ്ങൾ ഇന്നും ഏറുന്നു. മഴ തരത്തിൽ
പെയ്തതിനാൽ കൃഷിക്കാരിൽ മിക്കപേർ ത
ങ്ങൾ വിട്ട ഊരുകളിലേക്കു തിരിച്ചു പോയി
കൃഷി നടത്തി തുടങ്ങിയിരിക്കുന്നു നവധാന്യ
ങ്ങളുടെ വില അല്പമായി താണുപോയി. അ
നാഥകുട്ടികളെയും ബലഹീനന്മാരെയും കോ
യ്മ പോറ്റി വരുന്നു.

കണ്ണനൂർ:- സെപ്തമ്പ്രമാസത്തിൽ ആ
കേ 16¼ അംഗുലം മഴ പെയ്തിരിക്കുന്നു. ജനു
വരി 1 ൹ തൊട്ടു ഒക്തോബർ മാസത്തിൽ
പത്തൊമ്പതാം തിയ്യതിക്കകം ആകേ 108¾
അംഗുലം മഴ വീണിരിക്കുന്നു. അരിയുടെ
വില കുറേശ്ശ താഴുന്നു ഒരു ചാക്കു അരിക്കു ഒ
ക്തോബരിന്റെ ആരംഭത്തിൽ രൂ. 12 ആയി
രുന്നു ഇപ്പോൾ ഒക്തോബർ 18 ൹ എട്ടു രൂ
പ്പികക്കു വില്ക്കുന്നു.

വടക്കേപടിഞ്ഞാറേ പകുപ്പിലുള്ള കു
മാവൂനിൽനിന്നു (Kumaon) ഹിമവാൻ പൎവ്വ
തത്തെ കടക്കണ്ടതിന്നു ലിപുലെൿ എന്ന ക
ണ്ടിവാതിൽ ഉണ്ടു. ആയതു കടലിന്റെ മട്ട
ത്തിൽനിന്നു 16,500 കാലടി ഉയൎന്നിരിക്കയാൽ
പേരിയച്ചുരത്തിന്റെ അഞ്ചാറിരട്ടിച്ച പൊക്ക
ത്തിൽ നില്ക്കുന്നു.

അഹ്മദ് നഗർ:- ചില ബ്രാഹ്മണർ
കൂടി ഒരു സ്ത്രീയെക്കൊണ്ടു ബരോദയിലെ പി
ഴുകിയ തമ്പുരാട്ടിയെ മൂൎത്തീകരിച്ചു ഒരു സറാ
ഫോടു അവളുടെ പേൎക്കു പതിനായിരം രൂപ്പി
ക വാങ്ങിയിരിക്കുന്നു. തന്നെ കബളീകരിച്ച
പ്രകാരം ഉണൎന്ന ഉടനെ സറാഫ് വഞ്ചകന്മാ
രായ ബ്രാഹ്മണരെ പൊലീസ്സുകാരെ കൊണ്ടു
പിടിപ്പിച്ചു എങ്കിലും മനുധൎമ്മത്തിലും മറ്റും
ബ്രാഹ്മണരെ ഹിംസിക്കുന്നതു മഹാപാതകം
എന്ന വിധിയെ ഓൎത്തു അന്യായത്ത നീക്കി
യിരിക്കുന്നു.

ബങ്കളൂരിലെ ദ്രവ്യശാലയിലെ റൊക്കം
പണത്തിൽനിന്നു ഏകദേശം 42000 രൂ. കാ
ണാതേ പോയി എന്നു കേൾക്കുന്നു.

അമേരിക്ക America.

തെക്കേ അമേരിക്കാവിൽ അഗൊസ്ത മാസ
ത്തിൽ പുഴകൾ കവിഞ്ഞു വളരെ നഷ്ടം വരു
ത്തിയിരിക്കുന്നു.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/180&oldid=186868" എന്ന താളിൽനിന്ന് ശേഖരിച്ചത്