ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 186 —

പെണ്ണാറു (perennial river) എന്നും മലവെള്ളം മാത്രം ഒഴുകുന്നതിന്നു
ആണാറു എന്നും വറട്ടാറു (periodical river) എന്നും പേർ.

മഴക്കാലത്തിൽ കീഴാറുകൾ 1-3 മാറോളവും പുഴകൾ 1-2 മാറോളവും
മലവെള്ളം നിറയും. മഴ നന്ന പിടിച്ചുപോയാൽ താണ കരയുള്ളവ
വിശേഷിച്ചു സമഭൂമിയിലും അഴിക്കടുക്കെയും കരകവിഞ്ഞു കൃഷിക്കു നാ
ശം വരുത്തും. വൎഷകാലത്തിൽ നിലം കുടിക്കാത്ത മഴവെള്ളം മിക്കതും
കൈത്തോടു, തോടു, കീഴാറു, പുഴകൾ വഴിയായി കടലിലേക്കു വാൎന്നുപോ
കുന്നു.

വടക്കേ മലയാളത്തിൽ തെക്കേതിനേക്കാൾ മഴ ഏറുകകൊണ്ടു വട
ക്കുള്ള പുഴകളിൽ വെള്ളപ്പെരുക്കം ഏറും. പുഴകളുടെ നീളത്തിന്നും അ
വറ്റിൻ കൈയാറുകളുടെ വലിപ്പത്തിന്നും തക്കവണ്ണമേ അതിലേ നീൎത്തു
കയും കാണാം; പെരാറു മാത്രം മഴ കുറയുന്ന ഭൂമിയിൽകൂടി ഒഴുകുകയാൽ
നീളത്തിന്നൊത്തപ്രകാരം തടിക്കുന്നില്ല.

മഴക്കാലത്തിൽ സഹ്യന്റെ പടിഞ്ഞാറേ ചരുവിൽനിന്നും വിശേ
ഷിച്ചു തെന്മലയുടെ കിഴക്കേ ചരുവിൽനിന്നും പല പല അരുവിയാറു
കളെ (water-falls) വലിയ എകരത്തിൽനിന്നു വീണുചാടുന്നതു കാണാം.

നെൽകൃഷി നടുകനികളേ പോറ്റേണ്ടതിന്നും മനുഷ്യർ കുളിക്കുന്നതി
ന്നും വേനൽകാലത്തു ഉൾനാട്ടിൽ കീഴാറുകൾക്കും മറ്റും ചിറ കെട്ടിവ
രുന്നു.

7. വേഗത: മലപ്രദേശത്തിൽ വെള്ളത്തിന്നു വലിയ മറിച്ചലും
ചാട്ടവും ഉണ്ടു. പുഴകൾ താണഭൂമിയെ പ്രാപിച്ച ശേഷം കടലോടു
എത്തുവോളം ഒഴുക്കിന്റെ വേഗത കുറഞ്ഞു കുറഞ്ഞു വരുന്നു. ചില
പുഴകൾക്കു മന്ദമായ പോക്കുണ്ടു.

വൎഷകാലത്തിലെ വെള്ളപ്പെരുക്കത്താൽ എല്ലാ പുഴകൾക്കും ഒഴുക്കും
ഓട്ടവും പെരുകുന്നു. ഇറക്കം കൊള്ളന്ന പുഴകളിൽ വെള്ളം കടലിലേ
ക്കു വാറു വെക്കുന്നതുകൊണ്ടു അഴികല്ലേ വലു ചിലപ്പോൾ എത്രയും കടു
പ്പമുള്ളതു.

8. ഏറ്റിടക്കം കൊള്ളന്ന പുഴകൾ: അഴിഅടയാത്ത (തൂരാത്ത)
പുഴകൾക്കു കടലിൽനിന്നു ഏറ്റിറക്കം തട്ടുന്നു. ഏറ്റത്തിൽ കടൽവെ
ള്ളം പുഴകളിലേക്കു തള്ളി കയറുകയും ഇറക്കത്തിൽ വാരുകയും പുഴകളു
ടെ ചാലിന്റെ താഴ്ച കണക്കേ വേലികൊള്ളുകയും ചെയ്യുന്നു.

ആയതു പലപ്രകാരമുള്ളതു: വടക്കേ മലയാളത്തിൽ ആതൂർ? കാ
ഞ്ഞങ്ങാടു (പുതുക്കോട്ടെക്കടുക്കേ), ചപ്പാരക്കടവു (തളിപ്പറമ്പിൽനിന്നു എ
ട്ടുനാഴിക വടക്കുകിഴക്കു), കൈതപ്പുറം (പയ്യാവൂൎക്കടുക്കേ), അഞ്ചരക്കണ്ടി,
കുറ്റിപ്പുറം, കുറ്റിയാടി, അരീക്കോടുവരെക്കും തിരുനാവായ്ക്കു താഴെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/190&oldid=186891" എന്ന താളിൽനിന്ന് ശേഖരിച്ചത്